ഗ്രാമീണ വായനശാലകൾ (ഗദ്യ കവിത )

ഗ്രാമീണ വായനശാലകൾ (ഗദ്യ കവിത)

I.
തമസ്സിൽ നിന്നും വെളിച്ചം തേടി 
മനസ്സു മദിച്ചു തുടങ്ങിയപ്പോൾ 
ചിന്തകൾ ചന്തി ഉറപ്പിച്ചപ്പോൾ 
എവിടെയാ വായനശാലയിൽ നിന്നും 
വാക്കുകളും വാചകങ്ങളും രുപപ്പെട്ടു 
ആശയവിനിമയ ആഗ്രഹങ്ങൾ 
ജിബി തേടി കോറിയിട്ടു ഗുഹാ
ബിത്തികളിലവസാനം 

II.

നാവുകളിലൂടെ നാവുകളിലേക്ക് 
കാതുകളിൽ നിന്ന് കാതുകളിലേക്കും
താളിയോലകളിൽ നാരായം ചലിപ്പിച്ച് 
പൂവിൻ ചാറു കൊണ്ട് വായിച്ചെടുത്തു...

3.

മസ്തകത്തിൽ ഉള്ളവമെല്ലെ 
പേപ്പറസ്സുകളിലൂടെ   മഷി പുരട്ടി കുറിച്ചു തുടങ്ങിയവ
അച്ചടിമഷി പുരണ്ട പുസ്തകങ്ങളായി 
സമാഹാരങ്ങളായ് മാറിയത് 
സമാധാന ചിന്തകളാൽ ഗ്രന്ഥപ്പുരകൾ തീർത്തുവച്ചു 

4.

പിച്ചവെച്ച വായനമെല്ലേ അറിഞ്ഞു 
പെണ്ണാലെ ചത്തതും മണ്ണാലെ ചത്തതും 
പഞ്ചതന്ത്രങ്ങളിലൂടെ വിക്രമാദിത്യനും വേതാളവുമായി മാറി 
ആയിരം രാവും കടന്ന് 
ഒരു  ദേശത്തിന്റെ കഥയും പറഞ്ഞു
വീണപൂവും കളിയച്ചനും ഇന്ന് ഞാൻ നാളെ നീയിലൂടെ കൊട്ടാരത്തിൽ ശങ്കുണ്ണിപറന്നു
വച്ച ഇതിഹാസങ്ങളറിഞ്ഞു
മൗന വാകമീകങ്ങളുടച്ചു പുഴുവിൽ നിന്നും
ശാലഭമായി പറന്നുയർന്നപ്പോൾ 
പിന്നിട്ട വഴികളിലൂടെ കണ്ടറിഞ്ഞു
ഗ്രാമീണ വായനശാല ആളൊഴിഞ്ഞു
അരങ്ങില്ലാതെ ആരാവമില്ലാതെ
നിദ്രയിലാണ്ട് അവനവനിസത്തിലൂടെ
ദിശാബോധം നഷ്ടപ്പെട്ട വേദാന്തങ്ങളുടെ
പിടിയിൽ അകപ്പെട്ടു അടിമയായി
മൂകസാക്ഷിക്കളായ് നോക്കുകുത്തിയായി
ഇന്ന് തുടരുന്നു ആ നാൽ ചുവരുകളിൽ 
പഴമയുടെയും പുതുമയുടെയും മണം പേറുന്ന
പുസ്തകത്താളുകളിലൂടെ ചരിക്കുമ്പോഴും
വായന മരിച്ചിട്ടില്ല ഇനി പുനർജീവിക്കട്ടെ
ഗ്രാമീണ വായനശാലകളിലൂടെ വീണ്ടും

ജീ ആർ കവിയൂർ
18 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “