മേഹഫിൽ തീർക്കുന്നുവല്ലോ (ഗസൽ)

 മേഹഫിൽ തീർക്കുന്നുവല്ലോ  (ഗസൽ)



നിൻ കടക്കണിൽ വിരിയും   

സൗഗന്ധികം പുഷ്പം കണ്ട് 

വരിവണ്ടിൻ മാനസനായി

മാറുന്നുവല്ലോ പ്രിയതെ


നിൻ പുഞ്ചിരി നിലാവിൽ

എല്ലാം മറന്നങ്ങു നിൽക്കും നേരം

ഞാനറിയാതെ എൻ വിരൽ തുമ്പിൽ 

കിനിയുന്നു പ്രണയാക്ഷരത്തിൻ തേൻ മധുരം


ആവില്ല മറക്കാനാവില്ല നിന്നെക്കുറിച്ചുളള ഓർമ്മകളുടെ മുന്തിരി തോപ്പിൽ

കനവ് കണ്ട് ഉണരുന്നു ഓമലെ

ദിനങ്ങൾ വിരഹത്തിൻ നോവിൽ


ഋതു വസന്തങ്ങായി പൊഴിഞ്ഞു പോകുമ്പോൾ

നീ ഒരു മേഘമൽഹാറിൻ

രാഗം  മനസ്സിൽ തത്തി കളിക്കുന്നു

തനിയാവർത്തനം പോലെ 


ഗസലിൻ വീചികൾ നിറയുന്നു

ഉള്ളകമാകെ ഒരു മേഹഫിൽ

തീർക്കുന്നുവല്ലോ സഖി

മേഹഫിൽ തീർക്കുന്നുവല്ലോ സഖി


ജീ ആർ കവിയൂർ

06 08 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “