നീയൊന്ന് അടങ്ങ് അടങ്ങ്

ഹരി ഹരി നാമസങ്കീർത്തനം പാടാം 
മനമേ നീയൊന്ന് അടങ്ങ് അടങ്ങ് 

ഘോര വിഷമാർന്ന കാളിയൻെറ
ഫണത്തിലേറി നൃത്തമാടിയ കണ്ണന്റെ 
കളിയും ചിരിയും കണ്ടു ഗോകുലത്തിൻ
ആനന്ദ ഗീതികൾ പാടാം വീണ്ടും വീണ്ടും 

ഹരി ഹരി നാമസങ്കീർത്തനം പാടാം 
മനമേ നീയൊന്ന് അടങ്ങ് അടങ്ങ് 

മദഗജമതു വന്നിതൂ കംസന്റെ 
മസ്തകത്തിങ്കൽ ചവിട്ടേറ്റു ചരിഞ്ഞതും 
മുസലങ്ങളാലടുത്ത മല്ലന്മാരെ
മണ്ണുകപ്പിച്ചിതു പുഞ്ചിരിയാലെ കണ്ണൻ 

ഹരി ഹരി നാമസങ്കീർത്തനം പാടാം 
മനമേ നീയൊന്നങ്ങ് അടങ്ങ് അടങ്ങ് 

ഇന്ദ്രനുടെ ഗർവ്വ് ഏറികുതിച്ചപ്പോൾ 
ഗോവർദ്ധനം ഉയർത്തി നീയൊന്നടങ്കം
ഗോകുലത്തെ കുടക്കീഴിലാക്കി രക്ഷിച്ചില്ലേ 
ഗോവിന്ദാ ഗോപാലാ നാരായണാ .. 

ഹരി ഹരി നാമസങ്കീർത്തനം പാടാം 
മനമേ നീയൊന്ന് അടങ്ങ് അടങ്ങ് 

നിത്യവും നിൻ നാമം പാടിഭജിപ്പവർക്ക് നിത്യശാന്തിയാലെ മോക്ഷപദം നൽകുവോനെ
നാരായണ ഹരേ നാരായണ 
നാരായണ ഹരേ നാരായണ 

ഹരി ഹരി നാമ സങ്കീർത്തനം പാടാം 
മനമേ നീയൊന്നങ്ങ് അടങ്ങ് അടങ്ങ് 

ജീ ആർ കവിയൂർ 
20 08 2022 




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “