മൗനം വാചാലമാകുന്നു

മൗനം വാചാലമാകുന്നു


മഴയായ് പെയ്ത് ഇറങ്ങി
മൃദുലസ്പർശന സംഗീതമായ്
മടിക്കുന്നു ഉള്ളകത്തിൽ
പ്രണയമായ് ആശ നൽകി
അകലുന്നു ദുഃഖമായ്

തീർന്നുപോകാതെ സ്വപ്നങ്ങളായ്
തൊട്ടുതിരിഞ്ഞു കനിവ് പോലെ
കണ്ണീരും പുഞ്ചിരിയും കലര്‍ന്നു
കവിതയായി മാറുന്നു നിനച്ചൊക്കെ

വാക്കുകൾ തേടി ഒരുപാട് നിമിഷങ്ങൾ
നിഴലായ് ഉണരുന്നു ഓർമ്മയുടെ തളിർവേദികൾ
നിശബ്ദമായ വഴികളിൽ പതുക്കെ
നിറം പകർന്നു പോവുന്നു നിശബ്ദ സാന്നിധ്യം.

ജീ ആർ കവിയൂർ
25 06 2025

*ആശ ടീച്ചറുടെ കവിത എന്നിൽ ഉണർത്തിയ വരികൾ നന്ദി ടീച്ചറെ*

Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ