ഒരു തിരുവാതിര പാട്ട്

ഒരു തിരുവാതിര പാട്ട്


ചന്ദ്രശേഖരഭഗവാന്റെ ചന്തമാം തിരുമുടിയിൽ
ചന്ദ്രകലക്കു  മറഞ്ഞു ഗംഗയൊഴിയപ്പോൾ
ചാരുശീലയാം പാർവ്വതി ദേവിക്കുണ്ടായൊരു
ചിന്തകൾ പലവിധം ചെമ്പരത്തി മുഖം കണ്ടു

തമ്പുരാനൊന്ന് ഉരചെയ്യ്തു വല്ലഭേയെന്തേ വിധം
തവ കോപാമെന്തേയീ വിധം കാണ്മതെന്തേയീ വിധം
താങ്ങുവാനാവതില്ല മമ മനം നോവുന്നിതു  കാന്തേ
തലയിലുടെ ഒഴുകും  ഗംഗയാണോ കാരണം   ..

അറിയുക നീയിതിനു കാരണമാം ഉണ്ട് കാര്യം
അറുപതിനായിരം പിതൃക്കൾക്ക്  മോക്ഷമേകുവാൻ
അവനിലിയായി ദേവ ഗംഗയെ കൊണ്ട് പൊരുവതിനു
അങ്ങ് ഭഗീരഥൻ തപം ചെയ്തു പോന്നിതവസാനം .

സംപ്രീതനായി ബ്രഹ്മദേവനും അരുളിചെയ്തു
സർവ്വശക്തയാം ഗംഗ സ്വർഗ്ഗത്തിൽ നിന്നുമൊഴുകിൽ
സർവനാശം ഭവിക്കും സർവം ക്ഷമയാം ഭൂവിമാതാവിനെന്നു
സാദരം ശിവജടയിൽ നിന്നും സപ്ത ജലധാരയായ് ഒഴുകി

ഇക്കഥ കേട്ട് സന്തോഷത്താൽ നൃത്തം ചെയ്തു ദേവിയപ്പോൾ
ഇനിയികഥ പാടി നാമെല്ലാപേരും ചേർന്ന് ആനന്ദത്താൽ
ഇരുകയ്യാലടിക്കുക കുമ്മിയത് തോഴിമാരേ ....
ഇരുകയ്യാലടിക്കുക കുമ്മിയത് തോഴിമാരേ ....

ചന്ദ്രശേഖരഭഗവാന്റെ ചന്തമാം തിരുമുടിയിൽ
ചന്ദ്രകലക്കു  മറഞ്ഞു ഗംഗയൊഴിയപ്പോൾ
ചാരുശീലയാം പാർവ്വതി ദേവിക്കുണ്ടായൊരു
ചിന്തകൾ പലവിധം ചെമ്പരത്തി മുഖം കണ്ടു ......

ജീ ആർ കവിയൂർ
15 .09.2019 .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “