ഗണപതിയെ തുണ

ഗണപതിയെ തുണ

തുമ്പിക്കരമൊന്നുയുർത്തി
തുമ്പമെല്ലാമറ്റുവോനേ
തരിക നിത്യമനുഗ്രഹം
തമ്പുരാനെ നീയെ തുണ

വിജ്ഞാനങ്ങളാകും
വേദങ്ങളൾ മോദമോടെ
വ്യാസൻ തൻ വ്യസനം
വഴിപോലെ നീക്കിയവനെ

ദുർവാദളർച്ചനയാൽ
ദൂരേയകലും താപമെല്ലാം
ദേവർക്കും ദേവനാകും
ദളപതിയാം ഗണപതിയെ തുണ

മോദക പ്രിയനേ 
മോക്ഷ മരുളണേ
ആയുരാരോഗ്യത്താൽ
ആമോദമേകിയനുഗ്രഹിക്കണമേ

ശിവശങ്കരി സുതനെ
ശരവണ സോദരനെ
ശരണം നൽകി 
ശക്തിയേകണേ ഭഗവാനെ..

ജീ ആർ കവിയൂർ
20 06 2022




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “