നേരിന്റെ നെഞ്ചു കീറി

നേരിന്റെ നെഞ്ചു കീറി

നേരിന്റെ നെരിപ്പോടിൽ 
നീർമിഴികൾ തുളുമ്പി 
നാവു വറ്റിവരണ്ടു 
നെഞ്ചിലേക്ക് ഇറങ്ങി 
നോവിന്റെ  ആത്മരതി 

നാലാളു കൂടുന്നിടത്തും
നാമങ്ങൾക്ക് അപചൃുതി 
നെരിയാണി കുതിപ്പിൽ 
നടന്നുതീരാത്ത കയറ്റം 

നാഴികൾ വിനാഴികകൾക്ക് 
നിറവേറ്റവേ അറിഞ്ഞു 
നിമിഷങ്ങൾ വർഷങ്ങളായ്
നന്മകളൾക്കു മുറിവേറ്റു 

നനഞ്ഞയിടം കുഴിച്ചു 
നെറിയില്ലാതായി ആകെ 
നാരായണ നാമങ്ങളുയർന്നു 
നിലവിളികളുച്ചത്തിലുയർന്നു

 നിലവിളക്കും പടർന്നു കത്തി 
നിഴലുകൾ അടുത്തുമെല്ലേ 
നിദ്രയാർന്നു കൺപോളകളിൽ 
നിറംമങ്ങി തുടങ്ങി ഇരുൾ പരന്നു 
നിത്യശാന്തിയാളം മൗനം കനത്തു 

ജീ ആർ കവിയൂർ 
25 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “