കൽപ്പാന്ത കാലത്തോളം

കൽപ്പാന്ത കാലത്തോളം 

നിൻ കണ്ണിൽ വിരിയും 
പ്രണയാക്ഷരങ്ങളിൽ 
പിടയ്ക്കുന്ന മനസ്സിന്റെ 
തുടിക്കുന്ന താളമറിയുന്നു 

ഓർക്കും തോറുമറിയാതെ 
ഒഴുകുന്ന പുഴയും പുളിനങ്ങളും
കടന്ന് ആഴക്കടലിന്റ്റെ 
ആരവം കേട്ടു നോവിൻെറ

തീരങ്ങളിലലയും നേരം 
വിരഹത്തിൻ നങ്കൂരമില്ലാ
വഞ്ചിയിൽ ജീവിത കടലിൽ 
നിനക്കായ് കാത്തിരിക്കുന്നെകനായി 

വരുകയില്ലോയിനിയെന്നറിയാം 
ആവില്ലയീ ജന്മത്തിലെന്ന് 
കാത്തിരിക്കാമിനിയും 
കൽപ്പാന്തകാലത്തോളം പ്രിയതേ 

ജീ ആർ കവിയൂർ 
13 05 2022

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “