കുറം കവിതകള്‍ 317

കുറം കവിതകള്‍ 317


സന്ധ്യ
ആ കാര്‍മേഘങ്ങള്‍ മോഷ്ടിച്ചോ
കുറച്ച് മധുരനാരകം

എലിയുടെ കുതിച്ചോട്ടം
മച്ചില്‍ ഓടിന്‍ പലകക്ക്  കുറുകെ.
സൂര്യാസ്തമയം .!!

പൈപ്പിന്റെ ചുവട്ടിലെ
നീണ്ട നിരയില്‍
പ്ലാസ്റ്റിക്‌  കുടങ്ങള്‍ ഉരുകി .

അരിയിട്ടു കാത്തിരുന്നു
തീകൊളുത്താൻ
മറന്നൊരു ഹൈക്കു കവി..!!

ഇപ്പോഴും  ശ്രമിക്കുന്നു പാടാന്‍
നിന്റെ പ്രണയത്തിന്റെ സംഗീതം
അത്  എന്നുള്ളില്‍ നിറയുന്നു..

ഊദിൻ മണത്താൽ
നിൻ സാമിപ്യം  
പുതു പെണ്ണാക്കിമാറ്റുന്നുയിന്നും

കളിച്ചും കറി വച്ചും
മണ്ണ് വാരിയും.
ഇന്ന് ജീവിതത്തിൽ ..!!

മൈലാഞ്ചിയിട്ട കൈകളില്‍
 സ്വപ്‌നങ്ങള്‍ .
ചിറകടിച്ചു പറന്നു.

വഴിയിലെ കുഴിയില്‍
കാക്ക കുളിക്കുന്നു .
വാഹനങ്ങള്‍ ചീറി പാഞ്ഞു .

നേര്‍ കാഴ്ചക്കായി
മനം മാനം പോലിരുണ്ടു
കടലിനക്കരെ സ്വപ്‌നങ്ങള്‍ 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “