Posts

Showing posts from December, 2014

എന്തെന്നറിയാതെ

Image
പിറക്കുന്നു ചരിക്കുന്നു സുഖ ദുഃഖങ്ങളേറെ ചുമക്കുന്നു ബന്ധങ്ങളുടെ ആഴങ്ങള്‍ ചുറ്റിക്കുന്നു ചുമടുകളെന്തി കുന്നിന്‍ നെറുകയില്‍ നില്‍ക്കുന്നു കടമകളുടെ കണക്കുകള്‍ ഏറുന്നു വഴിയറിയാതെ മാനം നോക്കി സഞ്ചരിക്കുന്നു പുശ്ചത്തോടെ ഗര്‍ത്തങ്ങള്‍  അട്ടഹസിക്കുന്നു കാഴചയുടെ ലോകത്തിന്‍ മുന്നിലെത്ര അഹങ്കരിക്കുന്നു ഞാനാരു എന്റെ എന്തെന്നറിയാതെ ഉഴലുന്നു 

ഒരു പാട്ട് പാടുവാന്‍ മോഹം

ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ .......... നിന്‍ കണ്ണിണകളില്‍ വിരിയുമാ നക്ഷത്ര തിളക്കങ്ങളില്‍ അലിഞ്ഞലിഞ്ഞില്ലാതെയാകുവാന്‍ അടങ്ങാത്തോരെന്‍  മോഹം ...... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ ......... നിന്‍ ചുണ്ടിന്‍ ചുവപ്പിനാല്‍ സന്ധ്യാ രാഗം മീട്ടും വിപഞ്ചിക ആകുവാന്‍ അകതാരില്‍ മോഹം ....... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ .......... സപ്ത വര്‍ണ്ണങ്ങള്‍ ഇണ ചേരും കമനിയ മാലേയ കുളിരില്‍ പതഗമായി മാറിയങ്ങു പറന്നുയരാന്‍ മോഹം .... ഒരു പാട്ട് പാടുവാന്‍ മോഹം ശ്രുതി മീട്ടി പാടുവാന്‍ മോഹം സ്വപ്നങ്ങലോരോന്നും സഫലമാകാന്‍ അറിയാതെ കൊതിക്കുന്നു ഞാന്‍ ..........

കാര്‍ത്തിക തിങ്കളേ.....

കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!! ചില്ലിമുളം കൊമ്പത്ത് നിന്നും കായാമ്പു മണവുമായി തെന്നലേ ... അകലത്തു കഴിയുന്നോരെന്‍ കാമിനിയവളുടെ കനവുകളുണര്‍ത്തുന്നുവോ..?!! കാലിടറാതെ എന്‍ മനതാരിലിത്തിരി കിനിയുമോ തോരാത്ത പ്രണയ കുളിര്‍മഴ .. കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!! അടുക്കലില്ലാത്ത എന്‍ ഓര്‍മ്മതന്‍ അണയാത്ത തീയുമായി അകലത്തു നീ അടുക്കളയില്‍ വേവുന്നുവോ ..?!! കാലത്തിന്‍ കാമിനിയത അറിയാതെ കാടകം വാഴുന്നുവല്ലോ എന്‍ മനമേ അടങ്ങുക നീ എന്‍ വരികളില്‍ ഉറങ്ങുക നിത്യ വസന്തമായി നീ ..... കാര്‍ത്തിക തിങ്കളേ..... കാര്‍മുകില്‍ മാനത്തു നിന്നും കടകണ്ണേറിയുന്നുവോ..?!!

ആവോ ..!!

Image
എന്‍  വിരലുകൾ കണ്ണ് കണ്ട കാഴ്ചയെ ഒപ്പിയെടുത്തു കണ്ണുനീരിന്‍ ജീവിത പാതകള്‍ താണ്ടി വരുന്നൊരു വിശപ്പിന്‍ തീച്ചുളയില്‍ വെന്തെടുത്ത മണ്ണിന്‍ മണം ചാണോളം വയറിന്റെ ഞാണൊലി കേട്ടു ഞെട്ടി നിവരുവാനാവാതെ കൂനി കുടി നടകൊള്ളുന്ന പട്ടണിപരിവേഷങ്ങളുമായി  പടയണി കോലം തീര്‍ക്കും കാലത്തിന്‍ കോലായില്‍ ആടി തീര്‍ക്കാന്‍ വിധിച്ചവര്‍ അറിയാതെ പോകുന്നൊരു വേദനകളുണ്ടോ അറിവേറും  നാഗരികതയുടെ തിളക്കങ്ങളറിയുണ്ടോ ആവോ 

കണ്കാഴ്ചകള്‍

Image
കണ്കാഴ്ചകള്‍ കൃതകൃത്യ ജീവിത പാതയോരങ്ങളില്‍ കണ്‍ കാഴ്ചകള്‍ കണ്ടു നടക്കവേ ഇഴഞ്ഞും വീണും നടന്നും ഓടിയും ജന്മങ്ങള്‍ തുടരുന്നിയേകാന്ത നാടകങ്ങള്‍ തിരശീലയില്ലാതെ സൂത്രധാരകനില്ലാതെ  അരങ്ങു തകര്‍ക്കുന്നു ഏറ്റകുറച്ചിലുകള്‍ ആരാഞ്ഞു തുള്ളുന്ന കങ്കാണി വര്‍ഗ്ഗങ്ങളുടെ അലമുറകള്‍ അടിമകണ്ണുകള്‍ അരിച്ചു ഉഴിയുന്ന മണ്ണിന്‍ മണം പേറുന്ന പുകച്ചുരുളാല്‍ പായുന്ന നൊമ്പരം പേറുന്ന രക്തം ദാഹിയാം മശകങ്ങളുടെ മൂളലുകളെറ്റു  ചൊല്ലുന്ന ഉലൂകങ്ങളക്കൊപ്പം ചിറകിട്ടടിക്കും പാതിരാപ്പൂക്കള്‍ കണ്ചിമ്മുന്നു സ്വപ്ന ദര്‍ശനം നടത്തിയകലുമ്പോളൊന്നു തിരിഞ്ഞൊന്നു അറിയാതെ നോക്കവേ തിക്തത നിറഞ്ഞ ഇരുളിടങ്ങളിലിഴയുന്ന ആഴങ്ങള്‍ അളക്കും ദ്രവ്യം തേടി കിതച്ചു അണച്ച് ദ്രാവകമൊഴിച്ചു തളര്‍ന്നു ഉറങ്ങുന്ന രാത്രി പകലിന്റെ നാണിച്ച മുഖം കണ്ടുണരുന്നു....

സഖേ അറിയുക ....

Image
സഖേ അറിയുക..... നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍ എല്ലാവര്‍ക്കും പോകണമല്ലോ സഖേ അറിയുക തേച്ചു തേച്ചുമിനുക്കി നീ തിളക്കം വരുത്തിയ  ദേഹത്തെ അത്തറിന്‍ സുഗന്ധത്താല്‍  മണക്കട്ടെ   ശരീരമാകെ ഇത് എപ്പോഴും ഉണ്ടാവുമോയെന്നറിയില്ല  എന്ന് ഓര്‍ക്കുക മനം ഹരിയുടെ ദര്‍പ്പണമല്ലോ അതിനെ മനസ്സില്‍ കുടിയിരുത്തി കര്‍മ്മോന്‍ മുഖനായി നിഷ്കാമ കര്‍മ്മം നടത്തി പുണ്യവാനാകുക ധ്യാനനിമഗ്നനായി പ്രഭുയെന്ന ധനത്തിനെ  പ്രാപ്തമാക്കി അറിയുക നീ എത്ര ലാഘവ മാനസ്സനായി മാറുന്നുവെന്ന് വരുമാ നിമിഷമാരുമില്ലാതെ നിന്‍ കൂടെയപ്പോള്‍ അറിയുക ചെയ്യ്ത  കര്‍മ്മങ്ങള്‍ക്കെല്ലാം കണക്കു പറയേണ്ടിവരുമെന്നയീ   ചിന്തകളെയെപ്പോഴും അറിഞ്ഞു  സല്‍ കര്‍മ്മങ്ങള്‍ അനുഷ്ടിക്കുക കഴിഞ്ഞതൊക്കെ ഓര്‍ത്ത്‌ ദുഖിക്കാതെ മുന്നേറുക പ്രഭുവിന്‍ ഓര്‍മ്മയാല്‍ നിന്റെയായിയോന്നുമില്ല എന്തിനു എന്റെ എന്റെ എന്ന്  വിലപിക്കുന്നു ഉറക്കത്തില്‍ നിന്നുമുണരുംമ്പോഴേക്കും അണയും പ്രഭാതമെന്നറിക ഓരോ കിരണങ്ങള്‍ക്കൊപ്പം നീ ഭജിക്ക ഹരിനാമം നൈമിഷിക ജീവിതത്തില്‍ നിന്നുമൊരു നാള്‍ എല്ലാവര്‍ക്കും പോകണമല്ലോ സഖേ ...............

നിന്‍ കരങ്ങളില്‍ ...........

Image
നിന്‍ കരങ്ങളില്‍ ........... സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈയ്യിലായി ഇന്നുമെന്നും ഏല്‍പ്പിക്കുന്നു ജയപരാജയങ്ങളൊക്കെ  നിന്‍ കരങ്ങളില്‍ ഉണ്ടാഗ്രഹമൊന്നുമാത്രം നിന്നിലോരുവട്ടമലലിഞ്ഞു തീരാന്‍ അലിഞ്ഞലിഞ്ഞില്ലാതെയാവാന്‍ ആ ശൂന്യത തന്‍ അനുഭൂതിയില്‍ ഏല്‍പ്പിക്കട്ടെ ലോകത്തിന്‍ സുഖ സന്തോഷങ്ങള്‍ നിന്‍ കരവലയങ്ങളില്‍ ജഗത്തില്‍ ജീവിക്കുന്നുയെങ്കില്‍ ജലത്തിലെ ആമ്പല്‍ പോലെ ഗുണദോഷസമ്പത്തുക്കളൊക്കെ ഭഗവാനെ നിന്‍ കരങ്ങളിലായി ഇനിയൊരു ജനമുണ്ടെങ്കില്‍ പുഷ്പമായി നിന്‍ ചരണങ്ങളില്‍ പൂജാമാല്യമായി ആ സാമീപ്യം മറിഞ്ഞു കിടക്കാന്‍ ആഗ്രഹം ഓരോ സമര്‍പ്പണ പുണ്യങ്ങളും നിന്‍ കൈകളിലൊതുങ്ങട്ടെ എപ്പോ എപ്പോഴൊക്കെയീ സന്‍സാരത്തിന്‍ കണ്ണിയാകുമോ അപ്പപ്പോഴോക്കെ നിഷ്കാമ കര്‍മ്മത്തിന്‍ ബന്ധനത്താല്‍ നിന്‍ കരങ്ങളിലവസാന കാലത്ത് പ്രാണന്‍ അര്‍പ്പിക്കുമ്പോള്‍ നിരഹങ്കാര രൂപത്തിലലിയാന്‍ കഴിഞ്ഞെങ്കിലെന്നാഗ്രഹിക്കുന്നു എന്നിലും നിന്നിലുമായി ഒരു വിത്യാസമൊന്നുമാത്രം ഞാന്‍ നരനും നീ നാരായണനും ഞാന്‍ സംസാരത്തിന്‍ കൈകളിളും  സംസാരം നിന്നിലും സമര്‍പ്പിക്കുന്നു ഇനിയെല്ലാ ജീവിത ഭാരങ്ങളും നിന്‍ കൈയ്യിലായി

അയ്യോ അല്ല !!

ബാര്‍ കോഴ 'ജനപക്ഷയാത്ര' കിസ് ഇന്‍ ദ സ്ട്രീറ് , തണ്ടര്‍ ബോള്‍ട്ട് ഇനി എങ്ങോട്ടാണാവോ എന്റെ ഡോഗ് യുവറോണ്‍ കണ്‍ട്രി അയ്യോ അല്ല ദൈവത്തിന്റെ സ്വന്തം നാട്

എന്ത് പ്രയോജനം

Image
എന്ത് പ്രയോജനം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം വീണുകിടക്കുന്നവന്റെ  നേരെ കൈ നീട്ടിയില്ല പിന്നിട് കണ്ണുനീർ പൊഴിച്ചിട്ടു എന്ത് കാര്യം ദാഹിക്കുന്നവനു നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം ക്ഷേത്ര ദർശനം നടത്തി പൂജകൾ നടത്തി അപ്പോഴാണ്‌ ഓർമ്മവന്നത് അച്ഛനമ്മമാരെ ശുശ്രൂഷിച്ചിട്ടില്ല പിന്നെ പൂജകള്‍ നടത്തിയിട്ട്  എന്തുകാര്യം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം സത് സംഗങ്ങള്‍ മത പ്രഭാഷണങ്ങള്‍ കേട്ടു ഗുരുവിന്‍ വാക്കുകള്‍ കേട്ടിട്ടു ഓര്‍മ്മ വന്നു മാനവ ജന്മമെടുത്തിട്ടു ദയാപരനായില്ല പിന്നെ മനുഷ്യന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം   ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം ദാനധര്‍മ്മാദികളും ജപവും തപവുമൊക്കെ നടത്തി ധ്യാനിക്കുമ്പോള്‍ പെട്ടന്ന്  ഓര്‍ക്കയുണ്ടായി വിശക്കുന്നവനു അന്നം  വിളമ്പിയില്ല പിന്നെ ലക്ഷങ്ങളുടെ ദാനം നടത്തിയിട്ട് എന്തുകാര്യം ദാഹിക്കുന്നവനു നേരെ നീരിറ്റിച്ചില്ല പിന്നെ അമൃതം നല്കിയിട്ടു എന്ത് പ്രയോജനം ഗംഗാ സ്നാനം നടത്ത

അനുഭൂതിയുടെ നടുവില്‍

Image
അനുഭൂതിയുടെ നടുവില്‍ നിന്‍ കണ്ണുകളാല്‍ ലക്ഷ്മണ രേഖ തീര്‍ത്തു വന്യമാം ഭീതിയാലകലം സൃഷ്ടിക്കുന്നു ജന്യമാം ശോഭ നിഴലിക്കുന്നു മനമെന്ന ആകാശത്തു നക്ഷത്ര തിളക്കങ്ങള്‍ വിഴുപ്പലക്കും ചിന്തതന്‍ ചിതലനക്കങ്ങള്‍ വഴുവഴുപ്പിന്‍ ചാലുകളില്‍ നീന്തുന്ന  തുടിപ്പുകള്‍ വിജയഗാഥകള്‍ തീര്‍ത്തു പറ്റി ചേരലുകള്‍ വിശപ്പിന്റെ അഗാധത തന്നെ തന്നെ മറക്കുന്നു കരലാളനത്തിന്‍  കാമ്പുകളില്‍  വിടരും പുഞ്ചിരി മലരുകള്‍ കാലത്തിന്‍ കോലങ്ങള്‍ക്കൊക്കെ  താളപ്പിഴയുടെ കടുത്ത മത്സര തിമുര്‍പ്പുകള്‍ക്കു വഴിയൊരുങ്ങുന്നു കണ്ടും കൊണ്ടും ജീവിത വഴിയില്‍ തീര്‍ക്കാന്‍ കടമകളുടെ സൂര്യ തിളക്കങ്ങള്‍ തളച്ചിടാന്‍ കഴിവിന്റെ പരിമിതി മറന്നു കെട്ടിപോക്കുന്നു കമാനതയുടെ വെള്ളായങ്ങള്‍ ഓരോരുത്തനുമായി കമനിയത കൈവന്നു എന്ന് അറിഞ്ഞു നെടുവീര്‍പ്പിടുന്നു **************************************************************** ഛട്ട്' മായിക്കായി തീര്‍ക്കുന്ന കുടുബ ക്ഷേത്രങ്ങള്‍ ബീഹാറിലെ  ഗോപാല്‍ ഗഞ്ചിലെ കാഴ്ച 

സംസാര സാഗരത്തില്‍ ഒരു നിമിഷം

Image
സംസാര സാഗരത്തില്‍ ഒരു നിമിഷം ഡിസംബറിന്‍ അംബരത്തില്‍ മഞ്ഞിന്‍ കണങ്ങള്‍ ഊദ്ധ്യോഗിഗ നിര്‍വണ കാര്യാര്‍ത്ഥം സഞ്ചാരം അനിവാര്യം മധേപുരയില്‍ നിന്നും രാത്രിയില്‍ വണ്ടികയറി ഉറക്കചടവോടെ പാടിലിപുത്രത്തിങ്കല്‍ വന്നു  പ്രാതകാലേ  സര്‍വോദയ ഹോട്ടലില്‍ വ്യായാമവും കുളിയും തേവാരവും  ജപവും കഴിഞ്ഞു അല്‍പ്പം സമയം മിച്ചം വന്നുവോ എന്നൊരു  ഒരു തോന്നല്‍ കാണാന്‍ വരാന്‍ ഉള്ളവര്‍ മദ്ധ്യാനമേ വന്നു ചേരുകയുള്ളൂ എന്നറിയിച്ചു പിന്നെ ചിന്തയായി മെല്ലെ വേഷം മാറി കേരളീയതയില്‍ നിന്നും ബീഹാരത്തിന്‍ പൈജാമയും കുര്‍ത്തയും ബണ്ടിയും എടുത്തു അണിഞ്ഞു പരിചയമില്ലാത്ത തെരുവിലേക്ക് നടന്നു ഒരു സൈക്കിള്‍ റിക്ഷയിലേറി ബുദ്ധപാര്‍ക്കിലേക്ക് തിരിച്ചു വഴിയോര കാഴ്ചകള്‍ കണ്ടു ,റിക്ഷാക്കാരനുമായി കുശലങ്ങള്‍ ചോദിച്ചറിഞ്ഞു അവന്റെ ശ്വാസ നിശ്വാസത്തിന്‍ വേഗതക്കൊപ്പം വര്‍ത്തമാനവും യാത്രതയുടെ അനുഭവ കാഴ്ചകള്‍ കണ്ടു ശാകുന്തളത്തിലെ ശാരംഗ ധ്വജനും ശാരംഗരവനും നഗര തിരക്ക് വര്‍ണ്ണിക്കുന്നത് ഓര്‍ത്ത്‌ പോയി അല്‍പ്പം റിക്ഷയിറങ്ങി പാത മുറിച്ചു കടന്നു ബുദ്ധ സ്മൃതി പാര്‍ക്കില്‍ എത്തി അപ്പോള്‍ അറിയുന്നു തിങ്കളാഴ്ച പ്രവേശനം ഇല്ല എന്ന് അവിടെ നിന്നും