നിന്നെയും കാത്തു ...ഗസൽ



നിന്നെയും കാത്തു ... ഗസൽ 


കനവിലായ്  നിൻ ചിരിമൊട്ടുകളെൻ 
കരളിൽ വസന്തം വിരിയിക്കുന്നൊരു
കനലെഴും അഴകാർന്ന കവിതയായ് 
കുളിർ നിലാ മഴയായ് പൊഴിയുന്നുവോ...!!


കദനങ്ങളാകെ ചിറകു വിടർത്തി ശലഭമായ്
കാണാ കാഴചകള്‍ തേടി പറന്നകലുമ്പോഴായ്
കമനീയമാം നിന്‍ വരവറിയിക്കും പദ ചലനങ്ങള്‍ക്കു
കാതോര്‍ത്തു നിന്നു ഞാനാ താഴ് വാരക്കാറ്റെറ്റു 

കോരിത്തരിച്ചു നിന്നു പോയി പോയ നാളുകളുടെ
കൊഴിയാ ഓര്‍മ്മകളെ താലോലിച്ചു വീണ്ടും വീണ്ടും
കതിരിടുന്നു പോയ്ക്കാളി പാടമാമെന്‍ മനം
കൊതിക്കുന്നതെന്തേ ഈ വിധമെല്ലാമേ നിനക്കായ്

കൊരുക്കുന്നു ഞാന്‍ അക്ഷര കൂട്ടിനാല്‍ നറുഗന്ധമെഴും
കാവ്യങ്ങളായിരം അറിയുന്നുവോ എന്‍ നിഴലടുപ്പം
കരുതട്ടെ നീ എന്‍ അരികത്തു തന്നെ നില്‍പ്പതോ
കടന്നകലോല്ലേ എന്റെ മിഴിച്ചെപ്പില്‍ നിന്നുമായ്‌ ..!!


Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “