ആശയിടുക്കിന്റെ പ്രതിഫലം.

ആശയിടുക്കിന്റെ പ്രതിഫലം.

ആകാശത്ത് പാറിപ്പറന്നാൽ
തീരുംവോ ആ മോഹങ്ങൾ
ചില്ലകളിൽ കുടുങ്ങുമ്പോൾ
വേണ്ടതോ ഭാവനകളിൽ.

മാലാഖമാർക്കവകാശമില്ല
പർവതശിഖരങ്ങളിൽ നടക്കാൻ,
പാതാളത്തിൽ വീഴുമ്പോൾ
വായുവും അവരെ തളർക്കുന്നു.

സാധ്യമാകാതെ പോയതിൽ
വേദന ചെറുതല്ല ബോധം.
എന്നാലും സ്വപ്നങ്ങൾ കേവലം
സൂക്ഷ്മമായ വല്ലാത്തൊരു വരം.

നമ്മുടെ നിഴൽ തന്നെയാകട്ടെ
ആശയിടുക്കിന്റെ പ്രതിഫലം.

ജീ ആർ കവിയൂർ
07 10 2024 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “