വന്നു ഞങ്ങൾ നിൻ നഗരത്തിൽ ...... (കൈസർ ഉൽ ജാഫറിയുടെ രചന ഗുലാമലിയുടെ ആലാപനം ഗസൽ - മലയാള പരിഭാഷ ജീ ആർ കവിയൂർ)

വന്നു ഞങ്ങൾ നിൻ നഗരത്തിൽ ......
 (ഗുലാമലിയുടെ ഗസൽ - മലയാള പരിഭാഷ )

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2
തരുയൊരു അവസരം നിന്നെ കാണാനൊയിയോരവസരം  തരൂ.....
വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2

എവിടെ ഞാൻ വരെണ്ടിയയിടം പറയു 
ഞാൻ തേടേണ്ടിയയിടം പറയു .....
പുലരും മുന്നെ നിന്നെ പിരിഞ്ഞു എവിടെ ഞാൻ പോകേണ്ടു..
ആലോചിക്കട്ടെയോ ഒരു അവസരം തരുയീ രാവൊന്നു മാത്രം 

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2

ഒളിപ്പിച്ചു വച്ചു ഞാൻ നിൻ കണ്ണുകളിലായി മിന്നാമിനുങ്ങിനെ -2

കണ്ണുനീർ കണങ്ങളൊരുക്കിയെൻ മിഴിരണ്ടിലുമായ്
തരണേ  ഒരവസരമെൻ കണ്ണുകൾക്കു പെയ്യ്‌തൊഴിയാൻ...

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2

ഇന്നുരാവിലായി മാത്രം കെട്ടുകോൾക നൊമ്പരം കൊള്ളുമെൻ പ്രണയം
വിറകൊളളും ആധരങ്ങളുടെ പരാതി കേൾക്കുമല്ലോ
ഒരവസരം തരൂയിതൊന്നെറ്റു പറയുവാൻ

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2

മറക്കുവാനായിരുന്നെങ്കിലെന്തിനു വെറുതെ നീ നിരസിച്ചുയെന്നെ വെറുതെ
എന്തിനു നീ വിശ്വാസ വഞ്ചന കാട്ടിയെന്നോട്..
ഒന്നു രണ്ടു തവണയെങ്കിലും
അവസരം തരൂ നിന്നോട് ഞാൻ ചോദിച്ചറിയട്ടെ

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -2

തരുയൊരു പ്രാവശ്യമെങ്കിലും നിന്നെ കാണാനൊരു അവസരം തരൂ.....

വന്നു ഞങ്ങൾ നിൻ നഗരത്തിലൊരു സഞ്ചാരിയായ് -3

 ജീ ആർ കവിയൂർ..!!
22.07.2020.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “