Posts

ഈ ഹൃദയത്തിൽ സദാ നീ മാത്രമേ

ഈ ഹൃദയത്തിൽ സദാ നീ മാത്രമേ ഹൃദയത്തിന്റെ കണ്ണാടിയിൽ നിന്നെ പറ്റി പറഞ്ഞു  ഓർമ്മകളുടെ മഴയിൽ നനഞ്ഞു, കാറ്റിന്റെ സുഗന്ധത്തിൽ നിന്റെ സാന്നിധ്യം അറിഞ്ഞു. നിശ്ശബ്ദതയിൽ മറഞ്ഞ ആയിരം വികാരങ്ങൾ, ഓരോ നിമിഷവും അനുഭവമായി കൂടെയുണ്ടായിരുന്നു. കണ്ണുകളിൽ പതിഞ്ഞ നിന്റെ ചിത്രം, ഓരോ രാത്രിയും നക്ഷത്രങ്ങൾ ചോദിക്കുന്നു, നീയാണോ ആ സുന്ദരി? കാതുകളിൽ പതിഞ്ഞ നിന്റെ ഈ രാഗം, കാറ്റും ഈണം പാടിയെന്നു തോന്നി. ദൂരങ്ങളിലാണെങ്കിലും, നിന്റെ ചുവടുകൾ അടുത്തുള്ളതുപോലെ, വിരഹത്തിൽ പോലും ഈ ലോകം നിന്റെ സൌരഭ്യം കൊണ്ടു നിറഞ്ഞു. നിന്റെ ആത്മാവിന്റെ സ്പർശം മൃദുവായെങ്കിലും അറിയുന്നു, ഓരോ സ്വപ്നവും, ഓരോ ശ്വാസവും അതിൽ പരിമളം നിറഞ്ഞു. ഒരു നിമിഷം പോലും വിട്ടുപോയാലും, ഈ ഹൃദയത്തിൽ സദാ നീ മാത്രമേ ഉണ്ടാവൂ. ജീ ആർ കവിയൂർ 16 10 2024

ആരുമില്ലായിരുന്നു.

ആരുമില്ലായിരുന്നു. സ്നേഹത്തിന്റെ മുറിവിൽ മരുന്നിടാൻ ആരുമില്ലായിരുന്നു ഹൃദയത്തിൽ വേദന ഒളിപ്പിച്ചു, പറയാൻ ആരുമില്ലായിരുന്നു. കണ്ണുകളിൽ സമുദ്രം നിറഞ്ഞു, കാണിച്ചില്ല ആരുമറിയാൻ നനഞ്ഞ ഈർപ്പം നിറഞ്ഞ നിമിഷങ്ങൾ, പാടി പറഞ്ഞുവെക്കാൻ ആരുമില്ലായിരുന്നു. നീ നല്കിയ വേദന ഒളിച്ചുവെച്ച പുഞ്ചിരിയുമായ് അത്ര സുഖമുള്ളതെന്നു മനസ്സിലാക്കാൻ ആരുമില്ലായിരുന്നു. നിശ്ശബ്ദ രാത്രികളും നിന്റെ ഓർമ്മകളെ മാത്രം കൊണ്ടുവന്നു കരയുന്ന ഹൃദയത്തെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു. ആഴമുളള മുറിവുകൾ ഉള്ളിൽ എങ്കിലും, ചിരി പൂത്തി നില്കി ആ നിരപരാധിത്വത്തിന്റെ രഹസ്യം അറിയാൻ ആരുമില്ലായിരുന്നു. ജീ ആർ കവിയൂർ 16 10 2024

അവസാനം മൗനം മാത്രം

അവസാനം മൗനം മാത്രം. ഒരു സത്യം പറയാം പറയാൻ ഇനി എന്തുണ്ട് ? അവസാനമിതൊരു കാഴ്ചയായ് മാറി പിരിഞ്ഞു കണ്ണുകളിലെ നീറ്റൽ ചില സ്വപ്നങ്ങൾ പുകയുന്നു ആ നിമിഷം ഒരിക്കലുണ്ടായിരുന്നു ഇപ്പൊഴത് മങ്ങിയതായി തോന്നുന്നത്  നിശ്ശബ്ദതകളുടെ നാവിൽ ഇനിയെന്തും പറയാനില്ല ആ വികാരങ്ങൾ എല്ലാം നിശ്വസിച്ചു ഒഴുകിപ്പോയി ഓർമ്മകളുടെ തിരയിൽ നിന്നെപ്പോലെ ആരോ ഇല്ലാതായി എൻ്റെ ഓരോ ചോദ്യം അവസാനം മൗനം മാത്രം. ജീ ആർ കവിയൂർ 16 10 2024

കേരള പിറവി ആശംസകൾ

കേരള പിറവി ആശംസകൾ  നീലസാഗരവും മാമലകളും നീളാനദിയും സമതലങ്ങളും നിലാവുമ്മവെക്കും താഴ് വാരവും  നീലത്താമരക്കുളങ്ങളും തുമ്പികളും കവിത്രയങ്ങൾ പാടി പുകഴ്ത്തിയ കേര നിരകൾ മാടി വിളിക്കും  കഥകളി തെയ്യാം തിറകൾ  കൈകൊട്ടിയാടും മലനാടെ കാലമെത്ര കഴിഞ്ഞാലും നിന്നെ  കാളനും കേളനും തമ്പുരാനും  കച്ചകെട്ടിയാടി ഉറങ്ങാതെ  കാത്ത മധുരമേ മലയാളമേ  പുതുജീവൻ പകരട്ടെ നാളുകൾ സമൃദ്ധിയായി പെരുകട്ടെ വിളകൾ എല്ലാവരും സന്തോഷത്തോടെ വാഴട്ടെ മലയാള നാട് സമൃദ്ധിയായി വളരട്ടെ ജീ ആർ കവിയൂർ 16 10 2024

അനുരാഗ ഗാനം

അനുരാഗ ഗാനം  ആ നിമിഷങ്ങളുടെ നിർവൃതിയിൽ നിൻ ഹൃദയത്തിൻ ആഴങ്ങളിലേക്ക് അറിയാതെ അലിഞ്ഞു ചേർന്നനേരം പറയുവാനാവാത്ത മധുരാനന്ദനുഭൂതി. അനുരാഗത്തിന്റെ നീർമഴയായ് വിരുന്നെത്തിയ നിൻ കാഴ്ചകളാൽ മിഴികളിലെ നീർത്തുള്ളി ചാർത്തിപ്പോൾ ഹൃദയം മിടിച്ചു വല്ലാതെ പുതുവിഹാരം. സ്വപ്നസഞ്ചാരങ്ങൾ മിന്നാമിന്നിയായ്, ഇരുളും വെളിച്ചവും മധുരം പകർന്നിടും ചിറകുകളിലൂന്നി നമ്മൾ പറന്നിടും പ്രണയകാറ്റിൽ നക്ഷത്രത്തിളക്കം. ജീ ആർ കവിയൂർ 16 10 2024

നിൻ ഉൾകടലിൽ ( ഗസൽ )

നിൻ ഉൾകടലിൽ ( ഗസൽ ) എത്രയോ യുഗങ്ങളായ് തേടുന്നു ഞാൻ, നിൻ മിഴികളിൽ വിരിഞ്ഞ സ്നേഹത്തിൻ പൂക്കൾ. ഋതുക്കൾ മാറി മാറി വരും, നിൻ മുഖകാന്തി എന്നെ വിസ്മയചിത്തനാക്കുന്നു, എന്നിലെ ഗസൽ വീചിയുണരുന്നു. നിന്റെ ചെറു ചിരിയിൽ ഞാൻ ജീവന്റെ സുഗന്ധം കണ്ടെത്തുന്നു, ഒരു തീരമില്ലാത്ത യാത്രപോലെ എൻ ഹൃദയം നിൻ ഉൾകടലിൽ നങ്കൂരമിടാൻ മോഹിച്ചു. ജീ ആർ കവിയൂർ 15 10 2024 

ഈ ജീവിതം, ഒറ്റപ്പെട്ട വരികളാകുന്നു.

എന്തു ചെയ്യും, എങ്ങനെ പറയും, പറയാനില്ല കാര്യങ്ങൾ ആ രാത്രിയും പകലും കൂടിയതിൻ, ഓർമ്മകൾ എപ്പോഴും നോവിക്കുന്നു. ആ ചിരി എങ്ങനെ പറയും, ഹൃദയത്തിൽ നീലിച്ചിരിക്കുന്നു നിനക്കൊപ്പമുള്ള നിമിഷങ്ങൾ, കാറ്റിൽ പരന്ന ഗന്ധവും. ഓരോ ചിന്തയും, സ്വർഗത്തിലെ ഒരു പാതപോലെയാകുന്നു നീ ഇല്ലാതെ, ഈ ലോകം ഒരു തീരാത്ത കഥയാകുന്നു. വിട്ടുപോയാലും, നിന്റെ സാന്നിധ്യം എല്ലായിടത്തും ഉണരുന്നു നിന്റെ ഓർമ്മകളുടെ മഴയിൽ, ഹൃദയം ഇന്നും നനയുന്നു. നിന്റെ സുഗന്ധം, എങ്കിൽ എവിടെയോ ആഴത്തിൽ മറയുന്നു എൻ്റെ സ്വപ്നങ്ങളിൽ ഞാൻ മൂളുന്നു, ഓരോ രാത്രി ജീവിക്കുന്നു നിന്നില്ലാതെ ഈ ജീവിതം, ഒറ്റപ്പെട്ട ഒരു വരികളാകുന്നു. ജീ ആർ കവിയൂർ 15 10 2024