സുഹൃതത്തിന്‍ കഥ

സുഹൃതത്തിന്‍ കഥ

ഒരു നാഴി അവിലിന്‍ കഥകേട്ടു
ഉറങ്ങുന്നൊരു കണ്മണി നിനക്കായിന്നു
കരയാതെ കണ്ണുനീര്‍ വാര്‍ക്കാതെ
കരളിന്റെ നൊമ്പര ഗാനം പടാമിനിയും

കല്ലും മണ്ണും നെല്ലും ഉരലിലിട്ടു
കുത്തിയവലാക്കി പൊതിഞ്ഞു
കണ്ണുകാണാ പകലില്‍ മെല്ലെ
ചകോരാതി പക്ഷിയുടെ പാട്ടുകേട്ട്

മലയും കാടും നാടും പുരങ്ങളും പിന്നിലാക്കി
നടന്നകന്നു സതീര്‍ത്ഥ്യ രാജമന്ദിരം തേടി
വിശന്നു പരവശനാം  സുധാമാവിനെ
സവിധത്തില്‍ ആനയിച്ചിരുത്തി സല്‍ക്കരിച്ചു

കുശലം ചോദിച്ചുമെല്ലേ എളിയില്‍  തിരുകിയ
കീറിയ ശീലതുനിക്കെട്ടില്‍ നിന്നും ഒരുപിടി വാരി
അവലതു വായില്‍ ഇട്ട കൃഷ്ണന്റെ കൈയ്യില്‍ പിടിച്ചു
അവള്‍ രുഗ്മിണി തടുത്തു ഏറെ അര്‍ത്ഥം കൈവിടാതെ

ദാരിദ്ര ദുഃഖം അറിയിക്കാന്‍ മറന്നൊരു കുചേലന്‍ ചാലെ
നടകൊണ്ടു സ്വന്തം കുടിലുതേടി നിന്നു കൊട്ടാര സദൃശ്യമാം
ഭവനത്തിന്‍ മുന്നിലായി തന്നെ നോക്കി ചിരിക്കും കണ്ണുകള്‍
തന്‍ അര്‍ത്ഥ പാതിയും മുഴുവനാം മക്കളും അത്ഭുതം കുറും കാഴ്ചയായി

അകന്നിത് സംസാര ദുഖമാം ദാരിദ്രത്തിന്‍ കഥ കേട്ട്
ഒപ്പം ഉറങ്ങിയിതു ലോകവും പൈതലുമങ്ങിനെ ഇനിയെന്ത്
പറയേണ്ടു ഇന്നുണ്ടോ ഇതുപോല്‍ വേദന അകറ്റി
ഹൃത്തില്‍ സുഖമുണ്ടോ എന്നാരായും സുഹൃത്ത്

Comments

Admin said…
ആശംസകള്‍..
കവിതകള്‍ ഇനിയും വിരിയട്ടെ..

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “