കുറും കവിതകൾ 163

കുറും കവിതകൾ 163

ഖനനമിന്നു
വിമാനത്തിലും
താവളങ്ങളിലും

ആകാശ ചോട്ടില്‍
തിരിശീല വീണു
രംഗപടമില്ലാതെ ജീവിതം

ഭൂമിക്കു പ്രദക്ഷിണം വച്ചു
തൊഴുതു വരുന്ന ഇന്ദുവിനു
രവിയെ കണ്ടതും നാണം

ദക്ഷിണ നല്‍കി
കൈ പിടിച്ചു വലംവച്ചു
സ്വാതന്ത്ര്യം ഹോമിക്കുന്നു

കൈപിടിപ്പിച്ചു നല്‍കി
സ്വര്‍ഗ്ഗ നരകങ്ങള്‍
തീര്‍ക്കുന്നു ജീവിത ഋതുക്കള്‍

മഞ്ഞ ചരടിലെ
പൂത്താലി ജീവന്റെ
അവസാന വസന്തത്തോളം

വേദനയുടെ
മാലിപുരതീര്‍ക്കുന്നു
തീ നാളങ്ങള്‍ക്കും നനവു

ജീവിതമെന്ന നീലകടല്‍
ഒറ്റക്ക് തുഴഞ്ഞിട്ടാവും
മറുകരക്കെത്താത്തത്

ദീപാരാധനക്ക്
നടതുറന്നു ഭക്തന്റെ
കണ്ണുകളില്‍ ജലതീര്‍ത്ഥം

പ്രദക്ഷിണവഴില്‍
കണ്ണിലെ തിളക്കം
ഭക്തിയുടെ ഒടുക്കം

ഇലക്കീറിലെ ചന്ദനം
നെറ്റിയില്‍ ചാര്‍ത്തുന്ന
വള കിലുക്കം

ബലിക്കല്ലില്‍ നൈവേദ്യം
കാക്കയുടെ
ഒളിഞ്ഞു നോട്ടം

കണ്ണൻ ചിരട്ടയിൽ
മണ്ണുവാരി കളിച്ചൊരു ബല്യമിന്നു
കീബോർഡിലും മൌസിലും

ആനമയില്‍ ഒട്ടകം കാലി
കുപ്പിവള ചാന്തു സിന്ദൂരം
കണ്ണുകള്‍ ഇടഞ്ഞു ,തായമ്പമുറുകി

മധുരനൊമ്പരത്തിന്‍
പരിച്ഛേദം
സഹപാഠി കൂട്ടായ്മ

നിത്യവെളിച്ചം
പ്രകാശിക്കട്ടെ
അനാഥ മുഖങ്ങളിലും

പ്രണയത്തിന്‍
അള്‍ത്താരയില്‍
രണ്ടു ഹൃദയങ്ങള്‍ ഇല്ലാതെയായി

മനസ്സിലേക്ക്
തുമ്പപൂവിന്‍വെണ്മ
ഓണത്തിന്‍ നിറപകര്‍ച്ച

നെഞ്ചിലെ കനലിനെ,
ചുണ്ടിലാവഹിച്ച്
നൊമ്പങ്ങള്‍ക്ക് അവധി

കറ്റയും കളമടിയും
പനമ്പും പറയും പതവും
ചിങ്ങ കൊയിത്താഘോഷം

ലാത്തിരി പൂത്തിരി
കമ്പിത്തിരി കതിനാ
മനസ്സു തുളച്ചുയവളുടെ നോട്ടം

കുറത്തിയുടെ തത്ത
പൂച്ചയെ കണ്ടു
ഫലം യമകണ്ട കാലം

കവിയുടെ കാല്‍പ്പാടിലുടെ
പീയുടെ വഴിതേടി
കുളിര്‍ കോരും മനവുമായി

കര്‍ണ്ണ ശപഥം തേടി
വിവര്‍ണ്ണയായ സന്ധ്യ
കുന്തിയോടോപ്പം മഹാഭാരത വഴിയില്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “