കുറും കവിതകള്‍ 1
കുറും കവിതകള്‍
നിങ്ങള്‍ക്കും സംശയമുണ്ടോ
ജീവിതത്തിന്‍ ആരോഹണ അവരോഹണമാം
സ്വരഗതി ശ്രുതിയോടുള്ള ആ സംഗീതം
ഓര്‍മ്മിക്കാനാകുമോ വീണ്ടും അതു പോല്‍
=======================
അവള്‍ സുന്ദരി ആയിരുന്നു
എന്‍ കവളില്‍ തലോടി
ഒരു ചിരി സമ്മാനമായി തന്നു
ഹൃദയം നിറഞ്ഞു സന്തോഷത്താല്‍
പിന്നെ ഒന്നും ചോദിക്കല്ലേ
======================
എന്റെ സ്വപ്നങ്ങളുടെ
പടം വരക്കാനിരുന്നു
ഒടുവില്‍ കടലാസ്സില്‍
കുറെ കുത്തും വെട്ടും ബാക്കി
=====================

Comments
പടം വരക്കാനിരുന്നു
ഒടുവില്‍ കടലാസ്സില്‍
കുറെ കുത്തും വെട്ടും ബാക്കി
-------------
ചതുരവും വൃത്തവും നേർ രേഖയുമെങ്കിലും വരക്കാമായിരുന്നില്ലേ?
നന്നായിട്ടുണ്ട്… ആശംസകൾ