നിൻ ഓർമ്മകലെന്നിലുണർന്നു......

കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ
നിൻ  ഓർമ്മകലെന്നിലുണർന്നു......

അകലത്തുനിന്നു മുരളികയുടെ ഒലിയിൽ
ഇളകിയാടി  മയിൽപ്പീലി പോലെ എൻ  മനം
ജന്മജന്മങ്ങളായി നിന്നെ പിന്തുടരുന്നു
ഒരു മുളംതണ്ടായിയെന്നെ  ചുണ്ടോടടുപ്പിക്കില്ലേ   
നിൻ പദചലങ്ങളാൽ ഞെരിച്ചമകറ്റുക
എന്നിലെ കാളിമയാർന്ന കാളികനേ നീ

കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ
നിൻ  ഓർമ്മകലെന്നിലുണർന്നു......

ഗോപീജനങ്ങളെയും ഗോക്കളെയും നീ
ഗോവർദ്ധന കുടകീഴിൽ  നിർത്തിയില്ല
ഗോകുല ബാലകാ  ഗോവിന്ദ നീ
തിന്മകളിൽ നിന്നുമെനിക്കും
താങ്ങായി തണലാകണമേ ....

കണ്ണുകൾ തമ്മിലെപ്പോഴ് ഇടഞ്ഞുവോ
നിൻ  ഓർമ്മകലെന്നിലുണർന്നു......

ജീ ആർ കവിയൂർ
19 . 01 . 2020 

Comments

Cv Thankappan said…
നല്ല വരികൾ
ആശംസകൾ സാർ
Cv Thankappan said…
തിന്മകളിൽ നിന്നുമെനിക്കും
താങ്ങായി തണലാകണമേ ....
ആശംസകൾ സാർ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “