വാവേ വാവാച്ചി വാവേ വാവാച്ചി, വാവേ വാവാച്ചി, വാവേ നീയെൻ പൊൻവാവാച്ചി, കരയാതെ കണ്ണേ ഉറങ്ങേണം, കവിളിൽ മുത്തം നൽകീടാം. ചാച്ചനോടൊപ്പം കളിക്കേണ്ടേ, ചേച്ചിയോടൊപ്പം ചിരിക്കേണ്ടേ, മുറ്റത്തെ പൂവായ് വളരേണ്ടേ, മുത്തായി വീട്ടിൽ നിറയേണ്ടേ. പാൽപ്പുഞ്ചിരിയൊന്നു ചിരിക്കേണം, പൂമ്പാറ്റപോലെ പറക്കേണം, കാക്കയ്ക്കും കോഴിക്കുമില്ലിപ്പാപ്പം, കൺമണിവാവയ്ക്കു മാത്രം പാപ്പം! അമ്മയുടെ മാറിൽ ചായേണം, അച്ഛന്റെ കൈയിൽ ചേരേണം, നക്ഷത്രക്കണ്ണുകൾ മൂടേണം, മധുരസ്വപ്നത്തിൽ നീയുറങ്ങേണം. രചന: ജീ ആർ കവിയൂർ 06-10-2026 തിരുവല്ല, കവിയൂർ
Comments