Posts

Showing posts from October, 2024

ഈ ഹൃദയത്തിൽ സദാ നീ മാത്രമേ

ഈ ഹൃദയത്തിൽ സദാ നീ മാത്രമേ ഹൃദയത്തിന്റെ കണ്ണാടിയിൽ നിന്നെ പറ്റി പറഞ്ഞു  ഓർമ്മകളുടെ മഴയിൽ നനഞ്ഞു, കാറ്റിന്റെ സുഗന്ധത്തിൽ നിന്റെ സാന്നിധ്യം അറിഞ്ഞു. നിശ്ശബ്ദതയിൽ മറഞ്ഞ ആയിരം വികാരങ്ങൾ, ഓരോ നിമിഷവും അനുഭവമായി കൂടെയുണ്ടായിരുന്നു. കണ്ണുകളിൽ പതിഞ്ഞ നിന്റെ ചിത്രം, ഓരോ രാത്രിയും നക്ഷത്രങ്ങൾ ചോദിക്കുന്നു, നീയാണോ ആ സുന്ദരി? കാതുകളിൽ പതിഞ്ഞ നിന്റെ ഈ രാഗം, കാറ്റും ഈണം പാടിയെന്നു തോന്നി. ദൂരങ്ങളിലാണെങ്കിലും, നിന്റെ ചുവടുകൾ അടുത്തുള്ളതുപോലെ, വിരഹത്തിൽ പോലും ഈ ലോകം നിന്റെ സൌരഭ്യം കൊണ്ടു നിറഞ്ഞു. നിന്റെ ആത്മാവിന്റെ സ്പർശം മൃദുവായെങ്കിലും അറിയുന്നു, ഓരോ സ്വപ്നവും, ഓരോ ശ്വാസവും അതിൽ പരിമളം നിറഞ്ഞു. ഒരു നിമിഷം പോലും വിട്ടുപോയാലും, ഈ ഹൃദയത്തിൽ സദാ നീ മാത്രമേ ഉണ്ടാവൂ. ജീ ആർ കവിയൂർ 16 10 2024

ആരുമില്ലായിരുന്നു.

ആരുമില്ലായിരുന്നു. സ്നേഹത്തിന്റെ മുറിവിൽ മരുന്നിടാൻ ആരുമില്ലായിരുന്നു ഹൃദയത്തിൽ വേദന ഒളിപ്പിച്ചു, പറയാൻ ആരുമില്ലായിരുന്നു. കണ്ണുകളിൽ സമുദ്രം നിറഞ്ഞു, കാണിച്ചില്ല ആരുമറിയാൻ നനഞ്ഞ ഈർപ്പം നിറഞ്ഞ നിമിഷങ്ങൾ, പാടി പറഞ്ഞുവെക്കാൻ ആരുമില്ലായിരുന്നു. നീ നല്കിയ വേദന ഒളിച്ചുവെച്ച പുഞ്ചിരിയുമായ് അത്ര സുഖമുള്ളതെന്നു മനസ്സിലാക്കാൻ ആരുമില്ലായിരുന്നു. നിശ്ശബ്ദ രാത്രികളും നിന്റെ ഓർമ്മകളെ മാത്രം കൊണ്ടുവന്നു കരയുന്ന ഹൃദയത്തെ സമാധാനിപ്പിക്കാൻ ആരുമില്ലായിരുന്നു. ആഴമുളള മുറിവുകൾ ഉള്ളിൽ എങ്കിലും, ചിരി പൂത്തി നില്കി ആ നിരപരാധിത്വത്തിന്റെ രഹസ്യം അറിയാൻ ആരുമില്ലായിരുന്നു. ജീ ആർ കവിയൂർ 16 10 2024

അവസാനം മൗനം മാത്രം

അവസാനം മൗനം മാത്രം. ഒരു സത്യം പറയാം പറയാൻ ഇനി എന്തുണ്ട് ? അവസാനമിതൊരു കാഴ്ചയായ് മാറി പിരിഞ്ഞു കണ്ണുകളിലെ നീറ്റൽ ചില സ്വപ്നങ്ങൾ പുകയുന്നു ആ നിമിഷം ഒരിക്കലുണ്ടായിരുന്നു ഇപ്പൊഴത് മങ്ങിയതായി തോന്നുന്നത്  നിശ്ശബ്ദതകളുടെ നാവിൽ ഇനിയെന്തും പറയാനില്ല ആ വികാരങ്ങൾ എല്ലാം നിശ്വസിച്ചു ഒഴുകിപ്പോയി ഓർമ്മകളുടെ തിരയിൽ നിന്നെപ്പോലെ ആരോ ഇല്ലാതായി എൻ്റെ ഓരോ ചോദ്യം അവസാനം മൗനം മാത്രം. ജീ ആർ കവിയൂർ 16 10 2024

കേരള പിറവി ആശംസകൾ

കേരള പിറവി ആശംസകൾ  നീലസാഗരവും മാമലകളും നീളാനദിയും സമതലങ്ങളും നിലാവുമ്മവെക്കും താഴ് വാരവും  നീലത്താമരക്കുളങ്ങളും തുമ്പികളും കവിത്രയങ്ങൾ പാടി പുകഴ്ത്തിയ കേര നിരകൾ മാടി വിളിക്കും  കഥകളി തെയ്യാം തിറകൾ  കൈകൊട്ടിയാടും മലനാടെ കാലമെത്ര കഴിഞ്ഞാലും നിന്നെ  കാളനും കേളനും തമ്പുരാനും  കച്ചകെട്ടിയാടി ഉറങ്ങാതെ  കാത്ത മധുരമേ മലയാളമേ  പുതുജീവൻ പകരട്ടെ നാളുകൾ സമൃദ്ധിയായി പെരുകട്ടെ വിളകൾ എല്ലാവരും സന്തോഷത്തോടെ വാഴട്ടെ മലയാള നാട് സമൃദ്ധിയായി വളരട്ടെ ജീ ആർ കവിയൂർ 16 10 2024

അനുരാഗ ഗാനം

അനുരാഗ ഗാനം  ആ നിമിഷങ്ങളുടെ നിർവൃതിയിൽ നിൻ ഹൃദയത്തിൻ ആഴങ്ങളിലേക്ക് അറിയാതെ അലിഞ്ഞു ചേർന്നനേരം പറയുവാനാവാത്ത മധുരാനന്ദനുഭൂതി. അനുരാഗത്തിന്റെ നീർമഴയായ് വിരുന്നെത്തിയ നിൻ കാഴ്ചകളാൽ മിഴികളിലെ നീർത്തുള്ളി ചാർത്തിപ്പോൾ ഹൃദയം മിടിച്ചു വല്ലാതെ പുതുവിഹാരം. സ്വപ്നസഞ്ചാരങ്ങൾ മിന്നാമിന്നിയായ്, ഇരുളും വെളിച്ചവും മധുരം പകർന്നിടും ചിറകുകളിലൂന്നി നമ്മൾ പറന്നിടും പ്രണയകാറ്റിൽ നക്ഷത്രത്തിളക്കം. ജീ ആർ കവിയൂർ 16 10 2024

നിൻ ഉൾകടലിൽ ( ഗസൽ )

നിൻ ഉൾകടലിൽ ( ഗസൽ ) എത്രയോ യുഗങ്ങളായ് തേടുന്നു ഞാൻ, നിൻ മിഴികളിൽ വിരിഞ്ഞ സ്നേഹത്തിൻ പൂക്കൾ. ഋതുക്കൾ മാറി മാറി വരും, നിൻ മുഖകാന്തി എന്നെ വിസ്മയചിത്തനാക്കുന്നു, എന്നിലെ ഗസൽ വീചിയുണരുന്നു. നിന്റെ ചെറു ചിരിയിൽ ഞാൻ ജീവന്റെ സുഗന്ധം കണ്ടെത്തുന്നു, ഒരു തീരമില്ലാത്ത യാത്രപോലെ എൻ ഹൃദയം നിൻ ഉൾകടലിൽ നങ്കൂരമിടാൻ മോഹിച്ചു. ജീ ആർ കവിയൂർ 15 10 2024 

ഈ ജീവിതം, ഒറ്റപ്പെട്ട വരികളാകുന്നു.

എന്തു ചെയ്യും, എങ്ങനെ പറയും, പറയാനില്ല കാര്യങ്ങൾ ആ രാത്രിയും പകലും കൂടിയതിൻ, ഓർമ്മകൾ എപ്പോഴും നോവിക്കുന്നു. ആ ചിരി എങ്ങനെ പറയും, ഹൃദയത്തിൽ നീലിച്ചിരിക്കുന്നു നിനക്കൊപ്പമുള്ള നിമിഷങ്ങൾ, കാറ്റിൽ പരന്ന ഗന്ധവും. ഓരോ ചിന്തയും, സ്വർഗത്തിലെ ഒരു പാതപോലെയാകുന്നു നീ ഇല്ലാതെ, ഈ ലോകം ഒരു തീരാത്ത കഥയാകുന്നു. വിട്ടുപോയാലും, നിന്റെ സാന്നിധ്യം എല്ലായിടത്തും ഉണരുന്നു നിന്റെ ഓർമ്മകളുടെ മഴയിൽ, ഹൃദയം ഇന്നും നനയുന്നു. നിന്റെ സുഗന്ധം, എങ്കിൽ എവിടെയോ ആഴത്തിൽ മറയുന്നു എൻ്റെ സ്വപ്നങ്ങളിൽ ഞാൻ മൂളുന്നു, ഓരോ രാത്രി ജീവിക്കുന്നു നിന്നില്ലാതെ ഈ ജീവിതം, ഒറ്റപ്പെട്ട ഒരു വരികളാകുന്നു. ജീ ആർ കവിയൂർ 15 10 2024 

ആശീർവാദം ഞങ്ങളിൽ നിറക്കണേയമ്മേ

വിജയദശമി നാളിൽ   വിരൽത്തുമ്പിൽ വിരിയിച്ചു   നിൻ അക്ഷര പ്രപഞ്ചത്തിൻ   സ്നേഹ മലരുകളാലമ്മേ   ദുഷ്ടരെ നിഗ്രഹിച്ചു നീ   ശിഷ്ടരെ പരിപാലിക്കുന്നയെന്നമ്മേ  ! ദുരിതപൂർണമാം ജീവിത പാതയിൽ   താങ്ങായി തണലായി മാറിയല്ലോ നീ !  നിന്റെ കൃപയാൽ ഓരോ നിമിഷവും   സ്നേഹത്തിൻ ആനന്ദം ഞാനറിയുന്നു  . വിജയത്തിന്റെ പാതയ കളിലേക്കെന്നും എന്നെ നയിക്കണേ തായേ! നിൻ പ്രാർത്ഥനയാൽ ലഭിക്കുന്ന ഉർജ്ജത്തിൻ കണികകളമ്മേ   വിജയദശമി ദിനത്തിൽ  നിൻ ആശീർവാദം ഞങ്ങളിൽ നിറയട്ടെയമ്മേ ! ജീ ആർ കവിയൂർ 13 10 2024

നിന്നോടൊപ്പം നിർത്തേണമേ

ഹൃദയത്തിൻ തന്തികളിൽ വിരൽ തൊട്ടുണർത്തും എൻ സ്നേഹഗാനം നീയേ  ശ്രീ ഏശു നായകാ  നിന്റെ സ്നേഹത്തിന്റെ   നിറവിൽ ഞാൻ ജീവിക്കുന്നു   എന്റെ പ്രാർത്ഥനകൾക്ക്   നീ ഉത്തരം തരണേ നിന്റെ കൃപയാൽ എന്നിലെ ആത്മീയ വിചാരങ്ങൾ ഏറുന്നു,  എന്നിലെ അജ്ഞാനം അകറ്റി എന്നെ നീ നേർവഴി നയിക്കുന്നു   നിന്റെ സ്നേഹത്തിന്റെ   പുതിയ പാട്ടുകൾ പാടാം,   എന്നെ കൈപിടിച്ച് നീ,   നിന്നോടൊപ്പം നിർത്തേണമേ ജീ ആർ കവിയൂർ 13 10 2024

അമ്മേ ദേവി സരസ്വതി .

താളലയ വിണ്യാസവേദികളിൽ വർണ്ണം പെയ്യ്തിറങ്ങും വേളയിൽ സപ്തസ്വര ധാരയായ് ഒഴികി വരും അനഘ സംഗീതമേ സരസ്വതി കടാക്ഷമേ  വേദാരവം പൊഴിയുന്ന മണി നാവുകളിൽ വീണപ്പുലരിയിൽ സരിതയും ചിരിയുന്നു കാവ്യ കുശലതയുടെ രചനയിൽ വിരിഞ്ഞു പടരുന്നു നിന്റെ കരുണ. സ്നേഹസ്വരങ്ങളാൽ മനം നിറച്ചിതാ ആത്മരാഗത്തിന് നിന്‍റെ മധുരം. ലോകങ്ങൾക്കുമപ്പുറം തന്‍റെ ചിന്താമണിയാലെ അറിയിക്കുന്നു. അക്ഷരമാലയിൽ പുകയുന്ന വിജ്ഞാനപ്രകാശം നിന്റെ അനുഗ്രഹം. മോഹനമായ് നില്‍ക്കുന്നു ഭൂമിയുമാകാശവും നിൻ്റെ സ്വര മഞ്ജരിയിൽ മയങ്ങി  അമ്മേ ദേവി സരസ്വതി .

കല്ലട ജലോത്സവ ഗാനം

കല്ലട ജലോത്സവ ഗാനം ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… മുതിരപറമ്പു മുതൽ കാരൂത്രകടവ് വരെ ഇരു കരകളിൽ അർപ്പുവിളികൾ മുഴങ്ങി അണിഞ്ഞൊരുങ്ങി കല്ലട നീറ്റിൽ പടിഞ്ഞാറേ, കിഴക്കേ, മൺറോത്തുരുത്ത് മത്സരത്തിനായ് ഒരുങ്ങി ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… കല്ലട ജലോത്സവത്തിൻ അരങ്ങു സജ്ജം ആനാരിപ്പുത്തൻ ചുണ്ടൻ, കരുവാറ്റയും കാരിച്ചാൽ പായിപ്പാടൻ, ശ്രീ ഗണേശനും വെള്ളം കുളങ്ങരും, ചെറുതനയും സെന്റ് പയസ്, തായങ്കരി, ജവഹറും ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… ഇരുകരയിലും വെള്ളത്തിലും ഇറങ്ങി നിന്നു ആബാല വൃദ്ധജനങ്ങളും കൈവീശിയും തോർത്ത് മുണ്ട് ചുഴറ്റിയും തുഴക്കാർക്ക് ആവേശം പകന്നു കൊണ്ടു വള്ളപാട്ട് പാടി വള്ളങ്ങൾ ഘോഷയാത്രയായി ഒപ്പം നിശ്ചല ദൃശ്യങ്ങൾ പിന്നെ ഒഴുകി നീങ്ങി ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… മത്സരത്തിന്റെ ആവേശം കരകളിൽ വള്ളക്കാരുടെ ആവേശം തിരക്കിൽ ആർപ്പുവിളിയും പാട്ടും മുഴങ്ങി കല്ലട നീറ്റിൽ തുഴഞ്ഞു നീങ്ങി വള്ളങ്ങൾ വിജയവുമായി മുന്നേറും ഓലകൾ താളം തീർക്കും, മേളം മുഴങ്ങും ഓ തിത്തിത്താരാ തിത്തിത്തൈ തിത്തൈ തക തെയ് തെയ് തോം… ജീ ആർ കവിയൂർ  11 10 2024

ശരണം അംബികേ

അരയാലിലകൾ കാറ്റിലാടി അതു കണ്ട് മനസ്സും ജപിച്ചു അമ്മേ, നിൻ നാമം നിത്യം അകതാരിൽ നിറയണമേ കൗമാരീ കോമളെ, ദേവി കാർത്ത്യായനി നീ കോമള കരങ്ങളാൽ അനുഗ്രഹിക്കുക നിന്നെ വണങ്ങുവാനെത്തും, ഞങ്ങൾക്കു അഭയം നല്കീടണം, അമ്മേ ദേവി കരുണാമയി, അമ്മേ, നിനക്കായ് കാനനങ്ങളിൽ വിരിയുന്ന പൂക്കൾ കാണുമ്പോൾ നിന്റെ കൃപ അറിയുന്നു കനകാംബികേ, ദേവി സർവേശ്വരി രക്ഷകേ, നിൻ നാമം ജപിക്കും നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു സങ്കടങ്ങൾ നീയ്ക്കണമെന്നു ഹൃദയം നിറഞ്ഞ പ്രാർത്ഥനയോടെ ജീ ആർ കവിയൂർ 11 10 2024 

നീയൊരു ഗാനം

പ്രണയം പൂക്കും നിൻ മിഴികളിൽ കണ്ടു ഞാനൊരു ആഴക്കടൽ നീലിമയാർന്ന ആഞ്ഞടിക്കും  ആരുമറിയാതെ പുഞ്ചിരി തൂകി  നിന്നിലെ മിടിക്കും ഹൃദരാഗം വർണ്ണം വിരിയും മഴവില്ലായി  എൻ ചിന്തകളിൽ തെന്നലായ് തലോടിയകന്നുവോ മനസ്സ് ഒരു മയിലായ് കുയിലായ്  ആരോരും അറിയാതെ മെല്ലെ നീ എന്നിൽ സ്നേഹത്തിന് പൂമഴയായ് അക്ഷര പേമാരിയായ് മാറിയല്ലോ നീയൊരു കാവ്യമായ് നിറഞ്ഞല്ലോ  മധുരസന്ധ്യയിൽ നിൻ സ്മിതം എന്നെ വലം വച്ചു ചിത്രശലഭമായ്  എന്നിൽ ആത്മഹർഷം വിരിഞ്ഞു ഇന്നും നിന്നോർമ്മകൾ തേടിയെത്തുന്നു ജീ ആർ കവിയൂർ 11 10 2024

കാലത്തോട് പോരാടുകയാണ് ഞാൻ

കാലത്തോട് പോരാടുകയാണ് ഞാൻ കാലത്തിന്റെ ഓട്ടത്തിൽ ഞാനുയർന്നു വയസ്സിന്റെ പരിധി മറന്നുകൊണ്ടിരുന്നു യാത്രയ്ക്കിടെ എന്റെ സ്വപ്നങ്ങൾ വിഴുങ്ങി നിഴലും തുരന്ന് വിട്ടുപോയി മങ്ങിച്ചിരിക്കുന്ന ഓർമ്മകൾ ഹൃദയത്തിലേറ്റി മുഖത്ത് ഒരുകവചം കെട്ടി വെച്ചു പാതകളിൽ ലക്ഷ്യം എവിടെയായിരുന്നില്ല എങ്കിലും എന്റെ കാൽ മുന്നോട്ടുപോയി ഒരു നിമിഷം ഉരുകി നിന്ന പോലെ എങ്കിലും ഞാൻ എങ്ങും നിന്നില്ല ഹൃദയത്തിൽ ചങ്കുപിടിച്ച ആഗ്രഹങ്ങൾ എങ്കിലും കാലത്തോട് പോരാടുകയാണ് ഞാൻ ജീ ആർ കവിയൂർ 10 10 2024 

നവരാത്രി ദിനങ്ങളിലെ സരസ്വതിയാമത്തിൽ

നവരാത്രി ദിനങ്ങളിലെ സരസ്വതിയാമത്തിൽ   നിൻ തുയിൽ കേട്ടുണരുമെൻ  മനസ്സിൽ നിറയുന്നു നിൻ രൂപം  അമ്മേ എന്നിലെ ദുർഗതി നീ നീക്കുക, ദുർഗ്ഗാ ഭഗവതി ദേവി കരുണാമയി ശക്തി സ്വരൂപിണി ജഗദംബികേ നിൻ ഭക്തിയാൽ ഞാൻ പാടുന്നു  സമസ്ത സുഖങ്ങൾ നല്കണമേ,  ദേവി, നീ എപ്പോഴുമ്മേ  നവരാത്രി..... നിൻ സാന്നിധ്യം നിത്യമെൻ പ്രാർത്ഥനയിൽ ഉണ്ടായിരിക്കണേ  നിന്റെ അനുഗ്രഹം എപ്പോഴും വേണമെനിക്കു ദേവി, എന്റെ ഹൃദയകമലത്തിൽ വാഴുമമ്മേ   നവരാത്രി..... ജീ ആർ കവിയൂർ 09 10 2024 

എൻ ചിദാകാശത്ത്

എൻ ചിദാകാശത്ത്   എൻ്റെ മനസ്സിൻ്റെ ആകാശത്ത്   നിന്റെ കണ്ണുകൾ നക്ഷത്രങ്ങൾ പോലെ   നിലാവുള്ള രാത്രിയിൽ നീ പുഞ്ചിരിക്കുമ്പോൾ,   എല്ലാ ദുഖങ്ങളും മറന്നുപോകുന്നു.   നിന്റെ ചിരിയിൽ സുഗന്ധം നിറഞ്ഞു,   പൂക്കളിൽ വസന്തത്തിൻ്റെ നിഴലായി.   നീ ഇല്ലാതെ ഈ ഹൃദയം വിജനമാണ്,   നിന്നോടൊപ്പമുള്ള ഓരോ നിമിഷവും പ്രഭാതമാണ്.   നിന്റെ വാക്കുകൾ മധുരഗാനം പോലെ,   ഓരോ വാക്കിലും പ്രണയത്തിൻ ചാരുത.   നീ അടുത്തിരിക്കുമ്പോൾ, എല്ലാം മറക്കുന്നു,   നിന്റെ സാമീപ്യം ആനന്ദദായകം.   മേഘങ്ങൾ നീങ്ങുമ്പോൾ, സ്വപ്നങ്ങൾ പെയ്യുന്നു,   ലോകം മുഴുവൻ നീയെന്നോ, എന്നെ ചുറ്റുന്നു.   ഓരോ നിമിഷവും നീയൊപ്പം വേണം,   നീ ഇല്ലാതെ ഈ ജീവിതം അപൂർണ്ണമാണ്.   നീയാണ് എൻ യഥാർത്ഥ പിന്തുണ.    ജി ആർ കവിയൂർ  09 10 2024

ആശയിടുക്കിന്റെ പ്രതിഫലം.

ആശയിടുക്കിന്റെ പ്രതിഫലം. ആകാശത്ത് പാറിപ്പറന്നാൽ തീരുംവോ ആ മോഹങ്ങൾ ചില്ലകളിൽ കുടുങ്ങുമ്പോൾ വേണ്ടതോ ഭാവനകളിൽ. മാലാഖമാർക്കവകാശമില്ല പർവതശിഖരങ്ങളിൽ നടക്കാൻ, പാതാളത്തിൽ വീഴുമ്പോൾ വായുവും അവരെ തളർക്കുന്നു. സാധ്യമാകാതെ പോയതിൽ വേദന ചെറുതല്ല ബോധം. എന്നാലും സ്വപ്നങ്ങൾ കേവലം സൂക്ഷ്മമായ വല്ലാത്തൊരു വരം. നമ്മുടെ നിഴൽ തന്നെയാകട്ടെ ആശയിടുക്കിന്റെ പ്രതിഫലം. ജീ ആർ കവിയൂർ 07 10 2024 

ബന്ധങ്ങളുടെ ഊഷ്മളത

ബന്ധങ്ങളുടെ ഊഷ്മളത  നല്ല ബന്ധങ്ങൾ തേടി വരില്ല, പെരുവഴികളിൽ നെട്ടോട്ടമില്ല പരസ്പര വിശ്വാസമാകണം തൂണായി, അതിനാൽ മാത്രമേ മുന്നോട്ട് പോവൂ. കണ്ണുകളാൽ കാണാത്ത സ്നേഹത്തെ, ഹൃദയം തേടി കണ്ടെത്തും ദൂരം വിശ്വാസമില്ലാതെ എല്ലാം നിറയുന്നു, വായുപോലെ അലഞ്ഞ് മാറിടും. വിശ്വാസം തകർന്നാൽ ബന്ധങ്ങൾ മണ്ണിൽ വീണ്, വെറുപ്പായി മാറും ബന്ധനമായി നിന്നു വേദനയായി, ഓർമ്മകളിൽ മാത്രം അലഞ്ഞു പോകും. ജീ ആർ കവിയൂർ 06 10 2024

ബ്രഹ്മചാരിണി ദേവിയുടെ ഗാനം

ബ്രഹ്മചാരിണി ദേവിയുടെ ഗാനം നിൻ സാന്നിദ്ധ്യം ഞങ്ങൾക്ക്   ശാന്തി പകരുന്നു ദേവി,   നീ ഞങ്ങളിൽആത്മവിശ്വാസം നിറക്കുന്നു    പഠന പാതയിൽ നേർവഴിക്ക് നയിക്കുന്നു കഠിനമായ ഉപവാസത്തിൽ,   നിൻ ശക്തി കണ്ടെത്താനുള്ള ശ്രമം,   അമ്മേ നിൻ കമണ്ഡലത്തിൽ ഉർജ്ജമുണ്ട് അമ്മേ നിൻ കൈകളിൽ ജപമാലയുമുണ്ട്.   ദേവി നിൻ ശാക്തിയ ശുദ്ധതയാൽ,   ഞങ്ങളുടെ ആത്മാവിനെ നീ ഉണർത്തുന്നു,   ദിവ്യമായ അറിവിൽ ഞങ്ങൾ നിന്നെ ആരാധിക്കുന്നു.   ഈശ്വരി നിന്നെ പ്രാർത്ഥിക്കുന്നേരം,   ശ്രദ്ധയോടെ നീ കാത്തുകൊള്ളുന്നു,   ബ്രഹ്മചാരിണി അമ്മേ നിൻ,   അനുഗ്രഹം തേടുന്നു ഞങ്ങൾ  ജീ ആർ കവിയൂർ 04 10 2024

ചന്ദ്രഘണ്ടാ ദേവി പ്രഭാ

ചന്ദ്രഘണ്ടാ ദേവി പ്രഭാ ചന്ദ്രഘണ്ടേ, കരുണാമയി,   കൈവണങ്ങുന്നെൻ ഭക്തപ്രിയേ.   ശബ്ദത്താൽ മുഴങ്ങിനീ,   രക്ഷകയായ് മിന്നലായ് തിളങ്ങിടുന്നു.   ചന്ദ്രകിരണം വന്നു പതിച്ചപ്പോൾ   കണ്ണിൽ തെളിഞ്ഞു തവ രൂപം.   അശ്വാരുഢയായ് അമ്മേ നീയെന്നിൽ,   ധൈര്യം നൽകി തിളങ്ങുന്നു പ്രഭപോൽ   ദുഷ്ടരെ നീയകറ്റിടുന്നു ശിഷ്ടരെ പരിപാലിക്കുന്നു   ധീരയായ രാജ്ഞി കണക്കെ വർത്തിക്കുന്നു.   ശാന്തമായി നീ നയിക്കുന്നു ഞങ്ങളെ,   യുദ്ധത്തിൽ നീയെന്നും വിജയം വരിക്കുന്നു.   അഭയദായിനി ആപൽ ബാന്ധവേ,   ഈശ്വരിയെ നീയെ തുണനിത്യം .   ചന്ദ്രഘണ്ടാ, ദേവിയായ് കുടികൊള്ളും നിന്നെ താണു വണങ്ങി കുമ്പിടുന്നേൻ അമ്മേ.   ജീ ആർ കവിയൂർ 04 10 2024

കുശ്മാണ്ട ദേവി, കാരുണ്യത്തിൻ മഴ

കുശ്മാണ്ട ദേവി, കാരുണ്യത്തിൻ മഴ  കുശ്മാണ്ട ദേവി, നീയൊരു കാരുണ്യത്തിൻ മഴ ആകാശത്തിൽ തെളിയുന്ന തെളിനിഴൽ സൂര്യപ്രഭയിൽ നീ തഴുകുമ്പോൾ ഭയങ്ങളെ നീ അകറ്റുന്നുവല്ലോ ദൈവീക തേജസിന്നു നീ വഴികാട്ടി ദാഹം ശമിപ്പാൻ നീ പുറപ്പെടുന്നു ലോകത്തിനു നീ പ്രകാശമായ് സ്നേഹത്തിന്റെ ദീപം തെളിയിക്കുന്നു അഗ്നിയെ കൈവെച്ചാലും നീ സ്നേഹത്തിൻ മധുരമഴയല്ലോ അമ്മേ ഭൂമിയുടെ മടിയിൽനിന്നും നീ എല്ലായിടത്തും പായുമൊരു  കടൽതരംഗം പോലെയല്ലോ അമ്മേ ഭക്തരുടെ ദൂരം നീ അറിഞ്ഞു ക്ഷമയും കരുണയും സമ്മാനിച്ചിടുന്നുവല്ലോ കുശ്മാണ്ട ദേവി, നീയെന്നിൽ സ്നേഹപ്രവാഹമായി തെളിയിക്കു  ജ്ഞാനത്തിൻ ദീപം നിൻ അനുഗ്രഹം തേടുന്നവർക്കു നിന്റെ സ്നേഹം കാത്തിരിക്കുന്നു കൂഷ്മാണ്ട അമ്മേ, നീ ഞങ്ങളിൽ ദിവ്യമായ ശാന്തി പകരൂ അമ്മേ  ജീ ആർ കവിയൂർ 05 10 2024

സ്കന്ദമാതേ, കരുണാമ്ബുദേ

സ്കന്ദമാതേ, കരുണാമ്ബുദേ സ്കന്ദമാതേ, കരുണാമ്ബുദേ   തവ സ്നേഹത്തിൻ മുത്തുതുള്ളികളാലേ   ദു:ഖമാം അന്ധക്കാരം നീക്കി നിത്യം   മനസ്സിൽ ആനന്ദ ജ്യോതിതെളിയിക്കണമേ തൃക്കരങ്ങളാൽ താങ്ങീടുമ്പോൾ   ദുരിതങ്ങൾ താനേ അകന്നിടുമല്ലോ   നിൻ ആശയുടെ ജ്വാലയാൽ   ഉള്ളിൽ സന്മാർഗ്ഗത്തിന് പാതതെളിയുമല്ലോ നിന്റെ സാന്നിധ്യത്താൽ ഞങ്ങൾക്കു,   ശാന്തിയും സമാധാനവും പകരുന്ന ദേവി നമോസ്തുതേ   കാർത്തികേയനെ കൈയിൽ കാത്തു,   നിന്റെ കാരുണ്യത്താൽ ഞങ്ങളും ജീവിക്കുന്നു. നിന്റെ മുഖം പ്രകാശമേറിയ, കാന്തിയുള്ളതും,   സ്നേഹത്തിൻ നദിയായി ഒഴുകുന്നു നീ,   അശ്വമേധ യാഗത്തിന്റെയും ദേവി,   സിദ്ധികളിൽ നിറഞ്ഞ നിന്റെ കൃപയാൽ ഞങ്ങൾ ജീവിക്കുന്നു. ജീ ആർ കവിയൂർ 05 10 2024  -

കാത്യായനി, നിൻ കരുണയുടെ നിറവിൽ

കാത്യായനി, നിൻ കരുണയുടെ നിറവിൽ കാത്യായനിദേവി, അമ്മേ നീ ശക്തിയായ് നീയെൻ പ്രാർത്ഥന കേട്ടിടേണമേ നിന്റെ സാന്നിധ്യം ദിവ്യമായ് തീരുന്നു, ഭക്തർക്കായ് അത് ബലമായ് മാറുന്നു അരുളുന്നു കുളിർ നിലാവായ്  മനസ്സിൽ നീ പടരുന്നു ദോഷങ്ങളെ അകറ്റി ശാന്തി നൽകുന്നു ആത്മ വിശ്വാസം പകരുന്നുനിത്യം എൻ ചുവടുകൾക്ക് കരുത്ത് നൽകുന്നു മഹിഷാസുരമർദ്ദിനി നീയേ  മഹിമയെഴും നിൻ പ്രഭാപൂരം  വാഴ്ത്തുന്നു ഈ ലോകം. ശരണം ശരണം കാത്യായനിദേവിയമ്മേ  ജീ ആർ കവിയൂർ 06 10 2024

ജീവിത യാത്രക്കിടയിൽ

ജീവിത യാത്ര ഓരോ നിമിഷവും മുന്നോട്ട് പോകുന്നു,  ചിലപ്പോൾ സന്തോഷത്തിൻ്റെ നിഴൽ, ചിലപ്പോൾ സങ്കടത്തിൻ്റെ നിഴൽ.  നമ്മൾ ദിവസവും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും.  എന്നാൽ നമ്മൾ ആരുടെ ഹൃദയത്തിലാണെന്ന് ഒരിക്കലും അറിയില്ല.  ബന്ധങ്ങളുടെ നൂലിൽ നാം കുടുങ്ങിക്കിടക്കുന്നു,  ആരാണ് സ്വയം സമർപ്പിച്ചിരിക്കുന്നത്, ആരെയാണ് നമ്മൾ ശ്രദ്ധിക്കുന്നത്.  നമ്മൾ നമ്മുടേതെന്ന് കരുതുന്നവർ,  ഒരു പക്ഷെ അയാളും തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.  ഓരോ ഹൃദയത്തിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.  ആരാണ് നമുക്കുവേണ്ടി ജീവിക്കുന്നതെന്നും എപ്പോഴാണെന്നും നാം മനസ്സിലാക്കണം.  നമ്മുടെ ജീവിതം മറ്റൊരാളുടെ സ്വപ്നമാണ്.  എന്നാൽ ഇതെല്ലാം ആർക്കുവേണ്ടിയാണ്, അജ്ഞാതമായ ഉത്തരം അവശേഷിക്കുന്നു.  ജി ആർ കവിയൂർ  04 10 2024

വാക്കുകൾക്ക് ശക്തിയുണ്ട്

വാക്കുകൾക്ക് ശക്തിയുണ്ട്,     വാക്കുകൾ താക്കോൽ കൂട്ടം പോലെ,   ശരിയായവ തിരഞ്ഞെടുത്താൽ,   മനസ്സുകൾ തുറക്കാം,   വായുകൾ അടക്കാം,   നിന്റെ ചിന്തകൾക്ക് ഒരു രൂപം,   അവയുടെ ശക്തി അളവില്ലാതെ,   സ്നേഹത്തിന്റെ ഭാഷയിൽ,   അനുഭവങ്ങൾ പങ്കുവെക്കാം.   ഒരു വാക്കിൽ സ്നേഹം,   മറ്റൊന്നിൽ ദുഖം,   ഈ വാക്കുകൾ കൊണ്ട് നാം,   ജീവിതത്തിന്റെ പാതകൾ തേടാം.   നമ്മുടെ വാക്കുകൾക്ക് ശക്തിയുണ്ട്,   അവയെ സൂക്ഷിക്കണം നന്നായി,   ശ്രദ്ധയോടെ തിരഞ്ഞെടുക്കുമ്പോൾ,   അവയിൽ സ്നേഹവും സമാധാനവും നിറയും.   ജീ ആർ കവിയൂർ 05 10 2024 

ജീവിത യാത്ര

ജീവിത യാത്ര ഓരോ നിമിഷവും മുന്നോട്ട് പോകുന്നു,  ചിലപ്പോൾ സന്തോഷത്തിൻ്റെ നിഴൽ, ചിലപ്പോൾ സങ്കടത്തിൻ്റെ നിഴൽ.  നമ്മൾ ദിവസവും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കും.  എന്നാൽ നമ്മൾ ആരുടെ ഹൃദയത്തിലാണെന്ന് ഒരിക്കലും അറിയില്ല.  ബന്ധങ്ങളുടെ നൂലിൽ നാം കുടുങ്ങിക്കിടക്കുന്നു,  ആരാണ് സ്വയം സമർപ്പിച്ചിരിക്കുന്നത്, ആരെയാണ് നമ്മൾ ശ്രദ്ധിക്കുന്നത്.  നമ്മൾ നമ്മുടേതെന്ന് കരുതുന്നവർ,  ഒരു പക്ഷെ അയാളും തൻ്റെ സ്വപ്നം സാക്ഷാത്കരിക്കുകയാണ്.  ഓരോ ഹൃദയത്തിലും ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം.  ആരാണ് നമുക്കുവേണ്ടി ജീവിക്കുന്നതെന്നും എപ്പോഴാണെന്നും നാം മനസ്സിലാക്കണം.  നമ്മുടെ ജീവിതം മറ്റൊരാളുടെ സ്വപ്നമാണ്.  എന്നാൽ ഇതെല്ലാം ആർക്കുവേണ്ടിയാണ്, അജ്ഞാതമായ ഉത്തരം അവശേഷിക്കുന്നു.  ജി ആർ കവിയൂർ  04 10 2024

വീഴില്ല എന്ന ആത്മ വിശ്വാസത്തോടൊപ്പം

വീഴില്ല എന്ന ആത്മ വിശ്വാസത്തോടൊപ്പം നമ്മുടെ കഠിനമായ വഴിയിൽ,   കഷ്ടതകൾ വരും നേരം,   പാടുകൾക്കിടയിൽ ഞാൻ,   ഒരു പുതിയ പാഠം തേടുന്നു.   വീഴ്ചകൾ വന്നാൽ പോലും,   മനസ്സിൽ കരുതലുണ്ടാവണം,   പ്രതിസന്ധികൾക്കു നേരെ,   നാം ഉറച്ചുനിൽക്കണം.   കഷ്ടപ്പാടുകൾ മറികടക്കാൻ,   സ്വയം വിശ്വാസം കൈവശമുണ്ടെങ്കിൽ,   പുതിയൊരു തുടക്കം തേടി,   നമ്മുടെ യാത്ര തുടരാം.   മഴയും കാറ്റും കടന്നുപോകും,   പുതിയ വസന്തം വരും എന്നുറപ്പുണ്ട്,   കഷ്ടതകൾക്ക് ഒരു പരിഹാരം,   ജീവിതം എങ്ങനെ മുന്നോട്ട് പോകണം.   ഈ യാത്രയിൽ നാം ഒറ്റയാനല്ല,   എല്ലാവരും ചേർന്ന് നിൽക്കണം,   നമ്മുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ,   ഒന്നിച്ചുള്ള ശ്രമം വിജയിക്കും.   ജീ ആർ കവിയൂർ 04 10 2024 

പ്രണയത്തിന്റെ ഓർമ്മകൾ (ഗസൽ)

പ്രണയത്തിന്റെ ഓർമ്മകൾ (ഗസൽ) നീല നിലാവിൻ്റെ ചാരുതയിൽ  ഞാൻ കാത്തിരുന്നു, നീ എവിടെ?   കാറ്റിൻ്റെ ചിറകിലേറി നീ വരുമെന്നു   നിന്റെ സ്മരണയിൽ ഞാൻ ജീവിച്ചു.   മലർമണം പൊഴിക്കും സന്ധ്യയിൽ,  നിന്റെ വരവിനായി കാതോർത്തു ഓർമ്മകളുടെ പൂക്കാലം,   ഇന്നും എന്റെ ഹൃദയത്തിൽ വിരിയുന്നു.   കാലം കടന്നുപോയെങ്കിലും,   എൻ മനസ്സിൽ നീ ജീവിക്കുന്നു.   നിന്റെ സന്തോഷം ഞാൻ ആഗ്രഹിക്കുന്നു,   എന്നാൽ എനിക്ക് മാത്രം നിന്നോർമ്മകൾ  എന്നിൽ മാത്രമായ് പ്രണയം പാടുന്നു,   നിന്റെ സ്മരണയിൽ ഞാൻ സന്തോഷിക്കുന്നു.   നിന്റെ സന്തോഷം എന്റെ പ്രാർത്ഥന,   എവിടെയാണങ്കിലും നീ സന്തോഷത്തോടെയിരിക്ക  ജീവിതസായന്തനത്തിലായ് തിരിച്ചറിഞ്ഞു,   പ്രണയം ഒരു ത്യാഗമാണ്,   എന്നാൽ നിന്റെ സ്നേഹം എക്കാലത്തും,   നീയെൻ ഹൃദയത്തിൽ ഒരു നക്ഷത്രമായി നിലകൊള്ളുന്നു.   ജീ ആർ കവിയൂർ 03 10 2024 

ഒറ്റക്കമ്പി വീണ ഞാനൊരു ഒറ്റക്കമ്പി വീണ

ഒറ്റക്കമ്പി വീണ   ഞാനൊരു   ഒറ്റക്കമ്പി വീണ   രാഗമറിയാത്ത   താളമറിയാത്ത   കടലോളം മനസ്സുള്ള   എന്റെ ഹൃദയം, കനിഞ്ഞു പോയി,   നിലാവിൻ്റെ നിഴലിൽ മിഴി നിറഞ്ഞു   പാടുന്ന സ്നേഹത്തിൻ പീലിവിടർത്തി  മഴവില്ലിന്റെ നിറങ്ങളിൽ നൃത്തമാടും  മായാത്ത മായാമയൂരം ഞാനൊരു മയൂരം നീലവിഹായിസ്സിൽ പാടിയൊരു ഗാനം,   മരന്ദം പരത്തും ചന്ദന പൂവല്ലോ  വാടി കൊഴിയാൻ ജന്മം കൊണ്ടു  നക്ഷത്രമായ്മായ് മാറുന്നുവോ  തേടി അലഞ്ഞു നടന്നു നിനക്കായ്  സ്നേഹത്തിന്റെ തിരമാലയിൽ,   മനസ്സിന്റെ കടലിൽ നീന്തുന്നു,   ഒറ്റക്കമ്പി വീണ ഞാൻ,   നിന്റെ ഓർമ്മകളിൽ മുങ്ങുന്നു. ആകാശത്തിൽ ഒരു സ്വപ്‌നം,   നിന്റെ ചിരിയിൽ തെളിഞ്ഞു,   ഒറ്റക്കമ്പി വീണ ഞാൻ,   നിന്റെ പ്രണയത്താൽ നൃത്തം വച്ചു  ഈ മനോഹരമായ നിമിഷത്തിൽ,   നിന്റെ കൈകളിൽ ഞാൻ മയങ്ങുന്നു,   സ്നേഹത്തിന്റെ സംഗീതമായ് വിരഹത്തിൻ്റെ നോവുമായ് ജീവിക്കുമൊരു ഒറ്റക്കമ്പി വീണ ഞാനൊരു ഒറ്റക്കമ്പി വീണ ജീ ആർ കവിയൂർ 04 10 2024 

ഈ കാവ്യത്തിൽ ജീവിക്കാം

ഈ കാവ്യത്തിൽ  ജീവിക്കാം. നിന്നെ കാണുമ്പോൾ മനസ്സിൽ പാടുന്നു,   എന്റെ ഹൃദയത്തിൽ നീയൊരു സംഗീതം.   കണ്ണീരുകൾക്കും പകരം സ്നേഹമാണ്,   നിന്റെ സാന്നിധ്യം എന്റെ ലോകം നിറക്കുന്നു.   സന്ധ്യാകാലങ്ങളിൽ നീയെൻ കൂടെ,   അവനവന്റെ ഓർമ്മകൾക്കിടയിൽ ഞാൻ ഉറങ്ങുന്നു.   നിന്റെ ചിരിയിൽ ഞാൻ കാണുന്ന വെളിച്ചം,   ഒരിക്കലും വിട്ടുപോകാൻ ഞാൻ തയ്യാറല്ല.   ജീവിതത്തിന്റെ ഈ വഴികളിൽ,   നിന്റെ സ്നേഹം എനിക്ക് ഒരു കരുതലാണ്.   ഒരുമിച്ച് നാം ഈ യാത്ര തുടരാം,   സ്നേഹത്തിന്റെ ഈ കാവ്യത്തിൽ നമുക്ക് ജീവിക്കാം. ജീ ആർ കവിയൂർ 03 10 2024

ഒരുമിച്ച് നിൽക്കാം.

ഒരുമിച്ച് നിൽക്കാം. നമ്മുടെ ഓർമ്മകൾ കനത്ത വേദന,   ഒറ്റപ്പെടുമ്പോൾ ഹൃദയം തകർന്നുപോകും.   കൈകളിൽ കൈകൾ, സ്നേഹത്തിന്റെ ഭാവന,   എന്നെ തേടിയെത്തുന്ന നിന്റെ സാന്നിധ്യം.   സ്മൃതികൾക്കൊരു കനിവ്,   കണ്ണീരുകൾക്കൊരു അർത്ഥം.   ഈ ലോകം വലിയതായിരിക്കാം,   എന്നാൽ ഒരുപാട് ഒറ്റപ്പെടലുകൾ ഉണ്ട്.   ഒരിക്കലും മറക്കാനാവില്ല,   ഈ ബന്ധങ്ങൾ എനിക്ക് പ്രിയമാണ്.   നമുക്ക് ഒരുമിച്ച് ജീവിക്കാം,   കഷ്ടപ്പാടുകൾ പങ്കിടാം, ഒരുമിച്ച് നിൽക്കാം. ജീ ആർ കവിയൂർ 03 10 2024

ഒരുമിച്ചു ജീവിക്കാം.

ഒരുമിച്ചു ജീവിക്കാം. ഒരുമിച്ചിരുന്നാൽ വേദനകൾ മറക്കാം,   ഒറ്റപ്പെടുമ്പോൾ ഓർമ്മകൾ ഞങ്ങളെ വേദനിപ്പിക്കുന്നു.   നിന്റെ സ്നേഹത്തിൽ ഞാൻ നിൽക്കുന്നു,   എന്നെ ഒരിക്കലും വിട്ടുപോകാൻ കൊള്ളാം.   ഇനി നിനക്കായി ഞാൻ കാത്തിരിക്കുന്നു,   കണ്ണീരുകൾക്ക് ഇടയിൽ നീയുണ്ടാവണം.   സ്നേഹത്തിന്റെ ഈ ബന്ധം കരുതാം,   ഒറ്റപ്പെടാൻ പാടില്ല, നമുക്ക് ഒരുമിച്ച് ജീവിക്കാം.   വേദനകളെ മറക്കാൻ നിന്റെ കൈപിടിക്കണം,   ഓർമ്മകൾക്കിടയിൽ ഞാൻ നിനക്കായി കാത്തിരിക്കുന്നു.   എന്റെ ഹൃദയം നിന്റെ സ്നേഹത്തിൽ നിറഞ്ഞിരിക്കുന്നു,   ഒരിക്കലും ഒറ്റപ്പെടാതെ, നമുക്ക് ഒരുമിച്ചു ജീവിക്കാം. ജീ ആർ കവിയൂർ 03 10 2024

നവ ദുർഗ്ഗ അനുഗ്രഹിക്കട്ടെ

Image
നവ ദുർഗ്ഗ അനുഗ്രഹിക്കട്ടെ നവരാത്രി വന്നു, ആഘോഷങ്ങൾ നിറഞ്ഞു,   ശൈലപുത്രിയെ, ആദ്യം നാം ആരാധിക്കാം.   ബ്രഹ്മചാരിണി, സമർപ്പണം നൽകും,   ചന്ദ്രഘണ്ട, ദുഷ്ടവിനാശിനി.   കുശ്മാണ്ട, സന്തോഷ ദായിനി,   സ്കന്ദമാത, ശക്തി സ്വരൂപിണി.   കാത്യായനി, ധൈര്യദായിനി ,   കാലരാത്രി, ഭയ വിനാശിനി .   മഹാഗൗരി, സ്നേഹത്തിൻ പ്രതീകം നീ  സിദ്ധിദാത്രി, ആഗ്രഹ ഫലദായിനി ! പൂർത്തിയാക്കും.   നവദുർഗയെ നമിക്കാം, സ്നേഹത്തോടെ,   ഈ നവരാത്രിയിൽ നമുക്കൊരുമിച്ചു ഭജിക്കാം. ജീ ആർ കവിയൂർ 03 10 2024

നോവിൻ്റെ തീരത്ത്

നോവിൻ്റെ തീരത്ത്  നോക്കിയിരുന്ന നേരം   നിന്നോർമ്മകളുടെ മധുരം   നിനവുകൾ നിറഞ്ഞ കാറ്റിൽ   നിന്നെ തേടി ഞാൻ കാത്തു നിന്നു   സന്ധ്യാകാലം ചൂടുള്ള നിശ്വാസമാർന്ന നിന്റെ ചിരിയുടെ വെണ്മയിൽ  എന്റെ ഹൃദയത്തിൽ നിന്റെ നിഴൽ   പ്രണയത്തിന്റെ പാട്ടുകൾ പാടുന്നു   അതിൻ്റെ ഈരടികൾ ഒരു കാവ്യമായ്   നിന്നെ സ്വപ്നത്തിലെങ്കിലും  നേരിൽ കാണാൻ മനം തുടിച്ചു  പോയ് പോയ നാളിന്നോർമ്മയിൽ ഇന്നും ഞാൻ ജീവിക്കുന്നു   ജീ ആർ കവിയൂർ 02 10 2024 

മനസ്സിൻ്റെ അങ്കണത്തിൽ

മനസ്സിൻ്റെ അങ്കണത്തിൽ മനസ്സിൻ്റെ അങ്കണത്തിൽ,   കംഗണങ്ങളുടെ കിലുക്കം,   നിന്റെ സ്നേഹത്തിന്റെ താളത്തിൽ,   എന്റെ ഹൃദയത്തിന്റെ നൃത്തം. നിന്റെ ചിരിയിൽ പാടുന്നു,   പുതിയൊരു പ്രണയഗാനം,   നിന്റെ കണ്ണുകളിൽ കാണുന്നു,   എന്റെ സ്വപ്നങ്ങളുടെ ലോകം. നിന്റെ സാന്നിധ്യം കാത്തിരിക്കുന്നു പ്രണയത്തിൻ ഈ മധുരം, നിന്നോർമ്മയിൽ ഞാൻ ജീവിക്കുന്നു, സ്നേഹത്തിന്റെ ഈ സന്ധ്യയിൽ. ജീ ആർ കവിയൂർ 28 09 2024 

കവിക്ക് തോന്നിയത് ശരിയോ?!

കവിക്ക് തോന്നിയത് ശരിയോ?! കണ്ണുകൾ കണ്ണുകൾ  തമ്മിൽ ഇടയുന്നതും ഹൃദയത്തിൻ്റെ  മിടിപ്പുകൾ ഏറുന്നതും  ശലഭങ്ങൾ പൂവിന് ചുറ്റും ചുറ്റുന്നതും പൂവ് ഇലയോട് ചായുന്നതും ഇല സൂര്യരശ്മികളെ നോക്കി നിൽക്കുന്നതും സൂര്യനെ ചുറ്റി പിടികുന്ന ആകാശവും ഒരു നക്ഷത്രം ഭൂമിയിൽ വന്ന്  പതിക്കാൻ ആഗ്രഹിക്കുന്നതും  ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് മറയുന്നതും മലയിൽനിന്നും അരുവിയായ്  നദിയായ് കടലിൽ ചേരുന്നത് തിരവന്ന് തീരത്തെ വന്നു ചുംബിച്ചകലു ന്നത് കണ്ട്  എങ്ങിനെ പറയാതിരിക്കും  എന്നിലെ കവി ഇതൊക്കെ  പ്രണയത്തിൻ്റെ ലക്ഷണങ്ങളല്ലേ എന്ന്  ജീ ആർ കവിയൂർ 29 09 2024  Verstion 2 കവിക്ക്,   തോന്നിയില്ലായെങ്കിലെ അതിശം?! കണ്ണുകൾ തമ്മിൽ ഇടയുമ്പോൾ,   ഹൃദയമിടിപ്പുകൾ ഉയരുന്നു,   ശലഭങ്ങൾ പൂവിന് ചുറ്റുമ്പോൾ,   പൂവ് ഇലയോട് ചായുന്നു. ഇല സൂര്യരശ്മികൾ നോക്കി,   സൂര്യനെ ചുറ്റി ആകാശം,   ഒരു നക്ഷത്രം ഭൂമിയിൽ വന്നു,   പതിക്കാൻ ആഗ്രഹിക്കുന്നു. ചന്ദ്രൻ മേഘങ്ങൾക്കിടയിൽ,   മറയുമ്പോൾ മനം പാടുന്നു,   മലയിൽനിന്നും അരുവിയായി,   നദിയായ് കടലിൽ ചേരുന്നു. തിര വന്ന് തീരത്തെ ചുംബിച്ച്,   കണ്ടാൽ എങ്ങിനെ പറയാതിരിക്കും   ഇതൊക്കെ പ്രണയത്തിന്റെ ലക്ഷങ്ങളെന്നു കവിക്ക്,   തോന

കുഞ്ഞു കുഞ്ഞേ

കുഞ്ഞു കുഞ്ഞേ രാരീരം പാടി നിന്നെ ഉറക്കിയ   ഞാനൊരു പാട്ടുകാരനായല്ലോ   കനവുകണ്ട് നുണക്കുഴി ചിരിയുമായി   കുഞ്ഞേ കുഞ്ഞേ, ഉറങ്ങ് ഉറങ്ങേ   നക്ഷത്രങ്ങൾ നിനക്കായ് കാത്തിരിക്കുന്നു,   കാറ്റ് നിന്നെ തലോടി പോകുന്നു.   പൂവുക്കൾ പുഞ്ചിരിക്കുന്നു നിനക്കായ് അമ്മ തൻ സ്നേഹത്തിൻ മായയിൽ നീ ഉറങ്ങ് ഉറങ്ങേ.   മിഴികളിൽ സ്വപ്നങ്ങൾ നിറഞ്ഞു,   നിനക്ക് സുഖം പകരുന്നുവോ താരാട്ട് ഈ രാത്രിയിൽ സ്നേഹം നിറഞ്ഞു,   കുഞ്ഞേ, നീ സന്തോഷത്തോടെ ഉറങ്ങ് ഉറങ്ങേ.    ജീ ആർ കവിയൂർ 01 10 2024

കുഞ്ഞേ ഉറങ്ങ് ഉറങ്ങ്

കുഞ്ഞേ ഉറങ്ങ് ഉറങ്ങ്  ഒരു മണി കിനാവിനെ   മടിയിൽ കിടത്തിയമ്മ   ഓമനിച്ചു വളർത്തി   കണ്ണീർ ചിരിയോടെ   നക്ഷത്രങ്ങൾ കൺച്ചിമ്മിതുറന്നു സ്വപ്നത്തിൻ ചിറകിലേറി  ഏഴു സാഗരവും കടന്നങ്ങ്  പോയിടേണം നിൻ കരുത്ത് ഈ രാത്രി നീ ഉറങ്ങൂ,   ഉണരുമ്പോൾ നീ ഒരു സ്നേഹത്തിൻ ദീപമായ്  നീ മാറേണം മുത്തേ  എന്റെ കുഞ്ഞേ നീ ശാന്തിയോടെ ഉറങ്ങൂ.   രാരിരം രാരോ രാരോ  രാരിരം രാരോ രാരോ  ജീ ആർ കവിയൂർ 01 10 2024