കുറും കവിതകള്‍ 292


കുറും കവിതകള്‍ 292

മനസ്സിന്റെ കോണില്‍
ഒരു പൂ കൊഴിഞ്ഞു വീണു
അവള്‍ രാജമല്ലി ഓര്‍മ്മയായി

തുഞ്ചത്തിരുന്നു
തുഴഞ്ഞ കുഞ്ചിക്കും .
വഞ്ചിയിലും പഞ്ചാര.!!

പണിതീരാത്ത
മോഹങ്ങള്‍
ബാല്യം കടം തരുമോ

ചക്രവാള സീമയോളം
നിറങ്ങളുടെ ഘോഷയാത്ര.
ഏകാന്തതയുടെ നൊമ്പരം .!!

അംബരത്തിൻ നിറമല്ലോ ചെമ്പരത്തി
തിരുകിച്ചു ചെവിയില്‍.
നൊമ്പരത്തിയവള്‍

വയറിന്റെ ഇരമ്പല്‍
കടൽതിര.
എം ഏറ്റി   മൂസ്സക്ക !!

കടലിനോടോപ്പം
തനിയാവർത്തനം.
കരകാതോർത്തു..!! .

പകലോന്‍
കായലില്‍ നോക്കി
മുഖം മിനുക്കി യാത്രയായി

കിളികൊഞ്ചലുകള്‍
ഇളംകാറ്റും കൊണ്ട്
പ്രഭാത സവാരി നഗരത്തിലില്ല

സപ്തഷികള്‍  -
തേടിയപ്പോള്‍ മുറിപാടുകള്‍
നിന്‍ കവിളില്‍ .

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “