അമ്മേ അനുഗ്രഹിക്കുക
അമ്മേ അനുഗ്രഹിക്കുക
മധുകൈടഭ നിഗ്രഹേ
മായാമോഹിനി
മമ ഹൃദയവാസിനി
മാലുകളകറ്റുക തായേ
സർവാംഗഭൂഷിതേ
സർവ്വേശ്വരി സകലർക്കും
സദ്പാതകാട്ടുവോളേ
സകലേ, തൊഴുന്നേൻ
മഹാമാരികളകറ്റി
മാലോകരെ രക്ഷിക്കുക
മായാമായി ചിന്മയി
മനോഹരാംഗീക തായേ
ഹിമവൽ സിംഹാസിനീ
ഹൈമവതീ, ഹനിക്കുക
ഹരിക്കുക ദുരിതങ്ങളെ
ഹൃദയവാസിനീ , തായേ
ജീ ആർ കവിയൂർ
22.04.2021
Comments