കുറും കവിതകള്‍ 533


കുറും കവിതകള്‍ 533


ഇലപൊഴിച്ച ശിശിരം
നടപ്പാതകള്‍ വിജനം .
കുളിര്‍ കാറ്റിന്റെ ശീല്‍ക്കാരം ..!!

മല മുറിച്ചു
സമാന്തരങ്ങള്‍.
ജീവിത പാതതീര്‍ക്കുന്നു

എനിക്കുമുമ്പേ ഉണര്‍ന്നു
പുഞ്ചിരിപ്പൂ പൊഴിക്കുന്നു
ആകാശ വിളക്ക് ..!!

നൊമ്പരങ്ങള്‍ അയവിറക്കി
തോട്ടിയുടെ ബലത്താല്‍
നടന്നുനീങ്ങുന്ന ജീവിതം ..!!

കൈവിട്ടകലുന്നു
ജീവിതമെന്ന പിടികിട്ടാ
ചോരക്കളം..!!

ഒഴുകാന്‍ ഞാനൊരു
പുഴയല്ല അത് ഇന്ന്
പുഴുപോലെ ആയല്ലോ ..!!
കുറും കവിതകള്‍ 532
മരമെല്ലാം മരത്താല്‍
മരണമടയുന്നു
കൊടാലി കൈയ്യാല്‍..!!

ചെറുതെങ്കിലും
ചെലുത്താം മനസ്സില്‍
മൂന്നു വരികളില്‍ മുന്നൂറു ..!!

നീലാകാശത്തിന്‍ ചുവട്ടില്‍
നടുകടലിന്‍ ആഴങ്ങളില്‍
പ്രണയം തേടുന്നവര്‍ ..!!

ഓര്‍മ്മകള്‍യെന്നും
മാര്‍ക്കണ്ടെയനെപോലെയാ
ശരീരം അതിനു  വയസ്സാകും ..!!

മാര്‍ദ്ദനമേറ്റ്
മരിയാദക്കാരനായി എത്തുന്നു.
പിറകൊട്ടല്ല മുന്നോട്ടുതന്നെ ...!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “