ജ്ഞാനവാപി

ജ്ഞാനവാപി 

കടലും ക്ഷീരസമുദ്രവും അല്ലാതെ അനാദിയിൽ നദികളും മഴയും ഉണ്ടാകുന്നതിനു മുൻപ് 
ഭൂമിയിൽ ജലം ഇല്ലാതെ ഇരിക്കവേ 
ഈശാന ഭഗവാൻ കാശിയിലെത്തി 
തൃശൂലത്തെ നിലത്തടിച്ച് 
ജലം ലഭ്യമാക്കി ജ്യോതിർ ലിംഗത്തിനു അഭിഷേകവും നടത്തിയത്രേ 
ഇതിൽ സംപ്രീതനായ വിശ്വനാഥൻ 
അതിനാലീ തീർത്ഥത്തെ ശിവതീർത്ഥമായും 
വേദ ജ്ഞാനം ദ്രാവകരൂപത്തിൽ 
പ്രകടമായതിനാലും
ശിവയെന്ന പദത്തിനു വിദ്വാനെന്നും 
അത് ജ്ഞാനം  നൽകുന്ന കുളമായതിനാൽ 
വാപി എന്നത് ജലവും ചേർന്ന് ജ്ഞാനവാപി
 എന്നു ഭവിച്ചു 

വിശ്വേശ്വരനായ പരമശിവഭഗവാൻ 
വിശ്വേശ്വരിയായ പാർവ്വതിക്ക് 
വേദജ്ഞാനം പകർന്നു നൽകിയയിടത്തെ കുണ്ഡമല്ലോയിതു

ഇതു പാനം നടത്തുകിൽ ജനന മരണ ചക്രങ്ങളിൽ നിന്നും മോചനം ലഭിക്കുമെന്ന് ലിംഗപുരാണം പറയുമ്പോൾ 

സന്ധ്യാവന്ദനമീ ജലത്താൽ നടത്തുകിൽ അറിവും പാപത്തിൽ നിന്നു മോചനവും ലഭിക്കുമെന്ന് സ്കന്ദപുരാണത്തിലായി പരാമർശിക്കുന്നു 
സംസം ജലം പോലെ വിശുദ്ധമായി 
ഇതിനെ കരുതി "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നു ജപിക്കാം 

ജീ ആർ കവിയൂർ 
10 06 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “