ദിശ തേടും ഓര്‍മ്മകള്‍

ദിശ തേടും ഓര്‍മ്മകള്‍


ഇഴയുന്ന മനസ്സു മഞ്ഞളാടിയ
കളങ്ങളിൽ പിടി തരാതെ
സർപ്പ പാട്ടിൻ മുഴക്കങ്ങളിൽ
പാതാള ലോകത്തിൻ
പദ സ്വനങ്ങൾ
വൈതരണി പുഴ
നീന്തി കടക്കുമ്പോൾ
ഫണമുയർത്തി മാറടുവാന്‍
സൂര്യ പടം റൌക്ക ലക്ഷമിട്ടു
കടക്കണ്ണിലെ അന്ഗ്നിയാല്‍
ആര്‍ത്തി പുണ്ട രൂപങ്ങള്‍ക്ക്‌
ഉണര്‍വേകുന്ന പുള്ളവ വീണയും
കുടത്തിന്‍ മൂളലുകളും
കുത്തിയോടുന്ന കത്തി മുനയിലെ
അടക്കയും  പൂക്കിലകളും
ഉറഞ്ഞു തുള്ളുമ്പോള്‍ കരിമഷി പടര്‍ന്ന
നിലവിളക്കിന്‍ കൂമ്പുകള്‍ ഓര്‍മ്മകളെ
ഒരു ദിശയിലേക്കു കൊണ്ടു പോയികൊണ്ടിരിക്കുന്നു

Comments

ajith said…
ഒരേ ദിശയിലേയ്ക്ക്...!!

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “