കുറും കവിതകള്‍ 532

 കുറും കവിതകള്‍ 532

അടുത്തകലുവാന്‍
മോഹങ്ങളുടെ തീരം. 
നിഴലായി ചേര്‍ന്നുനിന്നു ..!!

ജീവിത നാടകത്തില്‍
നിഴലുകള്‍ വളര്‍ന്നു
കൂടെ മരണവും ..!!


കിളികളുടെ സന്ധ്യാരാഗം
ചില്ലകല്‍ക്കിടയിലുടെ
സന്ധ്യ മാഞ്ഞു ..!!

ആല്‍ത്തറയിലെ
കാത്തിരിപ്പുകളുടെ
ഓര്‍മ്മകളിന്നും മായാതെ ..!!



സ്നേഹം നിറഞ്ഞ
ഓര്‍മ്മകളിലിന്നും .
അമ്മുമ്മയുടെ കപ്പപുട്ട് ..!!

വർണ്ണം ചാര്‍ത്തി
മാനത്തു മറയും 
സിന്ദൂര ചെപ്പ് ..!!

ചക്രവാള മേഘമറവില്‍
മുഖം താഴത്തി മറഞ്ഞു
എന്നത്തെപ്പോലെ സന്ധ്യ ..!!

ചക്രവാള സീമയില്‍
വിരിയുന്നു പ്രഭാപൂരം .
മനസ്സിന്‍ ഇരുളകന്നു ..!!

മറഞ്ഞിരുന്നു
ഒപ്പിയെടുക്കുന്നു പ്രകൃതിയെ  .
ക്യാമറ കണ്ണുകളില്‍ ..!!

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “