കുറും കവിതകൾ 789

കാറ്റുമ്മ വെക്കും
പച്ചിലകളിലെവിടേയോ
പ്രണയം വിരുന്നുവന്നുവോ ..!!

സന്ധ്യ പിരിഞ്ഞിട്ടും
കുട്ടിക്കളി മതിയാവാതെ
തീരത്ത് ബാല്യ കൗതുകം ...!!

വിശപ്പിന്റെ താളങ്ങൾ
തേടുന്നു കണ്ണുകൾ
തിരകൾ ഏങ്ങലടിച്ചു തലതല്ലി ..!!

വരുവാനുണ്ടാരോ
വഴിക്കണ്ണുകളിൽ
അകം നിറഞ്ഞ വാത്സല്യം ..!!

ഉള്ളിൽ നിറഞ്ഞ നോവിൽ
കരിഞ്ഞു ഉണങ്ങിയ
വിരഹത്തിൻ നാമ്പുകൾ ..!!


ജീവിത മുന്നേറ്റത്തിനായ് 
കാത്തിരിപ്പിന്റെ
നോവും വിശപ്പേ സ്വസ്തി ..!!

 കാവലുണ്ട് ഇളംവെയിലും
മീൻമണം ചുറ്റിയടിക്കും കാറ്റും
വാലും ചുഴറ്റിയമ്മയുടെ പൂച്ചയും ...!! 

ചില്ലനിറച്ചു പൂമണം
വസന്തം വിരുന്നുവന്നു
ഒപ്പം കുയിൽ പാട്ടും ..!!

ഏഴുകടൽ കന്നുവോ  
വിരഹ നോവിൽ 
കൈവിട്ടു മനം ...!! 

ഇരുളിനെ വിഴുങ്ങി കിടക്കും 
കാലൊച്ചകൾ കേട്ട്  
ഞെട്ടി ഉണരുന്ന ഇടനാഴികൾ ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “