ഒന്നുപോലെ




മൃദുവായ പൂവിന്റെ കവിളിൽ തലോടി
ആവണി കാറ്റ് പാടിയടുത്തു
അത്ത പത്തോണത്തിന് ആഘോഷമെല്ലാം
കൈകൊട്ടിയാടി ആർപ്പുവിളിച്ചു
കരടി കടുവകൾ താളത്തിൽ തുള്ളി
ഓണപ്പൊട്ടന്മാർ ഓടിയടുത്തു
ആരും കാണാതെ ഓല  കുട ചൂടി
അല്ലലില്ലാതെ കഴിഞ്ഞ കാലത്തിന്
ഓർമ്മകളുമായി മാവേലി തമ്പുരാൻ
വന്നു പോയതറിയാതെ
പ്രളയം മറന്നു  പേമാരി മറന്നു
വ്രണിതമാം പട്ടിണിയിലും
അവർ അന്യോന്യം പാടി തിമിർത്തു

'' മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ...

മാവേലി നാടു വാണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ  ..!! ''

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “