കൂത്താട്ടുകുളം കോഴിപ്പള്ളിക്കാവിലമ്മ

കൂത്താട്ടുകുളം
 കോഴിപ്പള്ളിക്കാവിലമ്മ
      
അമ്മേയമ്മേ കാളിയമ്മേ
കോഴിപ്പള്ളിക്കാവിലായിവാഴുമമ്മേ  !
വന്നു തന്നീടുക യനുഗ്രഹമമ്മേ  !

മീനഭരണി നാളിലായി നിൻ നടയിൽ വന്നു ഞാൻ

കണ്ണടച്ചു ധ്യാനിച്ചു കൈകൂപ്പി 
ത്തൊഴുതു നിൽക്കവേ !

 കണ്ടിതു 
പഞ്ചവർണ്ണ പ്പൊടികളാൽ 
കൈയ്യിൽ ദാരികനുടെ തലയറുക്കുന്ന 
ഭദ്രകാളിയുടെ ചിത്രങ്ങളാൽ 
കളമെഴുതി പൂജയ്ക്ക് വച്ചു പാട്ടുപാടി  !

അമ്മേയമ്മേ കാളിയമ്മയെ
കോഴിപ്പള്ളിക്കാവിൽ വാഴുമമ്മേ !

കന്യകൾ താലപ്പൊലിയുടെ 
പൊലിമയാൽ നിൽക്കവേ !
തിരയുഴിച്ചാടി കളത്തിലേറിയുറഞ്ഞുതുള്ളിക്കളം മായിച്ചു
വന്നൊരുങ്ങി നിൽക്കുമ്പോൾ  !

ശിവനും നാരദനുമാദ്യം വന്നുറഞ്ഞാടിനിൽക്കുന്നേരം ! ദാരികനും പുറപ്പെട്ടു വന്നിതു !

മുഖത്ത് തേച്ചുടുത്തുകെട്ടി 
ക്കുരുത്തോല മുടിയേറ്റിയാടി !

ചെണ്ട ചേങ്ങിലയിലത്താളത്തിലായി 
കാളി കൂളിയും വന്നു പോർവിളി കൂട്ടി !

യുദ്ധത്തിൽ ദാരികനുടെ തലയറുത്തു 
പുലരി വെട്ടം വരും മുൻപേ  !

ശിവസ്തുതി പാടിയൊടുക്കുന്നു മുടിയേറ്റും !

അമ്മേയമ്മേ കാളിയമ്മേ
കോഴിപ്പള്ളിക്കാവിൽ വാഴുമമ്മേ !

എന്നുള്ളിലെയഹന്തയാം ദാരികനെ 
നിഗ്രഹിച്ചനുഗ്രഹിയ്ക്കുക  !
അമ്മേ ഞങ്ങളെ നിത്യം കനിയുകയമ്മേ ...!!!

ജീ ആർ കവിയൂർ
21 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “