മോചനം

മോചനം -ജീ ആര്‍ കവിയൂര്‍


പന്ത്രണ്ടു രാശിയും ചേര്‍ന്നങ്ങു
പന്തം കൊളുത്തി പടനയിച്ചു
പറയാതിരിക്കവയ്യ പിടിപ്പുകെടോ
പാഴാക്കി കളയുന്നു പാപങ്ങളുടെ
പഴി പറഞ്ഞു സമയത്തിന്റെയും
പണത്തിന്റെയും മൂല്യമതറിയാതെ
പൊങ്ങച്ച സഞ്ചികളായി ഏറെ
പൊങ്ങു പോലെ പൊന്തി നടക്കുന്നു
പരിതപിക്കാതെ എന്ത് ചെയ്യാം
പാരിതിനെ പോഴരാക്കി
പട്ടിണിമാറ്റാന്‍ കഴിയാത്ത
പരിഷകളിവര്‍പതിരുകള്‍
പായുന്നു ഗ്രഹണി പിടിച്ചു
പൊയിക്കാലില്‍ നടക്കുമിവരുടെ
പലകയും കവടിയും പിടിച്ചെടുത്തു
പടിയടച്ചു  പിണ്ഡം വെക്കാന്‍
പോരിക പഥിതരേ പരിയവസാനിപ്പിക്കാം
പന്ത്രണ്ടു രാശിയുടെ പേരിലുള്ള
പിരിയിളക്കങ്ങളില്‍ നിന്നും മോചിതരാകാം

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “