കുറും കവിതകള്‍ 107


കുറും കവിതകള്‍ 107

പഴം  കഥയുടെ  പെരുമകൾ
ഇന്നും ഓര്‍മ്മിപ്പിക്കുന്നു കല്ലുകള്‍
ഒരു അച്ഛന്‍ മകളോട് പറഞ്ഞത്

മുന്‍പിന്‍ നോട്ടമില്ലാത്ത കാറ്റിനോടൊപ്പം
കടലവള്‍ ഉയര്‍ന്നു താണു
ഗര്‍ഭത്തിലെ ജീവനെ ഓര്‍ക്കാതെ

വറ്റിയ പുഴയുടെ
അസ്ഥിവാരത്തില്‍ സൂര്യതാപമേറ്റ്
തിളങ്ങുന്ന കല്ലുകള്‍

നിരത്തിലെ പൊരിവയറിന്‍
നോവറിയാതെ
ഇന്നോവയിലേറി കുതിക്കുന്നു.

ഘടികാര കൈകള്‍
കടന്നകന്നു
പ്രായം അറിയിച്ചു കൊണ്ട്

പള്ളി റാസ നീണ്ടു
ആരുടെയും ശ്രദ്ധയിൽ പെടാതെ
ഉറുമ്പുകളുടെ നിരയും

വെള്ളാരം കല്ലുകൾ
നിഴലൊരുക്കുന്നു  ഭിത്തിമേൽ
പുഴയറിയാതെ

ത്രികോണങ്ങളുടെ
പിറകെ പാച്ചിലിൽ
ജീവിതമറ്റു പോകന്നു

Comments

Cv Thankappan said…
നല്ല വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “