കുറും കവിതകള്‍ 486

കുറും കവിതകള്‍ 486

ദേവദാരുവിന്‍ ഇടയിലുടെ
വ്യാമോഹം ഉണര്‍ത്തി
ശ്യാമലേന്ദു ..!!


'പൂർണേന്ദു മാനത്തു
ചകോരങ്ങള്‍ പറന്നടുക്കുന്നു .
താഴെ പുഴ ഒഴുകി ..!!'

വെയിലേറ്റു വാടിയ
വെറ്റിലക്കൊടി .
ഊഴവും കാത്തു നിന്നു ..!!

നിത്യം നെഞ്ചിലേറ്റി
ലാളിക്കുമെൻ മലയാളമേ നിൻ
കാഴ്ച ഏറെ അഞ്ചിതം ..!!

മലർ കാവിൽ
മധുവുണ്ണും ഭ്രമരമായി
മാറാൻ മോഹം ..!!

വസന്തത്തിന്‍ മോഹങ്ങള്‍
വര്‍ണ്ണം വിരിയിച്ചു .
ഗുല്‍മോഹറുകള്‍..!!

മറക്കാനാവാതെ നിത്യം
വിരിയുന്നു നിനക്കായി .
പ്രണയമേ നിന്റെ ഒരു ശക്തി

കാമദാഹം തീര്‍ക്കുന്നു
നയന ഭോഗങ്ങള്‍.
പറന്നകലുന്ന ജീവിത കിനാക്കള്‍ ..!!

എവിടെയോ
കണ്ടു മറന്ന നയനങ്ങള്‍ .
പ്രണയത്തിനുമപ്പുറത്തേക്ക് ..!!

മഴമോഹങ്ങളെ
കിനാക്കാണ്ട് മാനം നോക്കി
സസ്യലതാതികള്‍ ..!!

ചുണ്ടോടടുപ്പിച്ചു
മോഹങ്ങളെരിഞ്ഞു തീര്‍ന്ന
വലിച്ചെറിയപ്പെട്ട നൊമ്പരങ്ങള്‍..!!

കണ്ണും കാതും
ജീവന്റെ കാവല്‍
നീളുന്ന ദാഹം ..!!

'ഏകാന്തതയുടെ തടവില്‍
ലോകം ചുറ്റുന്ന
നിഴല്‍ ചിത്രം ..!!'

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “