യോഗ സർവ്വ ശ്രേഷ്ഠം

യോഗ സർവ്വ ശ്രേഷ്ഠം


കാലത്തിന്റെ ശാന്തതയിൽ, ഉദിക്കുന്നു ഉഷസ്സ് കിഴക്കായ്,
ഒന്നായി നാം ചിന്തിച്ചു, ദിനാരംഭം പ്രണമിക്കയായ്.
ആഴം കൊള്ളുന്ന ശ്വാസവുമായ്, നിലാവിന്റെ സ്പർശമായി,
നമ്മിൽ വീണു സമാധാനം, തിമിരങ്ങൾ തളർത്തികൊണ്ട്.

നീട്ടുന്നു ദേഹം സുഖമായി, മുഖത്തുൊരു ചിരിയുടെ സൗഭാഗ്യം,
പ്രകൃതിയുടെ അനുഗ്രഹം പോലെ, സുന്ദരമായ സഞ്ചാരം.
വളയുന്നു ശരീരം, പാടുന്നു ആത്മാവിൻ ആനന്ദം,
മനമതിൽ വിടരുന്നു, സന്തോഷത്തിന്റെ തുടക്കം.

പുരാതന ദാനം – ശാന്തിയുടെ ശാഖ,
ധ്യാനവഴിയിലൂടെ മനസ്സിൻ ഗാഥ.
നമുക്ക് ഒന്നായ് നില്ക്കാം ഇന്നീ നാളിൽ,
പുതിയ ഉണർവിൽ, ആഘോഷിക്കാം
വിശേഷ ദിനം ഈ യോഗത്തിനായ്.

ജീ ആർ കവിയൂർ
21 06 2025



Comments

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ