വരവും കാത്തു


വരവും കാത്തു

ഇന്നലെ പോലെ തന്നെ
മച്ചിലെ ഓടില്‍
താളംപിടിച്ചു മഴ

താളം മുറിയാതെ അത്
ഏറ്റു കൊട്ടി മുറ്റത്തെ
ഒഴിഞ്ഞ മണ്‍ചട്ടി

ചീവിടുകള്‍ ശ്രുതി മീട്ടി
തവളകള്‍ തുടര്‍ന്നു
തനിയാവര്‍ത്തനം

മനസ്സു മാത്രം
അവന്റെ സാമീപ്യം
കൊതിച്ചു കിടന്നു ഉറങ്ങാതെ

Comments

ഉറക്കത്തിനോക്കെ ഇപ്പൊ എന്താ ഡിമാണ്ട്

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം