ഇവന്‍ ശത്രുവോ മിത്രമോ

ഇവന്‍ ശത്രുവോ മിത്രമോ




മിത്രത്തിനെ ശത്രുവാക്കുമിവന്‍
മല്ലയുദ്ധത്തില്‍ മുറിവേല്‍പ്പിക്കുന്നവന്‍
സ്നേഹത്തിന്‍ പാടുകളും നല്‍കുമിവന്‍
നീട്ടി വളര്‍ത്തി നേടി തരും ഖ്യാതിയിവന്‍
എന്നാല്‍ സുക്ഷിച്ചില്ലങ്കില്‍ വ്യാധി തരും
മാറ്റുകുട്ടുന്നു ആകര്‍ഷകത്വം തരുണികളിലിവന്‍
കണക്കു മാഷിന്റെ ഇഷ്ട ബന്ധു
നുള്ളിയെടുക്കാന്‍ ഇവനില്ലാതെയാകുകയില്ലല്ലോ
കഴുകി സുക്ഷിച്ചില്ലെങ്കില്‍ ദീനം നല്‍കിയകലുമിവന്‍
മഞ്ഞ നിറം കണ്ടാല്‍ വൈദ്യന്‍ കുറിക്കും കഷായവും പത്യവും
പണ്ട് ഇവനില്‍ വെള്ള പുപ്പുകണ്ടാല്‍ കുട്ടുകാര്‍
പറയും പുതു വസ്ത്രം ഉറപ്പെന്ന്
കഷ്ട നഷ്ടങ്ങളുടെ കണക്കു കുറിക്കും പോല്‍
അര്‍ത്ഥ ചന്ദ്രാകൃതിയാല്‍ നിഴലിക്കും ഇവനുടെ ചുവട്ടില്‍
അതെ "നാ' "ഖം " ആകാശമില്ലാത്ത അല്‍പ്പായുവാമിവന്‍ തന്നെയല്ലോ
നഖം മെന്നും നമ്മുടെ അങ്കുലിയാഗ്രത്തില്‍


Comments

Anonymous said…
കൊള്ളാം...നല്ല രീതിയില്‍ പറഞ്ഞു...

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “