കുറും കവിതകള്‍ 15൦

കുറും കവിതകള്‍ 15൦

വിഷാദ മനസ്സിലെ
ആഴിയില്‍ അഴലിന്റെ
ആകാശ തിരകള്‍

വെള്ളിത്തിരയിലെ
പടര്‍ന്നു കയറും ജീവിത-
വര്‍ണ്ണ കുതിപ്പുകള്‍ നൈമിഷികം

രവിവര്‍മ്മ ചിത്രത്തിലും
വയലാറിന്‍ വരികളിലും
നേരിന്‍ സൗന്ദര്യം ഒരുപോലെ

കണ്‍കോണിലെന്തേ
പടരുന്നു വിരഹത്തിന്‍
സന്ധ്യാംബരം...
പുലര്‍കാലത്ത് പിരിയും
നേരത്തയറിഞ്ഞുയവളുടെ
കവിളിലെ ഉപ്പുരസം

ഇടവപ്പാതിയിലും
വിയര്‍പ്പിന്റെ ചൂരറിഞ്ഞു
വിടവാങ്ങലിന്‍ നൊമ്പരം

പാചക കുറുപ്പു
ഉപ്പേറിയപ്പോള്‍ ഉറപ്പായി
വാചക കുറുപ്പെന്നു

കാഷ്ട്ടിച്ചതോക്കെ
കോരി കളയാനോയി
കാഷായ വേഷം

അതിജീവനത്തിനായി
തെരുവിലെ ദുഃഖക്കടല്‍
തിരതീര്‍ക്കുന്നു നാണയങ്ങള്‍ക്കായി

നാല്‍ക്കാലിയുമിരുകാലിയും
അതിജീവനത്തിന്‍ ഓരത്തു
നാണയ തുട്ടിനായി

ചായുന്ന സൂര്യനെ
ചീനവലക്കുള്ളിലാക്കിയ
ക്യാമറകണ്ണിന്‍ പിന്നിലെ സന്തോഷം

കാവിലെ മാവ് പൂത്തു
ദേവര്‍ക്കും ദേവിക്കും
ഉത്സവമായി

മനസ്സിന്‍ ആശ്വാസം
പെയ്യ് തിറങ്ങിയൊരു
ഉപ്പു മഴ

ഹയ്യോ എന്ന് കരഞ്ഞു
ജനം പരക്കം പാഞ്ഞു
''ഹയ്യാന്റെ'' കുസൃതികള്‍ തുടര്‍ന്നു

മദ്ധ്യാഹ്ന വെയിലിനോടൊപ്പം
പേന്‍ നോട്ടവും പരദൂഷണവും ,
തെരുവോര കാഴ്ച

അടുപ്പം നടിച്ചു
മനസ്സുകള്‍ ഏറെ
അകലെ ജീവിതം

സന്ധ്യക്ക്‌ എത്തിയവന്റെ
കോളറിന്റെ ബട്ടന്‍
നൂലില്‍ തൂങ്ങി കിടക്കുന്നു


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “