മൗനം ഒഴിയുക

മൗനം ഒഴിയുക 

കുങ്കുമ സൂര്യൻ രാഗാംശു ചാർത്തി
നിൻ കവിളിണയിൽ തിളക്കം
മനസ്സിൻ താഴ് വാരങ്ങളിൽ
വസന്തം വിരുന്ന് വന്നത് പോൽ

മുല്ലപ്പൂവിൻ്റെ ചാരുത 
നിൻ സ്മേരങ്ങളിൽ
കടലല അകന്ന 
കരയുടെ കണ്ണുകളിൽ 
വിരഹത്തിൻ നോവ്

അതറിഞ്ഞു കളകാഞ്ചി 
 ഒരുക്കി കുയിലുകൾ
വിവർണ്ണമായ മാനം കണ്ട്  
മയൂരങ്ങൾ നൃത്തമാടി

ഇലകളിൽ മഴമുത്തുക്കൾ 
പെയ്യ് തൊഴിഞ്ഞു കുളിർ കാറ്റ് 
 നിന്നോർമകൾക്കിന്നും 
ഉത്സവ തിമിർപ്പ്

ഇനി എങ്കിലും 
മൗനമെ മൊഴിയുക
ജന്മ ജന്മാന്തങ്ങൾ കാത്തിരുന്നു 
നിൻ അനുരഗമറിയിക്കുക പ്രീയതെ

ജീ ആർ കവിയൂർ
22 07 2023

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “