കുറും കവിതകള്‍ 260

കുറും കവിതകള്‍ 260

കണ്ണടച്ചു കിടന്നു
പല്ലു കൊഴിഞ്ഞ
തപാല്‍ സിംഹം

മാനത്തെ
തേര്‍ഡ് അമ്പയര്‍ ഒരുങ്ങി
ഔട്ട്‌ പറയാന്‍ കളിയുടെ

നിദ്രാഭംഗം
നല്‍കുന്നു അടിത്തറ
പ്രവാസ ദുഃഖം .

നീലാകാശ ഗോപുര ചുവട്ടില്‍
ഭൂമി തലേ
സര്‍വ്വം ശിവമയം .


കൊടികുത്തി
നേടിയ നേതാക്കളിന്നു.
തിരിച്ചറിയാതെ ആയി.

കരക്കടുത്തു
വിശപ്പിന്‍ നൊമ്പരം
ജീവിത കടവിലെ തോണി

അമ്പേ....!!
അബാസിഡര്‍ .
പെണ്ണ് കണ്ടു യാത്രയായി...

മുങ്ങിതപ്പുന്നു
ജീവിതമെന്ന
പാരാവാരം കടക്കുവാന്‍

സ്വപ്‌നങ്ങള്‍
വലനെയ്തു ജീവനം .
ആകാശ നക്ഷത്രങ്ങള്‍ കുടിലില്‍.

അവന്റെയുമവളുടെയും
സ്വപ്ന സായുജ്യം കാത്തു
ഒറ്റക്കൊരു തോണി.

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “