വര്‍ണ്ണ വിചിത്രം


വര്‍ണ്ണ വിചിത്രം

വിചിത്രമി പ്രകൃതിയുടെ
വികൃതിയോ മായാജാലമോ
വല്‍മീകങ്ങളില്‍ നിന്നു
വിരിഞ്ഞു പറന്നു പൂക്കള്‍ക്കു
ചുറ്റും മന്സ്സു നിറയെ ആശകളാല്‍
നടക്കുന്നു പ്രണയത്തിന്‍
പിന്നാലെയെന്നു എണ്ണുന്നു
കവികുല ജാലങ്ങള്‍
സത്യമെന്നറിയാതെ
കുറ്റപ്പെടുത്തുന്നു വെറുതെ
ഇവകളെല്ലാം പ്രകൃതിയുടെ
വിരല്‍തുമ്പിന്‍ മുന്നില്‍
കളിപ്പാവകളല്ലേ  എങ്കിലും
വരികളില്‍ നിറഞ്ഞു നില്‍ക്കും
നഷ്ട വസന്തത്തിന്‍ ചേലുള്ള
ശ്വാസനിശ്വാസങ്ങള്‍ ശലഭങ്ങള്‍

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “