നിന്നെ അറിയുന്നു ....

നിന്നെ അറിയുന്നു ....


വൃക്ഷം  നിനക്ക്  തണലേകുമ്പോൾ  
ഞാൻ   കരുതും  സുഗന്ധത്താൽ
നാം  ആലിംഗ ബദ്ധരായിയെന്നു

ഞാൻ നിൻ ഹൃദയത്തിലൊരു
തൂവൽ സ്പർശമായി
പുലർകാലങ്ങളുടെ
ചക്രവാള സീമകൾ  അറിയുന്നു
നിൻ മൗനം പേറും
ചുണ്ടുകളുടെ സാന്ദ്രത

രാത്രിയുടെ കെട്ടിപ്പിടുത്തത്തിൽ
നിന്നും മുക്തമായ പകലിൽ
ഞാൻ നിൻ മുന്നിൽ
വിരിയും താമരയുമായി
എത്തുമ്പോൾ
മസൃണമായ ചിരികൾ
സായന്തനങ്ങൾ വരെ
നിലനിർത്തുന്നു എന്നിൽ സന്തോഷം

എനിക്കറിയാം നീ നിന്റെ
ആത്മാവിന്റെ ആഴങ്ങൾ വരെ
എനിക്കായി കാത്തു വെക്കുന്ന
പിറക്കാൻ ഇരിക്കുമൊരു പകൽ
എനിക്കായി മാത്രം


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “