എവിടെപ്പോയി മറഞ്ഞു

എവിടെപ്പോയി മറഞ്ഞു 

കണ്ടിട്ടും കാണാതെ 
പോയതെന്തേ എൻ
കരളിൻെറ ഉള്ളിലിത്തിരി
നോവു പകർന്നു നീയങ്ങ്

വിരിഞ്ഞു മണം പകർത്തിയപ്പൊഴെക്കും
വിഹായിസ്സിൽ നിന്നും ചിറകടിച്ചു പറന്നടുത്തു
ചെണ്ടുലച്ചു തണ്ടുലച്ച്  മുകർന്ന്  നുകർന്ന് 
മിണ്ടാട്ടം മറന്ന് മൗനത്തിൻ പുഞ്ചിരി പടർത്തി 

കനവിലെ വർണ്ണങ്ങളിൽ ചാലിച്ചു ചാലിച്ചു 
മനവിരുതാൽ അക്ഷരനോവിൻ കുമിളയുടച്ച് കവിത പകർത്തിയങ്ങ് ആലോലമാടി ഉറക്കി ഉണർത്തി നിനവോളമെത്തിയ നേരത്ത് 
നീയെവിടെയോ പോയി മറഞ്ഞുവോ

ജീ ആർ കവിയൂർ 
24 08 2022

 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “