Posts

Showing posts from August, 2014

ആ നാളുകളുടെ ഓര്‍മ്മകള്‍

ആ നാളുകളുടെ ഓര്‍മ്മകള്‍ ഇനിയൊന്നു പാടാം ഈറനണിഞ്ഞ കണ്ണുനീരാലിനി ഇറയത്തു വന്നുനിന്നു ചിന്നം പിന്നം പെയ്തുകന്നു കർക്കിടക രാവുകളും പോയി മറഞ്ഞു കൊയ്ത്തു പാട്ടുകളുടെ  ആരവങ്ങളും കൊതിയുണങ്ങിയ ചിറകു വിരിച്ചു പറന്നണഞ്ഞ കൂയിലുകളും പാടി പാണനും കൊട്ടി പടികടന്നെത്തി തുമ്പപ്പൂക്കള്‍ മെല്ലെ ചിരിതുകി മാനം വെളുത്തു പൊന്‍ വെയില്‍ കാഞ്ഞു ഉണങ്ങിയ തെങ്ങ്കളൊക്കെ ഉപ്പേരിക്ക് വകനല്‍കുന്നു ,ഉന്മേഷമെങ്ങും കളിയാടി കൈകൊട്ടി കളിച്ചു ചിരിച്ചുടഞ്ഞു പൂവിളികളുണര്‍ന്നു തുമ്പികള്‍ പാറി നിലാവുവന്നു മുറ്റത്തു പൂക്കളം തീര്‍ക്കുന്നു പരീക്ഷകളൊക്കെ പോയി മറഞ്ഞു എങ്ങും സന്തോഷം തിരതല്ലി കാത്തിരുന്നു വന്നെത്തി കടുവകരടികള്‍ കൊട്ടും കുരവയും കുഴല്‍ വിളികളുമായി കോരിത്തരിച്ചു നിന്നു  പ്രകൃതിയും തകൃതിയായി അയലത്തെ ചേട്ടന്‍ പട്ടാളക്കാരന്‍ പെട്ടിയും തൂക്കിവന്നു ഏറെ കൌതുകമാം  കഥകള്‍  പങ്കുവെച്ചു അന്യനാടിന്റെ എന്നിട്ടുമെന്തേ വന്നില്ല അച്ഛന്‍ വരാതിരിക്കില്ല എന്ന് അമ്മയുടെ ആശ്വാസമാം വാക്കുകളെങ്കിലും കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നു മൗനമപ്പോഴും കാലങ്ങള്‍ കഴിഞ്ഞു ഓര്‍ക്കുന്നുയിന്നും തണലകന്നൊരു വേദന നിറ

കുറും കവിതകള്‍ 327

കുറും കവിതകള്‍ 327 ശിശിര രാത്രി മൗനം പൂണ്ടു വാപൊളിച്ച രീതിയിൽ ചന്ദ്രൻ മാത്രം മാനത്തു .!! കൊടുങ്കാറ്റ് തല കുമ്പിടുന്നു പര്‍വ്വതത്തിലെ  ദേവതാരുക്കള്‍ മഴ ..!! ഒച്ചു വീടെത്തി പ്പെട്ടന്ന് .. ചുളിഞ്ഞ പ്ളാസ്റ്റിക് സഞ്ചി- നഗ്നമായ ചില്ലയില്‍. മോഹങ്ങള്‍ക്കു നിറം വച്ചു പറന്നകന്നു . പ്രവാസ ദുഃഖം . ചെറിയ ചില്ലു നോട്ടത്തിലുടെ വിശാലമായ ആകാശം മഴവില്‍ കാഴ്ച . ഓര്‍ക്കുന്നു പച്ച നെല്പാടവും തുമ്പ പൂവും തുമ്പിതുള്ളലും  എങ്ങുനീ ചിങ്ങമേ  പോയി മറഞ്ഞു ചെമ്പരത്തി മാലകള്‍  കാളിക്കായി ഒരുങ്ങി . ജീവിതമെന്ന കോവിലിലേക്ക് ..!!

കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ .............

കല്‍ക്കട്ടയില്‍ നിന്നും ശുഭരാത്രി ആശംസകള്‍ ............. അങ്ങിനെ വെന്തകാളൂരില്‍ നിന്നും  ആഘോഷങ്ങളോന്നുമില്ലാതെ  ഈ കല്‍ക്കണ്ട നഗരിയില്‍ എത്തി.  ഇഷ്ടമാവാതെ എങ്ങിനെ?!! മഴ വരവേറ്റു  ഇവിടെ ഉള്ള ആത്മാക്കളുടെ ഗന്ധത്തില്‍  ഉയര്‍ത്തെഴുനേല്‍ക്കാന്‍ എന്നില്ലേ  ഉറങ്ങി കിടക്കും കവിതയവള്‍ ഉണര്‍ന്നു.  ഉദ്യോഗത്തോടെ തേടി അലയുന്നു കണ്ണുകള്‍ വിക്ടോറിയടെര്‍മിനസ് മൈദാന്‍ കാളിഘട്ടം വിരാടമായ സ്വപ്നങ്ങള്‍ തന്ന വിവേകാന്ദദര്‍ശനവും രവിന്ദ്രനാഥിനെ അറിയാനി രഘുനാഥിനും തിടുക്കം രാവേറെ സംഗീതം ഉണര്‍ന്നിരിക്കട്ടെ നാളെ ആവോളമിനി പറയാം ആസ്വദിക്കാം ഇപ്പോള്‍. പറയട്ടെ ഞാന്‍ ശുഭ രാത്രി നിങ്ങളോടോക്കെയായി .

അവളെ തേടി

അവളെ തേടി മൗനം നിറയുമി സന്ധ്യതന്‍ വേളയില്‍ നിഴലുകളലയാനാവാതെ നിറപകര്‍ച്ചകളില്‍ അരുണിമയുടെ   കാഴ്ചകളില്‍ കാറ്റിനു സുഗന്ധം രാവിന്‍റെ മുഖത്തിനു വശ്യതയുടെ തുടിപ്പുകള്‍ വന്യമായ അനുഭൂതി കണ്ണുകളില്‍ സ്വപ്നങ്ങള്‍ കൂടുകുട്ടാന്‍ മടിച്ചു നില്‍ക്കുന്നു പെരുവഴി അമ്പലത്തില്‍ എവിടെ വച്ചോ കൈവിട്ടു പോയ മന്സാനിദ്ധ്യം വരട്ടെ വരാതിരിക്കില്ല ചിലമ്പണിഞ്ഞോ അതോ നഗ്ന പാദയായി കവിതയവള്‍ ഒളിച്ചു കളി നടത്തുന്നു കണ്ണു പൊത്തി ഇരുന്നു പിണങ്ങുവാന്‍ ഒന്നുമേ അരുതാത്തു പറയുകയോ ചിന്തിക്കുകയോ ചെയ്യ്തുമില്ല ഒരിക്കലും ഇങ്ങിനെ കൈവിട്ടു ദൂരെ എങ്ങുമേ പോയിട്ടില്ല ഏയ്‌ ആവില്ല അപ്പോള്‍ ഇത്രയും നേരം പറഞ്ഞതൊക്കെ പറയിപ്പിച്ചതൊക്കെ കവിത അല്ലെന്നുണ്ടോ എന്ന് ആശ്വസിക്കാം ....!!

ജയ്‌ ഹിന്ദ്

ജയ്‌ ഹിന്ദ് കപ്പലേറി വന്നവര്‍ കാഴ്ചവച്ചു കപ്പലണ്ടിയും കരകൌശലങ്ങളും കപ്പം കൊടുത്തു കരംകവന്നവര്‍ കപ്പിയിട്ടു വലിച്ച് എടുത്തു നാട്ടു രാജ്യങ്ങളെ കാപ്പണിഞ്ഞു രസിച്ചു ഭരിച്ചങ്ങു ഏറെ കോട്ടകൊത്തളങ്ങള്‍ കെട്ടി കരുത്തു കാണിച്ചു കോട്ടം പറഞ്ഞു കൈയ്യടക്കിയി മണ്ണിനെ അവസാനം നയിച്ചു നാടിനെ അഹിമ്സയാല്‍ ഏറെ ത്യാഗം സഹിച്ചു വിമുക്തമാക്കിയപ്പോള്‍ ഏറെ നാള്‍ സ്വാതന്ത്ര്യത്തിന്‍ ശ്വാസം വിഴുങ്ങുമുമ്പേ ഇഹ പരലോകത്തേക്കു അയച്ചു ക്രയവിക്രയങ്ങളുടെ ചീട്ടുകളില്‍ ചിരിക്കും നോക്കുകുത്തിയായി മുദ്രണം വച്ചു ഗാന്ധിയുടെ ഗന്ധമറിയാത്തോര്‍ കുറെ നാടന്‍ സായിപ്പന്മാര്‍ തൊഴുത്തില്‍ കുത്ത് നടത്തുയുമിരുകാലിയുടെ  കരുത്തുകള്‍ കാട്ടി തൊട്ടതിനും പിടിച്ചതിനും വിലയെറ്റി വെട്ടി പിടിക്കുന്നു പണം തെല്ലുമേ നാണമില്ലാതെ മദ്യവും മദിരാക്ഷിയുമായി മെയുന്നു ആരെയും കൊന്നു കൊലവിളി നടത്തുവാന്‍ തെല്ലും മടിയില്ലാതെ അഴിമതി മതിനടത്തി അഴിക്കുള്ളിലെറാന്‍ മടിക്കുവോര്‍ ഇന്നിതാ വീണ്ടും അടിയറവു വെക്കാനൊരുങ്ങുന്നു ഇവറ്റകള്‍ക്ക് അറിയുമോ ഈ ഭൂവിന്‍ വിലയല്‍പ്പവും ഒഴിയുക ഒഴിവാക്കുക ഇനിയുമനുവദിക്കാതെ അകറ്റുക ഓര്‍മ്മകളില്‍ നിന്നു പോലുമീ സങ്കര നിണ

പ്രവാസികള്‍ ഒന്നുപോലെ

 പ്രവാസികള്‍ ഒന്നുപോലെ    ജീവിതത്തിന്‍  വേലിയേറ്റങ്ങളില്‍      കണക്കുകള്‍  ചേര്‍ത്തു  വെക്കാന്‍   ഒരുപിടി   മോഹങ്ങളുമായി വിഭിന്ന മൊഴികളുമായി  കേരളകരയെ പുണരുന്നവര്‍ കഷ്ടപ്പെട്ട് നേടിയെടുക്കാന്‍ ഒരുമ്പെടുമ്പോള്‍  ചില നാടന്‍ കങ്കാണിമാര്‍   അവരെ വിറ്റു  ജീവിത സായാങ്ങള്‍ കോഴിക്കാലും കുപ്പിയുമായി  ആര്‍ത്തു രസിപ്പവരിവരുടെ മുഖം നോക്കി  ഇളം ചുവപ്പും മങ്ങിയ  മഞ്ഞയുമായ പ്രതലങ്ങലിരിന്നു  വട്ട കണ്ണാടിയിലുടെ  കണ്ണുകള്‍ ഇറുക്കി പുഞ്ചിരി തുകുന്നു  ഭായിമാര്‍ക്കായി പാവം പോര്‍ബന്ദറിലെ സന്ത്  പെരുവഴിയെതായാകിലും  പെരുമ്പാവൂരായാലും  പാരിസ് ആകുകിലും  കഥ എല്ലായിടത്തും   പ്രവാസി കളുടെ  നൊമ്പരങ്ങള്‍ ഒന്നല്ലയോ  എന്നറിക ഏവരും  മാളോരെ !!...... (പ്രവാസി ജോലിക്കാര്‍ക്കായി  സമര്‍പ്പണം )

എന്റെ ലോകം

എന്റെ ലോകം എന്റെ അടഞ്ഞകണ്ണുകള്‍ക്കപ്പുറം ഉണ്ടെനിക്ക് എന്റെ തായ ഒരു ലോകം എന്റെ രഹസ്യ ഉള്ളറയില്‍ ഞാന്‍ വരച്ചൊരു എന്‍ മഴവില്‍ ചിത്രം എന്റെ സ്വപ്നങ്ങള്‍ എന്റെ മാത്രം ഞാന്‍ നെയ്യ്തു വച്ചോരെന്‍ ജീവിത വസ്ത്രം ഞാന്‍ എന്റെ സ്വന്തം ഉള്ളറയില്‍ ജീവിക്കുന്നു എന്റെ കൊട്ടാരം ഞാന്‍ കെട്ടി കുടിപാര്‍ത്തു ഞാന്‍ എന്റെ സ്വപ്നങ്ങളെ സ്വന്തമാക്കി ഞാന്‍ എന്റെ ചിന്തകളുമായി രമിച്ചു ഞാന്‍ തന്നെ എന്റെ ഭാവി ഉണ്ടെനിക്ക് ഒരു പൂര്‍വ്വകലാം എന്റെ മാത്രം ഞാന്‍ കഴിയുന്നു ഖേദമില്ലാതെ ഒരിക്കലുമൊരു ലക്ഷമില്ലാതെ മുന്നേറി ഞാന്‍  ജീവിക്കുന്നു വര്‍ത്തമാനകാലത്തില്‍ എന്റെ ശ്വാസം മാത്രമാണ്  നിലനില്‍പ്പിന്‍ ആധാരം ഈ ഒരു ലോകമേ എന്നില്‍ ഉള്ളു ഇങ്ങനെ ഞാന്‍ ജീവിക്കുന്നു എന്റെ .. എന്റെ മാത്രം ലോകത്ത് ...

കുറും കവിതകള്‍ 326

കുറും കവിതകള്‍ 326 ഭയം പതിയിരിക്കുന്ന നാട്ടുവഴികള്‍. ബാല്യ കനവുകള്‍ .!! തിരകളില്‍ തേടുന്നു നഷ്ടമായ അമ്മക്കനവുകള്‍. കണ്ണുനീര്‍ തോരാതെ ബാല്യം .!!  മഞ്ഞയും നീലയും ചേര്‍ന്ന ചക്രവാളത്തില്‍ അലയുന്ന ഏകാന്തത .. ഓര്‍മ്മപടവുകള്‍  ഇറങ്ങി മുങ്ങി നിവരാന്‍  കൊത്തിക്കുന്നോരെന്‍ ബാല്യം ..!! ഉറക്കം കെടുത്തിയ ചുമ  നെഞ്ചു തിരുമ്മി കണ്ടു  നക്ഷത്ര പകര്‍ച്ച . കുണുങ്ങി പതഞ്ഞൊഴുകിയ  കാട്ടാറിന്‍ തീരങ്ങളില്‍ പഞ്ചവര്‍ണ്ണക്കിളികള്‍ പാട്ടുപാടി  അമ്പലമണിക്കൊപ്പം  കൌസല്യ സുപ്രഭാതം.  ഉണര്‍ന്നു  ചായക്കട . നദിയുടെ വളവുതിരിഞ്ഞു  പോയൊരു വഞ്ചിയിൽ.  പാട്ട് പാടുന്ന തുഴക്കാരൻ..    മറന്ന ബാല്യം  ഓര്‍മ്മപ്പെടുത്തി . ബില്ലിനോടോപ്പം ജീരക മിട്ടായി. അരുണോദയത്തില്‍ ഒച്ച്‌ ഇഴഞ്ഞു  മഞ്ഞു തുള്ളിതിളക്കം .

കുറും കവിതകള്‍ 325

കുറും കവിതകള്‍ 325 ഉച്ചിയിലർക്കൻ കളിക്കുന്നിതായൊരണ്ണാൻ. അരികെ തണലും..!! മദ്ധ്യാഹ്ന സൂര്യന്‍ മരതണലില്‍ ഒരു പശു അയവിറക്കുന്നു സബോളക്കൊപ്പം ''എബോളയും'' ഇറക്കുമതി ..!! ഒഴുകുന്നാകാശം മാറുന്ന ഋതുക്കളുടെ നിറപകര്‍ച്ച ആനപ്പുറമേറിയിട്ടും വിളി കേള്‍ക്കുന്ന പ്രണയം റെയിഞ്ചു ഇല്ലല്ലോ ആരും കേറാ കൊമ്പത്തെ മധുരവും പുളിയും അണ്ണാര്‍ക്കണ്ണന് സ്വന്തം കൈക്കുമ്പിളിലെ ജലതീര്‍ത്ഥം. മനസ്സിനു നൈര്‍മല്യം.!! കൂട്ടം തെറ്റിയാല്‍ അറിയും മേയിക്കുന്നവന്‍ അന്നം തേടി മുന്നം

അനുഭൂതി

അനുഭൂതി എന്റെ ഹൃദയത്തിലെ സന്തോഷമാം സ്വത്തുക്കള്‍ അറിയാതെ കവര്‍ന്നു കോള്‍ക നിനക്ക് കിട്ടുമാ ഭാഗ്യം അറിയുക നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി..... നീ എന്നില്‍ നിന്നു അകലുന്നതെന്തേ എന്തിനു പരിഭവമേറെ നിഴലിക്കുന്നു കരയുന്നു എങ്കില്‍ കണ്ണു നിറഞ്ഞു തുളുമ്പിയില്ലെങ്കില്‍ കരയുന്നതിന്‍ ലവണ രസമെങ്ങിനെ കിട്ടും നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി..... ഞാന്‍ പൂവായി നീ എന്നിലെ മണം കൊണ്ടുയകലുക കാറ്റായി താഴ്വാര മഞ്ഞായി ഇലച്ചാര്‍ത്തുകളില്‍ നിറഞ്ഞു നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി... തളര്‍ന്നുറങ്ങുന്ന പുലര്‍കാല ആലസ്യങ്ങളില്‍ വിടരാന്‍ കൊതിക്കുന്ന അരവിന്ദ നയനങ്ങളില്‍ പതിക്കും ചുടു ചുംബനത്തിന്‍ നനഞ്ഞ നിമിഷങ്ങളിലുടെ അനുഭൂതി നിനക്കായി...

ഞാനായിരുന്നു. .......

ഞാനായിരുന്നു. ....... ഏകാന്തമായ രാവുകളും ഏകനായി അലഞ്ഞ പകലുകളും നഗരത്തിരക്കുകളില്‍ തേടുകില്‍ എന്നെ പോലെ ഞാന്‍ മാത്രം ഞാന്‍ തന്നെ സാഗരവും ഞാന്‍ തന്നെ കൊടുംകാറ്റും എല്ലാ ഉല്‍സാഹങ്ങളിലും ഞാന്‍ എന്നെ തന്നെ കുടിച്ചു തീര്‍ത്തു . ക്ഷീണിതനായ യാത്രക്കാരാ ഒന്ന് നില്‍ക്കു ഒരല്‍പ്പം നേരം ഇന്ന് ഉണങ്ങി കരിഞ്ഞു നില്‍ക്കുന്നു നാളെ നിന്റെ തണല്‍ ഞാനാകും എത്രയോ യുഗങ്ങളായി സുഗന്ധം പൊഴിച്ചിരുന്നു അതും ഞാനായിരുന്നു എന്ന് ആരും അറിഞ്ഞില്ലല്ലോ വളരുന്ന മോഹങ്ങളില്‍ വിശക്കുന്ന രാവുകളില്‍ കുളിര്‍ കോരി വിയർത്തൊട്ടി. കൂടെ ഉണ്ടായിരുന്നതും ഞാനായിരുന്നു.

ഇന്നും രാമന്മാര്‍

ഇന്നും രാമന്മാര്‍  ക്രൗഞ്ച പക്ഷിയുടെ  വിലാപം മുഴങ്ങുന്നു  കാതുകളിലുടെ നൊമ്പരം  മുലയും മൂക്കും ഛേദിക്കപ്പെട്ടു  ഏറെ കൌതുക മുണര്‍ത്തി  ലങ്കാദിപനാം ദാശാസ്യനില്‍  കണ്ടു ഭ്രമം പുണ്ട് മാരീചമാന്‍ പെട മിഴികളില്‍ ജീവന്റെ തുടിപ്പുകള്‍ മോഹങ്ങളേറെ ലക്ഷ്മണ രേഖതാണ്ടി വഴി നടന്നിടുന്നു ചിറകറ്റ ജടായുവിന്‍ വാക്യാര്‍ത്ഥം നടകൊണ്ടു അവസാനം വാനര പടയാല്‍ സേതു ബന്ധനത്തോടെ ലക്ഷ്യം പൂണ്ടു ജനാപവാദത്തെ ഭയന്ന് ഭൂമി മകളെ അഗ്നിസാക്ഷിയാക്കി അശ്വമേധം നടത്തിയിന്നും നമുക്കുചുറ്റും മേവുന്നു മരിയാദാ പുരുഷോത്തമന്മാര്‍ സ്വയമറിയാതെ കാതും കണ്ണും ചലിപ്പിക്കുന്നു അന്യന്റെ ചൊല്‍പ്പടിക്കു

അലിഞ്ഞു അലിഞ്ഞു .....

അലിഞ്ഞു അലിഞ്ഞു ..... വൈതരണി പുഴതാണ്ടാന്‍ മനസ്സു പിടയുമ്പോള്‍ എവിടെയോ വിരഹത്തിന്‍ നൊവിനാലറിയാതെ കണ്ണുകള്‍ കൈ കൂപ്പി ഉള്ളില്‍ നിന്നും പെയ്യ്തു ഒഴിയുന്നൊരു ഉപ്പുമഴ മുറിവുകളെ നീറ്റികടന്നകലുന്നു മൗനതലങ്ങളില്‍ ആറ്റിതണുപ്പിച്ച ഒരു ലാഘാവസ്ഥ തിരികെ വരാനാവാത്ത ധ്യാനാത്മതയുടെ ആനന്ദ അനുഭൂതി ഞാന്‍ എന്നില്‍നിന്നും എന്നിലേക്കുള്ള ദൂരം കുറഞ്ഞു അലിഞ്ഞു അലിഞ്ഞു .........

ജാപ്പനീസ് കവി Takahama Kyoshi യുടെ ഹൈക്കു കവിതകള്‍ തര്‍ജ്ജിമ ശ്രമം

 ജാപ്പനീസ് കവി    Takahama  Kyoshi യുടെ ഹൈക്കു കവിതകള്‍  തര്‍ജ്ജിമ ശ്രമം   Standing under   This pine tree    I am a drop of dew   Takahama  Kyoshi          [43 years old] ഈ പൈന്‍മര ചുവട്ടില്‍ നില്‍ക്കുമ്പോള്‍ . ഞാന്‍ ഒരു മഞ്ഞു തുള്ളി തര്‍ജ്ജിമ ശ്രമം What we call enemies There are now none; Autumn moon .  Takahama  Kyoshi   [70 years old] നാം ശത്രു എന്ന് വിളിക്കുന്നവര്‍ ഇപ്പോൾ ഒന്നുമല്ല  . ശരല്‍ക്കാല ചന്ദ്രന്‍.  A first butterfly flying; What color, someone a Yellow, I answer ---      Takahama  Kyoshi    [73 years old] ആദ്യ ശലഭ പറക്കല്‍ നിറം ആരെങ്കിലും ചോദിക്കുകില്‍. ഞാന്‍ പറയും മഞ്ഞയെന്നു .. Born as a spider No choice but to spin His spider web  Takahama  Kyoshi      [82 years old] പിറന്നതൊരു ചിലന്തിയായ് മറ്റൊരു മാർഗ്ഗവുമില്ല വലകെട്ടുക തന്നേ

കുറും കവിതകള്‍ 324

കുറും കവിതകള്‍ 324 അമ്മയുടെ വരവും കാത്തു പശുകിടാവ് അദ്രമാന്റെ കത്തിയും വയര്‍ പാവം മനസ്സിന്റെ സമ്മര്‍ദം. വിശപ്പൊരു ശപ്പന്‍ ജ്വലിക്കുന്ന സൂര്യൻ വരണ്ട ഭൂമി . തടാകകരയിൽ വേഴാമ്പൽ ..!! സായംകാലം പിന്തുടരുന്നു കാടിൻ നിഴലുകളെ ഹേമന്ത സൂര്യൻ അപരാഹ്നത്തിൽ ചാറ്റമഴ ഊഞ്ഞാലിൻ  ചുവട്ടിൽ . തെളിഞ്ഞ ആകാശം ചെളി കുണ്ടിൽ സായന്തന മഴ മലയുടെ നിഴൽ അരുവിയില്‍ .   ജീവനം ഏറെ നീട്ടി കിട്ടാതെ ആലിപ്പഴം ... കാത്തിരിപ്പിന്റെ ചാകരകണ്ണുമായി കടലോര ജീവിതസത്യം . ഗ്രീഷ്‌മത്തിൻ മഞ്ഞ ഗന്ധം.. വേലിച്ചെടിനിര തുന്നി ചേർത്തു ചിത്രം.

കുറും കവിതകള്‍ 323

കുറും കവിതകള്‍ 323 വെന്തകാളൂരില്‍ നിന്നും കല്‍ക്കണ്ട നഗരിയിലേക്കിനി ചേക്കെറാം ജീവിത വഴിയില്‍ വെറ്റില പാക്ക് ദക്ഷിണവച്ചു തൊഴുതൊരു മനസ്സ്. തേടി കേളിക്കൈ..!! പച്ചിലച്ചാര്‍ത്തു കണ്ടു കൊതിക്കുന്നു മനം. നീയും പോരുന്നോ പച്ചക്കിളിയേ..!! മുല്ല വിരിയും വഴിത്താരകളില്‍ കണ്ണും നട്ടൊരു പ്രണയം.!! പിരിയുവാന്‍ നേരത്ത് അടര്‍ന്നു വീണു മഴത്തുള്ളികള്‍ പുതുമഴ തൂവലുണക്കുന്നു. ഊമകുയില്‍..!! രാത്രിയിലെ മത്സ്യ ബന്ധനം വലകണ്ണികളില്‍ നിന്നും നിലാവു രക്ഷപ്പെട്ടു ഇളങ്കാറ്റില്‍ ഒരു കിളി ആടിയാടിയുലഞ്ഞു . വൈദ്യുത കമ്പിമേല്‍ ..!! ആവണിപ്പലക മന്ത്രം തളിച്ച കതിര്‍കറ്റ, പുത്തണര്‍വു . വാനിലമ്പിളി താഴെ തെരുവില്‍ നിലവിളി തട്ട് ദോശക്കായി

കുറും കവിതകള്‍ 322

കുറും കവിതകള്‍ 322 കല്‍ക്കരിയാല്‍ നിറം മങ്ങും ലവണരസങ്ങളുടെ നടുവില്‍ ജീവിതങ്ങള്‍ പൊലിയുന്നു കര്‍ക്കടമറിയിച്ചു നെല്ലുമരിയും തെങ്ങക്കുമായി ഇറങ്ങി ആദി കളെഞ്ചകള്‍ മലമുകളിലേറി നോക്കുകില്‍ പച്ചിപ്പില്‍ മനുഷ്യന്‍ എത്ര ചെറുത്‌ .. ആകാശ താരകങ്ങളെ കണ്ടു ഉണർന്നു. ജാലകങ്ങളിൽ നിന്ന് ജാലകങ്ങളിലേക്ക് . രാത്രികൾ പകലാക്കി ആകാശം കാണാതെ. അന്യനായി സമ്മർദ്ധം..!! ക്യാൻവാസിൽ വിരലാൽപ്പകർന്നു. സന്ധ്യാബരം.!! വിരലമർത്തലുകൾ അകൽച്ചക്കു മൊഴിയടുപ്പം ..!!

കുറും കവിതകള്‍ 321

കുറും കവിതകള്‍ 321 കുളിയും നനയുമില്ലാതെ എത്രോയോ ജന്മങ്ങള്‍ ആനയുടെ ആന ചോറു കൊലചോറു ആന കുളിയോ തേച്ചു കുളി. കുളിക്കാത്ത എത്രയോ ജന്മങ്ങള്‍ പന്തവും  കുന്തവും പഴയതൊക്കെ മറന്നു കണ്ണടച്ചു. മൗനമായി അടിമാക്കാവ് ...!! മുനിഞ്ഞു കത്തുന്നു മണ്ണെണ്ണ വിളക്ക്.. ഒപ്പം മനസ്സും..!! പരിപ്പുവടയും പഴമ്പൊരിയും പരിഭവത്തോടെ .വിളിക്കുന്നു പാലക്കാട്  ജംഗ് ഷന്‍.!! 501ഉം ലൈഫ് ബോയും അടിയും തലോടലുമേറ്റുവാങ്ങി  പാവം കുളിക്കരയിലെ കല്ല്‌  ഭാഷണം ഭക്ഷണം ഒന്നിനുമേ മനസ്സില്ലാതെ ജീവിതം വഴിമുട്ടിയ  ഗാസാ കണ്ണാടിപുഴയില്‍ മുഖം നോക്കും മാനസം   നീലപ്പൊന്മാന്‍ മനസ്സിന്നും ചുറ്റി തിരിയുന്നു വയലുകടന്നെത്തുമാമരയാലുമവളുടെ കൊലുസ്സിന്‍ കിലുക്കവും. മൌനസദസ്സില്‍ നിന്‍ മയുരനൃത്തം മായാതെഏന്‍ മിഴി മുന്നില്‍ 

കുറും കവിതകള്‍ 320

കുറും കവിതകള്‍ 320 കാലുറച്ചാല്‍ മനവും കണ്ണും ഇരതേടി ജീവനം ഇന്നിനെ  പിന്നിലാക്കി നാളെയുടെ പ്രത്യാശ നല്‍കി മറയുന്നു  പൊന്‍കിരണം .  വിരുന്നു  വിളിച്ചിട്ടും വിളിപ്പുറത്താരുമില്ല ലോകം അന്തര്‍ദ്രിശ്യ ജാലകത്തില്‍. മനസ്സേ നീയൊന്നടങ്ങു തോന്നലുകള്‍ക്കൊക്കെ വയറാമെനിക്ക് താങ്ങാന്‍ ആവില്ല ,     മോഹങ്ങളുടെ തിളക്കങ്ങളുമായി നിനക്കായിയെത്ര കാത്തിരുന്നു. നീ മാത്രമേന്തെ കൊരുത്തില്ല.?!! എത്ര കോട്ട കൊത്തളങ്ങള്‍ കെട്ടിയാലും മറക്കാന്‍ ആവുമോ?.. പ്രഭാത പൊന്‍ കിരണങ്ങള്‍ ..!! മഞ്ഞും മലയും ചേര്‍ന്ന് ഒരുങ്ങി . താഴ്‌വര മനസ്സുകള്‍ക്ക്  സന്തോഷം ..!! ഓര്‍മ്മകളുടെ അങ്ങേ തലക്കല്‍ ഉയലാടുന്നു തുമ്പയും തുമ്പിയും മാനുഷ്യരെല്ലാമിന്നു ഒരായിരംപോലെ എന്നുമൊണമാണെന്ന് ഓര്‍മ്മകള്‍ക്ക് പട്ടിണി വിശപ്പെന്നതിന്നു ആര്‍ക്കുമറിയില്ല നൊമ്പരങ്ങലുള്ളിലൊതുക്കി ഗതിയില്ലാതെ അലഞ്ഞു തണലുതേടിയൊരു  വാര്‍ദ്ധ്യക്ക്യം