ചാറ്റ് റൂമില്‍
ചാറ്റ് റൂമില്‍
ചാറ്റില്‍ വന്നവന്‍ ചോദിച്ചു
എന്തുണ്ടെന്ന്
ഞാന്‍ മൊഴിഞ്ഞു
അച്ഛനുണ്ട് അമ്മയുണ്ട് കണ്ണ് രണ്ടുണ്ട്
സൂര്യനുണ്ട് ചന്ദ്രനുണ്ട് താരകങ്ങളുണ്ട്
കാറ്റുണ്ട് കടലുണ്ട് മഴയുണ്ട് വെയിലുണ്ട്
ഉള്ളതെല്ലാം ഉണ്ട്
ഇതെല്ലാമുണ്ടെന്നു പറഞ്ഞിട്ടും
കൊല്ലും കൊലയും ജാഥയും ഹര്‍ത്താലും
സത്യാഗ്രഹവും ഉണ്ടെന്നു പറയും മുന്‍പ്
വന്നവന്‍ ചാറ്റ് റൂം വിട്ടു ഓടിപോയി

Comments
ആശംസകള്‍
കവിത കൊള്ളാം