Posts

Showing posts from May, 2015

അകല്‍ച്ച

അകല്‍ച്ച നിഴലുകളുടെ പകൽപടർപ്പിൽ നീലാകാശത്തിൻ്റെ ഇടയിൽ മുഖംമിനുക്കാൻ മൽസരങ്ങൾ തെല്ലൊന്നു താഴെക്കു നോക്കി നിലയുറപ്പിച്ചു . എന്നിട്ടു താൻ കാണാൻ ആഗ്രഹിച്ച മുഖമെന്തെ മറഞ്ഞു പോയി കാഴചയുടെ  കടന്നയകലുന്നു എന്നെ ഞാനല്ലാതെയാക്കി മാറ്റുന്ന കാലം .  മനപ്പൂർവം ഒഴിവാക്കുന്നു അല്ലേ  ഭ്രമണ പദങ്ങളിൽ അക്ഷര കുട്ടുകൾ പല്ലിളിച്ചു കാട്ടി കവിതയവളും പിണങ്ങി പിരിഞ്ഞു ...... ഒരുകളഭമണക്കും വഴികളിൽ ചുരത്താ നിൻ മൗനം രാത്രി പെയ്യ്തിറങ്ങി എവിടെ നീയെൻ വിളിക്കായി ചെവിയോർ കുന്നുവോ' അകലങ്ങളിൽ നീഹാര ആഹാരങ്ങൾക്കു വേണ്ടിയലയുന്ന വിശപ്പുകളൊക്കെയറിയുന്നുവോ അകറ്റുന്നുയക്ഷരകൂട്ടുകളാൽ നിർവൃതിയണയുന്നു എൻ ചെതോവികാരങ്ങൾ വീർപ്പുമുട്ടുന്നു ഭൂമിയതിൻയച്ചു തണ്ടിൽ നിന്നും വഴിമാറി അപദസഞ്ചാരം നടത്തുന്നു വികൽപ്പങ്ങൾ ചുവടുവച്ചു നിരങ്ങി നീങ്ങുന്നു താൻ കൊയ്മ്മ യുടെ ചടുലതാളങ്ങള്‍ മുടിയഴിച്ചാടുന്നു അഹമിഹമെങ്ങും മുന്തിയ ലഹരിയാർന്ന നോട്ടങ്ങൾ ആരോടോ വാശിയായി മേഘങ്ങൾ പൊട്ടിക്കരഞ്ഞു....: രാഗചന്ദ്രിക വിരിഞ്ഞു പൂമണം പൊഴിച്ചു മനസസിലാകെ എന്നിട്ടുമെന്തേ വിട്ട് ഒഴിഞ്ഞു നീ

തേടലുകള്‍ക്കൊരു മുടിവുണ്ടോ

തേടലുകള്‍ക്കൊരു മുടിവുണ്ടോ ഒരു നുള്ള് കുങ്കുമം തൊട്ടു ഞാന്റെ കര്മ്മ കാണ്ഡങ്ങളിൽ നിന്നും മുക്തി നേടാന്‍ പ്രാപ്യമാം ക്രിയകളൊക്കെ മുഴുവിക്കാന്‍ ക്രമാനു ഗത്മായി ഉരുവിട്ടുപോയൊരു മന്ത്ര പിഴവുകള്‍ ഉഴലുന്നു അലട്ടുന്നു എന്നുമെന്നും ഉണര്‍ന്നാടുന്ന ഫണങ്ങളിലുറ്റു നോക്കി കലര്‍പ്പില്ലാ വെളിച്ചവും വായുവുമഗ്നിയും ജലവും തേടിയങ്ങു ച്രവാള ഗോളങ്ങള്‍ തിരിയുന്നതറിഞ്ഞു ദിനരാത്രങ്ങള്‍ പലവുരു കഴിഞ്ഞു നിഴലായി രണത്തിന്‍ മണവുമായി മരണം കൂടെ ഗ്രസിക്കുമെന്നറിവുമെറെയായി രസതന്ത്രങ്ങളെറെ മെനഞ്ഞു മനമെന്ന പരീക്ഷണ ശാലയിലായ് അവസാനമവസാനം അനന്തതയില്‍ നിറമാര്‍ന്ന നീല വെളിച്ചത്തിനൊപ്പം പ്രണവ ധ്വനിയോളം മുഴങ്ങി കാണ്മതും കേള്‍പ്പതും വികല്‍പ്പമല്ല എന്ന് അണയാത്ത ജ്വാലക്കൊപ്പം അലിഞ്ഞു ചേരാനായി മോഹങ്ങള്‍ മോഹങ്ങളായി മാറിമറഞ്ഞു അന്തകാരത്തിന്‍ അന്ത്യത്തിലായി സംഗല്‍പ്പലോകത്തിന്‍ ധാരയില്‍ ആത്മ പരമാത്മ ലയനം സ്വപ്നം കണ്ട് വീണ്ടും വീണ്ടും ജന്മജന്മാന്തര യാത്രയിലങ്ങനെ ഞാനാരാന്നു  അറിയാനുള്ള വേഗ്രതയില്‍ ഞാന്‍ എന്ന ഞാനിനെ അറിയാതെ ഞാണൊലികൊണ്ട് ജന്മങ്ങള്‍ താണ്ടുന്നു ,ഒരു നുള്ള് കുങ്കുമം തൊട്ടെടുത്തു

കുറും കവിതകള്‍ - 350

കുറും കവിതകള്‍ - 350 മാടപ്രാവിന്റെ  കണ്‍കോണുകളില്‍ കണ്ടൊരു കാഴ്ച്ചാ വസന്തമിന്നേന്‍ ചിന്തയില്‍ വിരിഞ്ഞു കവിത നീ കേവലമൊരു  കുലുക്കത്തിൽ നിറഞ്ഞു കവിഞ്ഞു ഭയത്തിൻ മൈതാനം വീണ്ടും ശിശിരം എങ്ങിനയോ  മടിശീലയിൽ ഒരു മല്ലിയില ഏറെച്ചുറ്റി തീരും മുമ്പേ ജലധാരയന്ത്രം നിലച്ചു. ഗ്രീഷമെറ്റ പുല്‍ത്തകിടി   പ്രേത നഗരം- ഇടവഴികളുടെ മൗനം ഭേദിച്ചു പട്ടാളത്തിന്‍ ചുവടുകള്‍... ശരത്കാല അബരം - ചരിഞ്ഞാടും നെല്‍ക്കതിരുകള്‍ കാറ്റിന്റെ ആകാരം തീര്‍ക്കുന്നു ശിശിര സംക്രമണം - ആഴിക്കു വലംവെക്കും നീട്ടിപിടിച്ച കൈയ്യുകള്‍ വൈകിയ സായാന്നം തെരുവിനെ ശൂന്യമാക്കി. കുട്ടികളുടെ തിരോധാനം ...

ഇന്നെന്‍ കവിത

ഇന്നെന്‍ കവിത ഗര്‍ഭസ്ഥനായി ഏറെ തപം ചെയ്യ്തു ഉദരാഗ്നിയില്‍ കടലോളമാഴത്തില്‍ ഒട്ടിച്ചേര്‍ന്നു സ്നേഹത്തിന്‍ അലവുകികമാം ആനന്ദത്തില്‍ മുഷ്ടി ചുഴറ്റി ജീവിത വഴിയിലിറങ്ങി കണ്ടതും കേട്ടതും കൊണ്ടതുമാം അനുഭവ തീച്ചുളകള്‍ താണ്ടി വിശപ്പുകളുടെ നടുവില്‍ നിലനില്‍പ്പുമായി മല്ലടിച്ച് ജീവിത സുഖദുഖങ്ങളുടെ വേലിയേറ്റയിറക്കങ്ങള്‍ ഇഴഞ്ഞും പിച്ചവച്ചും നടന്നും മുന്നേറുമ്പോള്‍ ചിന്തയില്‍ നിന്നുമകന്നു പാതി വീണ്ടരച്ച വാക്കുകളാല്‍ പിറക്കാതെ പോയി തണുപ്പരിച്ചു കയറിയ ചിന്തയില്‍ വിരിയാതെ പോയൊരു അക്ഷരപൂവിനാല്‍ കോര്‍ത്തൊരു മാല്യം വളരെ കാലം മുന്‍പ് തീര്‍ത്ത വര്‍ണ്ണങ്ങളുടെ മൗനം ഇന്നു വാചാലമെന്‍ കവിത

കുറും കവിതകൾ - 349

കുറും കവിതകൾ - 349 പകലോടുങ്ങി മുറിഞ്ഞ നിഴലുകൾ . ചിതറിയ പച്ചപ്പുൽമേട. രാക്കാറ്റകന്നു ഒരു ചെറു വെള്ള തുവൽ . ചെളിക്കുണ്ടിൽ  പൊങ്ങിക്കിടന്നു മൂവന്തിക്ക് ഒടിഞ്ഞ മരചില്ലകൾക്കിടയിൽ പൂര്‍ണ്ണചന്ദ്രന്‍... അരുണോദയം ഓന്തിൻ ചുവന്ന കഴുത്ത് സ്വർണ്ണ വർണ്ണമായി   മദ്ധ്യാഹ്നം തത്തകളുടെ കലപില ഉയർന്നു എന്തെന്നറിയാതെ കാറ്റുവീശി ... വേട്ടക്കാരന്റെ ചന്ദ്രൻ മുറിവേറ്റ മഴ നായ ഓലിയിട്ടു ... പകലോടുക്കം ചവിട്ടേറ്റു  .. ഇറുന്നുവീണ റോസാദളങ്ങൾ .. പുതിയ നഗരം പുതിയ വീട്ടുടമസ്ഥന്‍ ......പഴയ മണികൾ. ഉദ്യാന വിരുന്ന് എല്ലാ പൂക്കളെയും ക്ഷണിച്ചു മഴപെയ്യ്തു ചിതറി നടപ്പാതയോരങ്ങളിലെ ചെമ്പലയിൽ വെള്ളത്തുള്ളികൾ നൃത്തം വച്ചു   ഒന്നുമില്ലായിമ്മകളുടെ മൈലുകൾ താണ്ടി . അവസാനം ജീവിത ചിഹ്നങ്ങൾ സെമിത്തേരിയിൽ തെളിഞ്ഞു ...   കാർമേഘങ്ങൾ കുമിഞ്ഞു വിയർപ്പിന്റെ അവസാനം കുളിർമഴയായി പെയ്യ്തിറങ്ങി   അടുക്കുംതോറും അശനിവര്‍ഷം. ഭയഹേതു

കുറും കവിതകള്‍ - 348

കുറും കവിതകള്‍ - 348 അറിയാത്ത താളം കളി ചെണ്ട കൊട്ടി ദുഖമറിയാത്ത ബാല്യം നിന്ദയുടെ ചോറും വിദ്വേഷത്തിൻ അവിയലും കൂട്ടി മടുത്തു ജീവിതം .. അക്ഷരവലിപ്പം ഉറുമ്പോളമെത്തി നിൽക്കുന്നു . വെള്ളെഴുത്തിൻ  പിടിയിൽ ജീവിത കടലിന്‍ ആഴം തേടി അനുഭവം ഏറെ സുഖദുഃഖങ്ങള്‍ അളവു കോല്‍ വെയിലേറ്റ് കരിഞ്ഞു മാനം നോക്കി കിടപ്പു മുളക്കാന്‍ വെമ്പുന്ന പുല്‍ത്തകടി കുത്തേറ്റു കറുത്ത മുഖവുമായിയിരിപ്പു തപാല്‍ സ്റ്റാമ്പ്‌ ഇടിച്ചകറ്റിയിട്ടും മുന്നില്‍ കുമിയുന്നു കത്തുകള്‍ പഴയ തപാലാഫിസ്

പ്രത്യാശയുടെ പുലരിവെട്ടം

പെയ്യുവാന്‍ വെമ്പും മഴമേഘങ്ങള്‍ വാരിപ്പുണര്‍ന്നു കടന്നകന്നു കാറ്റ് മനസ്സിന്റെ കോണില്‍ എവിടെയോ നൊമ്പരത്തിന്‍ മിന്നല്‍ പിണരുകള്‍ നിലയില്ലാ കയത്തിലെക്കാഴ്ന്നു പോകുമോ വിരലുകള്‍ വിറയാര്‍ന്നു മരവിപ്പിന്‍ മുന്നോടി ചിന്തകള്‍ പോലെ നീണ്ടുവരുന്നു മുഖമാസകലം വിഷാദത്തിന്‍ മുള്ളുകള്‍ നെഞ്ചിന്‍ കുടിനുള്ളില്‍ ഭയത്തിന്‍ പെരുമ്പറ എങ്ങോട്ട് പോകുമെന്നറിയാതെ കണ്‍ മിഴിച്ചു കര്‍മ്മത്തിന്‍ ബന്ധങ്ങളുടെ ബാന്ധവങ്ങള്‍ കൈവിട്ടു പോകുന്ന വിശ്വാസങ്ങളും അമ്പലമണികള്‍ക്കും മന്ത്രങ്ങള്‍ക്കും മൗനം പ്രകൃതി പ്രതിഷേധമറിയിച്ചു ഉറഞ്ഞു തുള്ളി ജീവന്റെ തുടിപ്പുകള്‍ക്കു അതിജിവനത്തിന്‍ പാതയില്‍ ഒന്നും അറിയാതെ ചക്രവാളത്തിലേക്കു താഴുന്ന   സൂര്യനെ നോക്കി കണ്ടു കണ്ണടച്ചു ,ഇരുട്ടിനെ ധ്യാനിച്ചു നാളെ നല്ലൊരു പ്രത്യാശയുടെ പുലരിവെട്ടം തെളിയുമല്ലോ ....