പൊലിയാത്ത പ്രണയമേ

പൊലിയാത്ത പ്രണയമേ...

പങ്കുവെക്കുവാനെറെ കൊതിച്ചു ഞാനെൻ 
പങ്കിലമാകാത്തൊരൻ ആത്മനൊമ്പരങ്ങളെ 
പൊഴിഞ്ഞു  പോയോരെൻ നഷ്ട ദിനങ്ങളുടെ 
പൊഴിയാത്ത ഓർമകളെ കൊരുത്തു വീണ്ടും 

പല്ലില്ലാമോണ കാട്ടി ചിരിച്ചോരു ബാല്യവും 
പല്ലവങ്ങൾ പെറുക്കി മാലകോർത്തു ചാർത്തിയ 
പടക്കുതിരപോലെ പാഞ്ഞൊര വ്രണിതകൗമാരവും
പടവുകൾതാണ്ടി പറയാൻ മറന്ന വാക്കുകോർത്ത് 

പിടയുന്നുവല്ലോ പോയദിനങ്ങളുടെ മധുരനോവ്
പല ജന്മങ്ങളിനി കാത്തിരിക്കണമോയിനിയെൻ
പൊലിഞ്ഞ സ്വപ്നങ്ങളുടെ ശവപ്പറമ്പിൽ നിന്നും 
പാടുന്നു നിനക്കായ് നിനക്കായി മാത്രം പ്രണയമേ .....

ജീ ആർ കവിയൂർ 
5.7.2020

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “