ഒടിഞ്ഞ ചില്ല

ഒടിഞ്ഞ ചില്ല

ഒടിഞ്ഞ ചില്ല ഈ കായ്ക്കാത്ത 
മരത്തിലെ,വിടരാത്ത പൂക്കൾ,
കഴിക്കാനില്ലൊരു ഫലവും

തരിശായ നിലം ജീവിത ഭൂമിയിൽ,
മുളക്കാതെ വിത്തുകൾ,
വളരാതെ സസ്യങ്ങൾ.

വിടരാതെ പുഷ്പം സ്നേഹത്തിന്റെ വാടികയിൽ,
ഗന്ധം പൊഴിക്കാതെ,
ശോഭ കാണിക്കാതെ.

ദുഷ്ടന്റെ കാൽച്ചുവട്ടിൽ
ഞെരിക്കപ്പെട്ട ഹൃദയം,
ശ്വാസം വിടാൻ ബുദ്ധിമുട്ടി,
ഉയർത്തെഴുന്നേൽക്കാൻ
 കഷ്ടപ്പെടുന്നു.

മായയാർന്ന ലോകത്ത്
മറന്നുപോയ ആത്മാവ്,
കരുതലിനായി ആരുമില്ല,
സ്നേഹിക്കപ്പെടാൻ ആരുമില്ല.

വഴി തെറ്റാതെ മുന്നേറുക,
പ്രണയം അവഗണിക്കുക,
കാണുക ലക്ഷ്യം മാത്രം.

സഹാനുഭൂതി മറക്കുക,
ഉപേക്ഷിക്കുക മുരളലുകൾ.
ഒടിഞ്ഞ ചില്ല,
ഈ കായ്ക്കാത്ത മരം ഞാനല്ലോ

ജീ ആർ കവിയൂർ
28 08 2025
( കാനഡ , ടൊറൻ്റോ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം