കുറും കവിതകള്‍ 80
കുറും കവിതകള്‍ 80
ഇതൾ കരിഞ്ഞ
മോഹസ്വപ്നങ്ങള്‍
വേനലിനെ പഴിക്കുന്നു
വിണ്ടു കീറിയ
മണ്ണിന്റെ മനമറിയാതെ
കലപ്പയുമായി കര്‍ഷകന്‍
പുതു മണ്ണിന്‍
മണം മനസ്സില്‍
മദനോത്സവം
ഉരുള്‍പൊട്ടി
മലയിടിഞ്ഞു
മനസ്സിടിഞ്ഞു
മതിലിടിഞ്ഞ്
മരണം എണ്ണാന്‍
മാധ്യമപ്പട
കണ്ണുനീര്‍ കയങ്ങളില്‍
മുങ്ങി താണോരു
കണ്പോള മിടിച്ചു
സന്തോഷമോ സങ്കടമോ
വരും വരാഴികയറിയാതെ
കണ്‍പീലി തുടിച്ചു
Comments
ആശംസകള്‍