Tuesday 31 July 2012

കുറും കവിതകള്‍ - 23


കുറും കവിതകള്‍ - 23
Spider On Web Clip Art

ജന്മങ്ങളായി നെയ്യത് തീര്‍ത്ത 
വലയില്‍ നിന്നും മോചനമില്ലാതെ 
കാത്തു കഴിയുന്നു എട്ടു കാലുമായി 

മുഖമില്ലാതെ  കണ്ണാടി കാലുകള്‍ 
സമാന്തരമായി  ധ്യാനിക്കുന്നു   
ചിലപ്പോള്‍ ചമ്രം പടഞ്ഞും  

കുഞ്ഞു കൈകളുടെ  
കരവിരുതുകളാല്‍ കറുത്ത വരകള്‍  
നൃത്തം വെക്കുന്നു ഭിത്തിമേല്‍    

വായ്പിളര്‍ന്നു   കരഞ്ഞകുഞ്ഞിന്‍   
വായടപ്പിക്കുന്ന   മധു  പൊഴിക്കുന്ന
റബ്ബര്‍  അടപ്പുകള്‍     

മേഘങ്ങളുടെ ഘര്‍ഷണത്താല്‍ 
മിന്നലും  ഇടിയും  കണ്ടു ഭയന്നു 
കണ്ണുനീര്‍ പൊഴിക്കുന്നു മാനം 

പകല്‍മുഴുവന്‍ കരയെ  ചുംബിച്ച്യകന്ന കടല്‍ 
സന്ധ്യക്ക്‌ മുഴുവനായി ചേക്കേറി 

ചിപ്പിക്കുള്ളില്‍ തപസ്സിരുന്നു 
വിരിഞ്ഞ മുത്തുക്കള്‍ സുന്ദരിയവളുടെ 
കഴുത്തിനു ചുറ്റുമായി പുഞ്ചിരിതൂകി   

Monday 30 July 2012

എന്റെ പുലമ്പലുകള്‍ -7


എന്റെ പുലമ്പലുകള്‍ -7  


നൈമിഷികമെങ്കിലും 
ശലഭങ്ങളുടെ ജീവിതം 
എത്ര മഹനീയം 

കരങ്ങളുടെയും കരകളിലെയും 
താളങ്ങള്‍ക്കൊത്തു വിജയിച്ചു 
മുന്നേറുന്ന ചുണ്ടന്‍ വള്ളം 


കണ്‍ പോളകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചു 
എങ്കിലും തോല്‍പ്പിച്ചു കൊണ്ട് 
നിറഞ്ഞു ഒഴുകിയെത്തി വേദനയുടെ ചുടുനീര്‍  

അവളുടെ കുറിമാനം 
എന്നെ പ്രവാസ ലോകത്തെത്തിച്ചു 

കുട്ടനാടന്‍ പുഞ്ചയിലെ 
മണ്ണ് നികത്തും  ജെ സി ബി 
തിത്തിതാരോ തെയ്യ് തെയ്യ് തോം   

''കാ'' യും ''വി'' യും ''ത''  യും  വിതച്ചു 
കിട്ടിയതോ പ്രണയത്തിന്റെ 
താലി ചരടാല്‍ ആത്മഹത്യയാം കല്യാണം 

അമ്മയുടെ സ്നേഹം കടല്‍ കടന്നു വന്നു 
പൊതിനിറയെ കായ്‌ വറുത്തതും ചമ്മന്തി പൊടിയും 
പെണ്ണിന്റെ ഫോട്ടോയും ഒപ്പം വേഗം വരാന്‍ ഉള്ള കുറുപ്പും 

പായ്യിപ്പാട്ടുള്ളൊരു  
പെമ്പിളപെണ്ണിനെ 
പാതിരാ നേരത്ത് ഒരു വെപ്രാളം 

മരുഭൂമിയിലെ വെയില്‍ മഴയില്‍ 
മനം നോവില്‍ വിരിഞ്ഞൊരു 
മധുരമാം വിരഹ ഗാനം 

വിണ്ടു കീറി വാ പിളര്‍ന്നു കിടന്നു പാടം
 മുകളിലേക്ക് നോക്കി  പെയ്യുമെന്നു കരുതി 
കാറ്റ് അവളെയും കൊണ്ട് മലയും കടന്നു പോയി 

പിറക്കട്ടെ ഇനിയും വാത്സല്യം തുളുമ്പും 
കാച്ചികുറുക്കും പൈപാലുപോല്‍ സ്നേഹത്താല്‍ 
നിറയട്ടെ എന്‍ മനസ്സിലിനിയും വരികളായി 
വാക്കുകളായി കവിതയാമവളെപ്പോഴും 

Saturday 28 July 2012

സത്യമാവട്ടെ




അഞ്ചു വളയങ്ങളിലുടെ 
അഞ്ചിത വര്‍ണ്ണമൊരുകും  
ലോകത്തിന്‍ കായിക മമാങ്കമേ 
ലാസ്സ്യമാം ലഹരിയില്‍ ഉണര്‍ന്നു 
ദീപശികയെന്തിയ കൈകളുടെ 
ദീര്‍ഘ  മനസ്ഥര്യം  കണ്ടു പുളകിതമായി 
ഇനി ദിനവും സ്വര്‍ണ്ണ  കാന്തി പരത്തട്ടെ 
ഇന്നലെകളുടെ സ്വപ്നസാഫല്യം  സത്യമാവട്ടെ   

Friday 27 July 2012

സ്മൃതിവലയങ്ങളില്‍

സ്മൃതിവലയങ്ങളില്‍  
 
സ്മൃതിവലയങ്ങളില്‍ കൂടുകൂട്ടി
സന്തോഷ സന്താപ മധുനുകരാന്‍
സായന്തനങ്ങള്‍ക്ക്  മണം പകരാന്‍ 
മനംകുളിരും മഴ പൊഴിയിച്ചു   
മഞ്ഞ മന്ദാര നിറം പകരാന്‍ 
മായാജാലക വാതിലിന്‍ അരികെ 
മായാതെ നില്‍ക്ക നീ എനിക്കായി  
ശാരികപൈതലേ ചാരുശീലേ 
ശ്രാവണം അണയാറായി ഓമലെ
ഒരുക്കുകനീയെന്നിലായി ഒട്ടേറെ   
സപ്തലയസാഗര തീരത്തണക്കും 
സംഗീത ഗംഗ ഒഴുക്കി സ്വരലോകസോപാനം 

Thursday 26 July 2012

എന്റെ പുലമ്പലുകള്‍ -6

എന്റെ പുലമ്പലുകള്‍ -6





ജീവിതമേറെ പഠിപ്പിച്ചു 
ചിലപ്പോള്‍ കരയിക്കുന്നു 
മറ്റു ചിലപ്പോള്‍ ചിരിപ്പിക്കുന്നു 
അവനവനെക്കാള്‍ ഏറെ 
ആരെയും വിശ്വസിക്കരുതെ 
എന്തെന്നാല്‍ അന്ധകാരത്തിലും 
പ്രതിശ്ചായയും കൂട്ടുതരികയില്ല 



എന്നോടു ചോദിച്ചറിയു ഓരോ നിമിഷയും കഴിച്ചു കൂട്ടാന്‍ 
എത്ര ബുദ്ധി മുട്ടാണെന്ന് മനസ്സിനെ ഒന്ന് മനസ്സിലാക്കിപ്പിക്കാന്‍ 
സുഹൂര്‍ത്തെ ജീവിതം അങ്ങ് കഴിഞ്ഞുപോകും 
എന്നാല്‍ വിഷമം തോന്നും ചിലരെ മറക്കുന്‍ കഴിയില്ലല്ലോ 




പ്രണയം മഴതുള്ളികള്‍ പോലെയാണ് 
ആരൊക്കെ തൊടാന്‍ ആഗ്രഹിക്കുന്നുവോ 
കൈ വെള്ള നനച്ചു പോകും 
എന്നാല്‍ കൈ എപ്പോഴും ഒഴിഞ്ഞു തന്നെ ഇരിക്കുമല്ലോ 




നിന്നോടു എനിക്ക് ഒരു അഭ്യര്‍ത്ഥനയെ ഉള്ളു 
ഇപ്പോള്‍ നീ തകര്‍ത്തു പെയ്യല്ലേ മഴയെ 
ഞാന്‍ ആരെയോ കാത്തിരിക്കുന്നുവോ അവന്‍ 
വരും വരെ ഒന്നടങ്ങു ,അവന്‍ വന്നതിന്‍ ശേഷം 
നീ പടര്‍ന്നു കയറു നിന്റെ ശക്തിയാല്‍ പെയ്യതു കൊണ്ടേ 
ഇരിക്കു അവന്‍ എന്‍ പ്രണയം തിരികെ പോവാത്ത വണ്ണം 

Tuesday 24 July 2012

കുറും കവിത -22


കുറും കവിത -22
മരമഴയതുമില്ലാതായി 
മാസങ്ങളായി മനസ്സുകളില്‍ 
വെയില്‍ മഴയേറെയായി 

വിരഹം, വേദനയോ മധുര നൊമ്പരമാ
ഇത്രയും കേട്ടപ്പോള്‍ അതു 
വേണ്ടാ എന്നു തോന്നി 

രാവായ രാവോക്കെ പാടിയിട്ടും തിരാത്ത 
സംഗീതവുമായി ചീവിടും തവളകളും 
എന്നിട്ടും മഴയവള്‍ വരാന്‍ കൂട്ടാക്കിയില്ല 

രജനിയും സന്ധ്യയും എല്ലാം സ്ത്രീകളായപ്പോള്‍
പകലിനു മാത്രമെന്തേ പുരുഷന്റെ പേരുകള്‍ 

മിനിസ്സ കടലാസ്സില്‍ പോതിഞ്ഞതിന്‍ 
ഉള്ളിലായ സമ്മാനത്തിനു 
സ്നേഹം നിലനിര്‍ത്താന്‍ ആകുമോ 

Monday 23 July 2012

എല്ലാമിന്നു ഓര്‍മ്മയാകുന്നു


എല്ലാമിന്നു  ഓര്‍മ്മയാകുന്നു 


വിത്തോറ്റിയും  കളമടിയും പനമ്പും 
പരസ്പ്പരം കണ്ടുമിണ്ടിയിട്ടു വര്‍ഷങ്ങളായി 


  
തിരികല്ലും  ആട്ടുകല്ലും അമ്മിക്കല്ലും ഉരലും 
അടുക്കളയോടും ചായിപ്പിനോടും 
പിണങ്ങി പറമ്പിലെ മൂലയില്‍ താമസമാക്കി 



ഭസ്മ കൊട്ടയിലും  ചാണക്കല്ല് വച്ച ഉത്തരത്തിലും   
പൂജാ മുറിയുടെ കതകിനു ചുറ്റും 
ചിലന്തികള്‍  വലകെട്ടി തപസ്സിരുന്നു 

ഉത്തരത്തിന്റെയും  കഴുക്കൊലിന്റെയും 
മുലയിലിരുന്നു നാമം ജപിക്കും പല്ലികളും
കരിന്തിരി കത്താത്ത വിളക്കുമോന്നുമിന്നില്ല  



ഉമിക്കരി ചിരട്ടയും ചിരട്ടതവിയും 
ഉപ്പുറ്റിയിരുന്ന ഭരണികളും 
ഒഴിച്ചു കൂട്ടാന്‍ ഒരുക്കും കല്‍ചട്ടിയൊക്കെ 
ഓര്‍മ്മകളായിമാറി   
   
രാമായണവും ഭാഗവതവും  ഇന്ന് 
ഇരട്ടവാലനും  പാറ്റകളും വായിച്ചു 
തിന്നു തിര്‍ക്കുന്നുവല്ലോ 

Sunday 22 July 2012

കപട മുഖം

കപട മുഖം 



നിങ്ങള്‍ എന്റെ ചിരിക്കുന്ന മുഖവും
പുഞ്ചിരിക്കുന്ന ഭാവങ്ങളും കണ്ടുകൊണ്ടു
കരുതാറുണ്ടാവും സംതൃപ്തനാവുമെന്നു
നിങ്ങള്‍ക്കു കേള്‍ക്കുവാന്‍ വേണ്ടിയതൊക്കെ  പറയുന്നു എന്നും
കേവലം ഞാന്‍ ഒറ്റക്കുമല്ലോ എന്ന് കരുതി

ക്ഷീണിച്ചു തളര്‍ന്നതായി അഭിനയിക്കുന്നു
മുടന്തന്‍ ന്യായങ്ങള്‍ നിരത്തി ക്ഷമകെടുത്തുന്നു
എല്ലാം ശരിയാണെന്നു വരുത്തി നടിക്കുന്നു

ഒരു പാടു സമയം ചിലവിടുന്നു
എന്റെ കപട മുഖവുമായി നില്‍ക്കുമ്പോള്‍
സങ്കടം എന്നെ പറയേണ്ടു നിങ്ങളുടെ
കരുണാര്‍ദ്രമായ സ്നേഹത്തിനു മുന്നില്‍
ശരിക്കും ഞാന്‍ ഉള്ളാലെ വേദനിക്കുന്നുണ്ട് 

Saturday 21 July 2012

കുഞ്ഞന്റെ കാര്യങ്ങള്‍


കുഞ്ഞന്റെ കാര്യങ്ങള്‍ 
Kunjan
കൊള്ളാല്ലോ കുഞ്ഞന്റെ
കൊച്ചു കൈയ്യില്‍ 
കൊട്ടി രസിക്കാന്‍ ഒരു ചെണ്ട 
കള്ളചിരിയാലെ ചേങ്ങല താളം
കണ്ടവരൊക്കെ മയങ്ങി പോകും 
കോപക്കാരനാം അച്ഛന്റെ 
കാര്യം പറയുകയും വേണ്ട 
ഡും ഡും ഡും
kunjan mundil


ആരു പറഞ്ഞാലുമങ്ങു എല്ലാം ചിരിച്ചു തള്ളും

അവനു യുക്തമായത്‌ ചെയ്യത് നടക്കും 
ആള്‍ ഒരു പഴഞ്ചനെന്നു കരുതേണ്ടാ 
അറിവിന്റെ കാര്യത്തില്‍ മുമ്പന്‍
ആളൊരു കുഞ്ഞനെങ്കിലും തലയെടുത്ത് നിന്ന് 
അറിയിക്കും ഞാന്‍ ഞാനാണ് കുഞ്ഞന്‍      

sooryadev


കണ്ടാല്‍ ആളില്‍ കുറുകിയവനെന്നു 
കരുതെണ്ടാരും പേരു കുഞ്ഞനെന്നു 
കരുതി കരുത്തു നോക്കല്ലേ ഞാനും 
കേമനാ എന്റെ അച്ഛനെക്കാളുമേ-  
യെന്തെ സംശയം ഉണ്ടോ ?!!  


sooryadev


അച്ഛനുമമ്മക്കുമൊരുമകനെങ്കിലും
അറിവിന്റെ കാര്യത്തില്‍ ആദിശങ്കരന്റെ 
നാട്ടില്‍ നിന്നുമല്ലോയി മുകാംബികക്കു മുന്നില്‍ 
നാണിച്ചു നില്‍ക്കുന്നു എന്ന് കരുതേണ്ട 
ഓം കാരമെന്നില്‍ നിറഞ്ഞതിനാല്‍ 
അഹംകാരം ഒട്ടുമേയില്ലെനിക്കുയെ-
ന്നറിഞ്ഞു കൊള്‍ക മാളോരെ   

മൂകാംബി യാത്ര

അച്ഛനെഴുതിച്ചു അരിയിലായി 
അറിവിന്റെ മുകുളം പകര്‍ന്നു 
അമ്മതന്‍ മടിയിലിരുന്നു 
അന്‍മ്പതോരക്ഷരങ്ങളാല്‍ 
അറിയേണമിനിയുമേറെ 
ആളായി മാറണം ഭാഷയോടോപ്പംവളര്‍ന്നു 
ആകാശത്തോളം വളരട്ടെ കുഞ്ഞാ നിന്‍ കീര്‍ത്തിയെന്നു   
ആശംസിക്കുന്നിതാഞാനും ,ഒപ്പം ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു.  


============================================
എന്റെ ഒരു സുഹൂര്‍ത്തായ  പ്രവീണിന്റെ  മകന്റെ 
ഫോട്ടോ കണ്ടു എഴുതിയ ചില വരികള്‍ പങ്കുവെക്കുന്നു 

എന്നിലെ നീ


എന്നിലെ നീ 
വൃണമായി തൃണമായി 
വികൃതമാക്കി തള്ളിയ നിന്നിലുടെ 
വഴിഞ്ഞൊഴുകും അനുരാഗമല്ലേ 
വിരിയോത്തു വര്‍ണ്ണം നിറഞ്ഞവളല്ലോ 
എന്‍ പ്രണയി ,ആരുടെയും നിരുപണങ്ങള്‍ക്ക്  
കൂസലില്ലാതെ എന്നില്‍ പടരും എന്‍ കവിത   

Friday 20 July 2012

ജാലക മഴ

 ജാലക മഴ

കണ്ടു ഞാന്‍ മഴ തുള്ളികളെ അരികിലായി
ഹര്‍ഷമായി പൊഴിഞ്ഞു വര്‍ഷമെന്നില്‍
തുലാവര്‍ഷമായി   പൊലിഞ്ഞു എന്‍ ജാലക ചില്ലില്‍
വഴുതിയകന്നു വന്നു പിന്നെയും പിന്നെയും
സന്തോഷ സന്താപങ്ങള്‍ കണക്കെ
സഞ്ചിത ദുഃഖ പോഴിയും ഘനമേഘങ്ങളെ
കണ്ടു മനം മൊഴിഞ്ഞിതു വരികളായി വന്നു
നിറഞ്ഞു ഒരു കവിതയായി ,എങ്കിലും അവര്‍
പറഞ്ഞു ഇതു  നൊസ്സിന്‍  തുടക്കമാണെന്ന്
അത് എന്‍ ഒടുക്കമാണെന്നും ,ഇനി പറയു
നിങ്ങള്‍ക്കും എന്ത് തോന്നുന്നു സുഹൂര്‍ത്തുക്കളെ?!!!

ചാറ്റിലെ ചാറ്റല്‍ .......


ചാറ്റിലെ ചാറ്റല്‍ .......
ചാറ്റില്‍ വന്നു'hai '  എന്ന് പറഞ്ഞ സുഹൂര്‍ത്തിനോട് 
തിരികെ രണ്ടക്ഷരത്തില്‍ മറുപടി നല്‍കി hi 
അപ്പോള്‍ ഓര്‍ത്ത്‌ മറുപടി വിശദമായി തന്നെ 
കൊടുക്കേണം എവിടെയോ അകലത്തില്‍ നിന്നല്ലേ 
അദ്ദേഹം ഒരു ഹായ് പറഞ്ഞത് അറിയാതെ അമര്‍ന്നു 
അക്ഷരങ്ങള്‍ കീ ബോര്‍ഡിലായിമെല്ലെ        
അക്ഷരമൊന്നു  കുറിച്ചു ഞാന്‍    കുറിച്ചു 
അറിയുമോ  ഈ  ലോകത്തിന്‍  അങ്ങേ  ചരുവില്‍  നിങ്ങളും 
എന്നെ  അറിയുന്നു  ഈ  മുഖ  പുസ്തകത്തിലുടെ   
വേറെന്തു  പറയാന്‍  വേദനയുള്ള  പ്രവാസ  ലോകത്തിലെ 
 സുഹൂര്‍ത്തെ  സുഖമാണോ  എന്ന്  ചോദിക്കുവാന്‍ 
മനസ്സില്‍  വേദനയുണ്ട്  എങ്കിലും  ചോദിക്കുന്നു  അസുഖങ്ങളിലല്ലോ  എന്ന്
ഏറും ഏറെ    അസുഖങ്ങള്‍  അകലെ  പിറന്നനാട്ടിലെന്നറിക 
മഴയില്ല  മനസ്സുകളില്‍  നിറഞ്ഞ  വിഷത്താല്‍  മഴ മേഘങ്ങളും
മറഞ്ഞകന്നു  കര്‍ക്കടവാവിന്നും പൊഴിച്ചില്ല  ദുഖകണ്ണീര്‍  വാനം
ഇല്ല  മനവും  മനസ്സാക്ഷിയുമെല്ലാം  കാലത്തിന്‍  കുത്തൊഴുക്കില്‍
ഇഴയകന്നു  ഇണയകന്നു  പോകുന്നു  വൃഥാ ഈ  അദ്ധ്യയങ്ങളിനി പറവതു  വെറുതെ
ക്ഷമിക്കു  നിങ്ങളെ  ബുദ്ധി    മുട്ടിച്ചതില്‍  ഈ  വിധം  കഥകള്‍  നിരത്തി
കഷ്ടപ്പാടിന്‍  കഥ  താങ്കള്‍ക്കുമുണ്ട്  പറയാന്‍  എനിക്കറിയാം  ഇനി  താങ്കള്‍  പറഞ്ഞാലും 
മറുപടിയായി പറഞ്ഞു അദ്ദേഹം '' ക്ഷമിക്കു ,,തിരക്കുണ്ട്‌ ...പിന്നെക്കാണം   ...
ഇപ്പോള്‍  ഈജിപ്തില്‍      ആണ് ....ചെങ്കടല്‍  കാണാന്‍  പോകുകയാണ് ...
എങ്കിലുമൊന്നു  പറയട്ടെ  വയ്യ ...വരുമൊരു  ഹയാല്‍  ഞാന്‍  കുടുങ്ങിപ്പോയി ....
വിഷമിപ്പിച്ചു എന്ന് അറിഞ്ഞു ഞാന്‍ മറുപടി ആയി കൊരുത്തു  പിന്നെ വാചകങ്ങള്‍ 
നല്ലത്  വരട്ടെ  നന്മയുണ്ടാവട്ടെ  പോയി  വരൂ  പിന്നെ  നല്‍കു  നല്ലൊരു 
 യാത്രാ  വിവരണം  ഞങ്ങള്‍ക്ക്  നല്‍കണേ ,സന്തോഷം പിന്നെ മോഴിഞ്ഞില്ല 
അങ്ങേ തലക്കല്‍ നിന്നും ഓണ്‍ലൈനില്‍ ആയി കൊണ്ടും ,അത്രയ്ക്ക് വധിച്ചുവല്ലോ 
ഞാന്‍ എന്‍ വാക്കുകളാല്‍ വേദനപ്പിച്ചുവോ എന്നറിയാതെ മൂകമായി ഇരിപ്പു ......... 

(മുകളിലെ ചാറ്റ് നടന്നത് മുഖ പുസ്തക സുഹൂര്‍ത്തായ കുവൈറ്റില്‍ ഉള്ള ഖാദര്‍ മഞ്ചേരിയുമായി)   

Thursday 19 July 2012

നിശ

നിശ
ഇണ ചേരുന്ന പകലിന്റെയും രാവിന്റെയും 
സന്ധ്യയെന്ന  അഴകാര്‍ന്നവളുടെ   സൃഷ്‌ടിക്കു  
ശേഷം വളര്‍ന്നു വന്നു പരിഭവങ്ങള്‍ തീരുന്ന 
വേളയാണ് അവള്‍ നിശ ,  അവളുടെ പേരുകേള്‍ക്കുമ്പോള്‍ 
ആര്‍ക്കാണ് മനം കുളിരാത്തത് 
ആരല്ലമോ അവളെ അഭയം പ്രാപിക്കുന്നത് 
പ്രണയിതാക്കളും കഷ്ടപ്പെടുന്നവര്‍ 
ദുരാചാരികള്‍ ,വിശപ്പടക്കുന്നവരുടെ 
സിരകള്‍  ത്രസിക്കുന്ന  സന്തോഷസന്താപങ്ങള്‍ 
നിറക്കുന്ന   ഇരുളിമകള്‍ എത്രയോ 
ജനനമരണങ്ങള്‍ക്കു സാക്ഷിയായവള്‍  
സാമ്രാജ്യങ്ങള്‍ അവളിലുടെ കടപുഴകി   
നിശബ്ദമായി മാറുന്നു വെളുക്കുമ്പോഴായി  

ഏതു പാട്ടു കേട്ടാവുമോ ?!!


ഏതു പാട്ടു കേട്ടാവുമോ 
മീരാഭായി   ''താടേ കൈ കൈ  ഭോല്‍ ''
''ധീര സമീതെ യമുനാതീരേ ''എന്നു  ജയദേവനും
എം എസ്‌ സുബ്ബലക്ഷ്മിയുടെ ''ഉത്തിഷ്ഠ ഗോവിന്ദ '' എന്നും 
പീ  ലീല ''നാരായണ നമഃ നാരായണ നമഃ '' പാടിയുണര്‍ത്തിയെങ്കില്‍ 
യേശുദാസ് ഹരിവരാസനം പാടി ഉറക്കുന്നു
പാടുവാനറിയാത്ത എന്റെ ഏതു പാട്ടു കേട്ടാവുമോ 
ഉറങ്ങുകയും ഉണരുകയും ചെയ്യുക നരനാരായണന്മാര്‍  

Wednesday 18 July 2012

എനിക്ക് നിന്നോടു പറയാനുള്ളത്


എനിക്ക് നിന്നോടു പറയാനുള്ളത് 

SMS on Love

പ്രണയിക്കാതിരിക്കുക  പൂക്കളെപോലെ
അവകള്‍ പട്ടുപോകുമല്ലോ നിമിഷങ്ങള്‍ക്കുള്ളില്‍ 
സ്നേഹിക്കുന്നു എങ്കില്‍ മുള്ളുകളോട് 
അവ കൊണ്ടാല്‍ പിന്നെ മറക്കത്തിലല്ലോ പെട്ടന്ന് 
Sad SMS
മഴ മേഘങ്ങളോടൊപ്പം  പയ്യത് ഒഴിയുമ്പോളും  
മരുഭൂവില്‍ പൂകളെ പോലെ വിരിഞ്ഞു പൊലിമ്പോളും    
കൂടെ  കൂടെ നിന്നെ ശല്യ പെടുത്തുമെങ്കിലും 
ഒരു നാള്‍ എല്ലാവരെയും വിട്ടൊഴിഞ്ഞു പോകണമല്ലോ  
Love Proposal SMS in Hindi
കണ്ണുനീര്‍ ഇങ്ങനെ തുടച്ചു കൊണ്ടേ  ഇരിക്കു 
എന്റെ ഓര്‍മ്മകളില്‍ നിറഞ്ഞു കൊണ്ടേ  ഇരിക്കു 
വേണ്ടാന്നു  നിനച്ചാലും മായിക്കാന്‍ ആവില്ല 
കണ്ണുകളില്‍ നിഴലിക്കും പ്രതിബിബവും  
അതു നിറക്കുന്ന വേദന മനസ്സില്‍ നിറയുന്നു 

I Miss You SMS in Hindi

സ്വപ്നങ്ങള്‍  കണ്ണില്‍ നിന്നും വീണ  കണ്ണുനീരില്‍   കുതിര്‍ന്നു 
മോഹങ്ങള്‍ പിടഞ്ഞു പിടഞ്ഞു മരിക്കുന്നു 
ഭാഗ്യധേയത്തില്‍ എഴുതപെട്ടിരുന്നു  ഏകാന്തത
എങ്കിലും ഓരോ ജീവിത കാല്‍വേപ്പുകളും 
സുക്ഷിച്ചു സുക്ഷിച്ചു വച്ചു മുന്നേറുന്നു    

കര്‍ക്കിട വാവു


കര്‍ക്കിട വാവു 

എള്ളും  പൂവും  ചന്ദനവും  ചേര്‍ന്നയിലയില്‍  
ഒരു ഉരുള ചോറിനായി  വന്നു പോകും പിതൃക്കളുടെ 
ഉടല്‍ രൂപമെന്നോണം കാക്കവന്നു കൊത്തി തിന്നുവാന്‍ 
നനഞ്ഞ കൈ കൊട്ടി വിളിക്കുമ്പോള്‍ അകലത്തു നിന്നും 
നിറയും കണ്ണുകളുമായി കാഴ്ചകണ്ട്‌ നില്‍ക്കുമോ അവരൊക്കെ 
എങ്കില്‍ തര്‍പ്പണം അര്‍പ്പണം അര്‍പ്പിക്കാമിന്നു  കര്‍ക്കിടവാവല്ലോ   
   

Sunday 15 July 2012

ആരാണ് ഈ ഞാനോ ??!!

ആരാണ് ഈ ഞാനോ ??!!


 
ഒരു ഗണിതശാസ്‌ത്രപരമായ പുഞ്ചിരി ,
ഒരു ജ്യാമിതീയമായ അലങ്കാരം
ഉത്‌പാദിപ്പിക്കുന്ന കൃത്യമില്ലായ്‌മ ,
രണ്ടും രണ്ടും ചേര്‍ന്നാല്‍ അഞ്ച്

ഒരു നടന്റെ കഥാകാലക്ഷേപമാം 
കൗശലമേറിയ വരികള്‍ , 
ഒരു സമ്മിശ്രിത പുനഃശ്ചിന്തനം
ഒരു രാജ്ഞിയുടെ മരണത്തിന്റെ ദുഷ്‌പ്രരണ
വൈദഗ്‌ദ്ധ്യം നേടിയ വിതരണം

ഒരു അഭിഭാഷകന്റെ കുമ്പസാരം , 
നിയമവിരുദ്ധമായ ഉടമ്പടി
മരണത്തില്‍ ന്യായാധിപന്റെ പങ്കുണ്ടെന്ന് 
വരുത്തിതിര്‍ക്കല്‍ , ഒരു കുറ്റബോധമുള്ള മദ്ധ്യസ്ഥസമിതി

ഒരു സഭായോഗ്യമായ വാഗ്‌ദാനം , 
ഒരു നിയമനിര്‍മാണസഭാംഗത്തിന്‍ ശുദ്ധത
ശേഖരിക്കുന്ന വെടിയുണ്ടകളും 
 രാജ്യം ഭരിക്കാന്‍ ഉള്ള സമ്മതിദാനാവും

ഒരു   ഉപദേശിയുടെ  പാപപ്രമുക്തി, 
ദൈവികമായ ഉപദേശിക്കല്‍
ക്ഷമിക്കുക വെള്ളികാശിന്റെ പാപങ്ങളുടെ 
നിയന്ത്രണങ്ങള്‍ക്കെതിരെ  ഒരുമയുടെ പ്രതിക്ഷേധിക്കുന്നു 

ഒരു കുട്ടിയുടെ കുറ്റകൃത്യം,
 വിരലടയാളങ്ങള്‍ വെള്ള ഭിത്തിമേല്‍ 
ഒളിച്ചു വെച്ച മഴവില്ലിന്‍ കൈഅടയലങ്ങള്‍
പതിച്ചു മറ്റുള്ളവരുടെ മുതുകില്‍     

ഒരു കാലാവസ്ഥ പ്രവചനംപോലെ , 
ഒരു പ്രകൃതിവാദിയുടെ ഉഹംപോല്‍ 
സ്ഥിരീകരിക്കുന്നു  അന്ധവിശ്വാസത്താല്‍ 
തടസ്സപ്പെടുത്തുന്നു നുനതകളാല്‍

ഒരു തൈച്ച കുപ്പായം ,
പലവട്ടം മുറിച്ചു തുന്നി
അടയാളം വയ്‌ക്കുന്നു 
മൃദുലമാം മാംസങ്ങളില്‍

ഒരു അധികാരഭാവമുള്ള വ്യമോഹി ,
ഉറപ്പില്ലാത്ത മയാജലക്കാരന്‍
കണ്ണാടിക്കുമിതെ പൊങ്ങി പറക്കുന്നു  പുകയായി
ഭാരമില്ലാത്തവനെ പോല്‍

a painting by 

LYNNE TAETZSCH

Saturday 14 July 2012

കരയും കടലും കണ്ണുനീരും


കരയും കടലും കണ്ണുനീരും 


സ്വപ്നങ്ങള്‍ക്ക്    ചിറകുവച്ചു 
കാത്തിരിക്കുന്നു ആഴ കടലിലും 
ഒപ്പം കരയിലുമായി  ഹൃദയങ്ങള്‍ 


ആഞ്ഞടിക്കുന്ന തിരമാല  
ആടിയുലയുന്ന വഞ്ചിയും  
ആഴകടലിലും കരയിലും മനംനൊന്തു  

അടങ്ങിയ കാറ്റും മഴയും 
തിരമാലകളുടെ ആര്‍ത്തിരമ്പലും
ജീവിതം തിരിച്ചു കിട്ടിയ മനസ്സിന്റെ ആശ്വാസം 

മുങ്ങി പൊങ്ങുന്ന സ്വപ്നങ്ങള്‍ക്ക് 
കൈ നിറയെ നല്‍കുന്ന കടലമ്മ 
ഒന്ന് പിണങ്ങിയാലോ 

തിരികെ  നല്‍കുന്ന കടല്‍ സമ്പത്തിന്റെ 
വലിപ്പം അറിയാതെ ,കടലിലേക്ക് തള്ളുന്നു 
മനുഷ്യന്‍ വിനാശത്തിന്‍ വിത്തുകള്‍   

തന്നിലെയും ബാഹ്യ പ്രപഞ്ചത്തെയും അറിയാതെ 
കുരുതി കഴിക്കുന്നു സ്വയം ഭൂവെന്നു നടിക്കുന്ന മര്‍ത്ത്യന്‍ 

=====================
ഗിഫിനു കടപ്പാട് ഗൂഗ്ലിനോടു 

സന്ധ്യമയങ്ങുമ്പോള്‍

സന്ധ്യമയങ്ങുമ്പോള്‍ 





പകലുമായി പിണങ്ങി രാത്രിക്ക് 
വഴി ഒരുക്കി കൊടുക്കുന്നു സന്ധ്യ 

ചെമ്മാനം കണ്ടു തുടുത്തു 
ചുമന്നു ചെമ്പരത്തി 


അന്തിയിലെ ഷാപ്പില്‍ നിന്നും 
ദുഖങ്ങളെ വിലക്കുവാങ്ങി 
വഴിയളന്നു നീങ്ങി വീട്ടിലേക്കു 

സന്ധ്യയില്‍ കൂമ്പി നിന്നു
പകലോന്റെ മടക്കവും കാത്തു 
സൂര്യകാന്തി 

 സന്ധ്യയുടെ ഒടുക്കം ,നിഴലുകള്‍ക്കായി 
പ്രതീക്ഷകളോടെ കാത്തിരിപ്പു 
സാന്ത്വനത്തോടെ രണ്ടു കണ്ണുകള്‍ 

പകലായ പകല്‍ സഞ്ചാരത്തിന്‍ 
 ക്ഷീണം തീര്‍ക്കാന്‍ കടലിലിറങ്ങി
 കുളിച്ചു വീണ്ടുംവരുന്നു പകലോന്‍ 

ഏകാന്തത

ഏകാന്തത


വിവേകമില്ലാത്ത രോഷം
ക്ഷീണിപ്പിക്കുന്ന വേദന തകര്‍ക്കുന്നു
പ്രത്യാശയുടെ കിരണങ്ങള്‍ 
അന്യമാക്കുന്നു മനസ്സിനെ
വിവക്ത്രമാക്കുന്നു ദേഹിയെ 
രായ്‌ക്കുരാമാനം നിയന്ത്രണങ്ങള്‍ക്കപ്പുറമാക്കുന്നു 
ഇനിമേല്‍ പടയാളിയാകുവാന്‍ ഒരുക്കമില്ല
വിധേയത്വമുള്ള അനുയായി ആയി തുടരാം 
നീതിയില്ലാത്ത ഈ ലോകത്തിന്‍ 
പ്രവര്‍ത്തനരീതികള്‍ ഒട്ടുമേ ഗണിക്കാതെ 
ന്യായീകരണമില്ലാത്ത ദുഃഖം 
യുക്തിപൂര്‍വ്വകമായ വ്യാഖ്യാനങ്ങളെ ഭയക്കുന്നു. 
പ്രിയമുള്ള ക്ലേശങ്ങല്‍ക്കൊപ്പം വിടുക ഇപ്പോള്‍ 
നീ ആണ് എന്‍ ലോകം ,അതെ ഈ ഏകാന്തതയില്‍