പറയു നീ പറയു (ഗസൽ)

പറയു നീ പറയു (ഗസൽ)

ഉണ്ടാഗ്രഹമെനിക്കു സമാധാനത്തോടൊന്നു മരണത്തോട് ചേരണമെന്നൊരാശ....
മടങ്ങാനാവാത്തതുപോലെയാവണം
എനിക്കൊരിടം പറഞ്ഞു തരുമോ 
നിന്നോർമകൾ മരിക്കുന്നിടം സഖിയേ...


നിനക്കറിയുമെങ്കിൽ പറയുയീ
പ്രണയാനോവിന്റെ ചികിത്സയും മരുന്നുമുള്ളൊരിടം എവിടെയെന്നു
നീതന്നൊരു നൊമ്പരങ്ങളത്രയും
മറക്കാനും ഒളിപ്പിക്കുവാനുമാവുന്നില്ല

നീ എനിക്കു നൽകിയ വേദനകൾ 
പറയാനാവുന്നില്ല എവിടെയിനി ഞാൻ 
മരണത്തെ പുൽകിടുമെന്നു പറയു
 പറയാനാവില്ലെങ്കിൽ കാലത്തിനു വിട്ടുകൊടുക്കുക , മൗനമേന്തിനു സഖിയെ ...

ഇനി തേടി കണ്ടെത്തണമോ നിൻ
അധര ചഷകം പോലെ മിന്നും
മധു ചഷകം നുകരണമോയീ
ദുഃഖ കടലിൽ മുങ്ങി മരിക്കണോ
മായാതെ നിൻ രൂപം മാത്രം മനസ്സിൽ സഖിയെ.!

ജീ ആർ കവിയൂർ
19.07.2020




Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “