Posts

Showing posts from April, 2012

കാത്തിരുപ്പ്

Image
കാത്തിരുപ്പ്     മഴ ആരെയും വകവെക്കാതെ  കോരി ചൊരിഞ്ഞു കൊണ്ടിരുന്നു  അവള്‍ ആരെയോ കാത്തുനിന്നു  നെഞ്ചത്തടുക്കിപിടിച്ച പുസ്തകങ്ങളിലെ  മടക്കിവച്ച കടലാസിലെ വരികള്‍ ഓരോന്നും  അവളെ ഏതോ ലോകത്തിലേക്ക് വഴി ഒരുക്കി     ഓരോ  നിഴലനക്കങ്ങള്‍ക്കും  കണ്ണു ഉയര്‍ത്തി    അവന്റെ വരവെന്നോര്‍ത്തു മുഖത്തെ  പ്രതീക്ഷയുടെ മങ്ങല്‍ വായിക്കാമായിരുന്നു  ഇല്ല അവനു എന്നോടു ഇങ്ങനെ പെരുമാറാന്‍  ആവുമോ ,അതോ അവനു എന്തെങ്കിലും സംഭവിച്ചോ  ഇല്ല അങ്ങിനെ ആവല്ലേ എന്ന് മനം നൊന്തു  പ്രാര്‍ത്ഥിച്ചു ഒടുവില്‍ നിവൃത്തിയില്ലാതെ മനസ്സില്ല മനസ്സോടെ  പ്രണയത്തെ പഴി പറഞ്ഞവള്‍ കൈ കാട്ടി  നിര്‍ത്തിയ ബസ്സില്‍ കയറി എങ്ങോ മറഞ്ഞു     

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -4

Image
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -4 16  ഈ കാലയളവിനോടല്ലേ  പേടി  ഉള്ളത് ഏകാന്തതയോടാണ്   പ്രണയത്തോടല്ല വഞ്ചനയോടാണ്  പേടി  കാണുവാന്‍ മനസ്സിലേറെ ആഗ്രഹമുണ്ടെങ്കിലും വന്നു കണ്ടു കഴിഞ്ഞു പിരിയുന്നതാണ് ഏറെ കഷ്ടം.  17 ഞാന്‍ നിന്‍ ഹൃദയത്തിലിടം  കണ്ടെത്തും ഓര്‍മ്മയായി  നിന്റെ ചുണ്ടുകളില്‍ വിരിയും ഞാന്‍ പുഞ്ചിരിയായി  ഒരിക്കലും എന്നെ അന്യനായി കരുതരുതേ  ഞാന്‍ ഇപ്പോഴും നിന്റെ കൂടെ ഉണ്ടായിരിക്കും  ആകാശം കണക്കെ  , പ്രണയമേ . 18 കുറച്ചു ലഹരി നിന്റെ വാക്കുകളിലുണ്ട്  കുറച്ചു വീര്യം മഴയുടെ ചാറലിലുമുണ്ട്    എന്നെ അങ്ങിനെയങ്ങ്  മദ്യപാനിയാക്കരുതെ  ഈ ഹൃദയത്തിനുണ്ടായ മാറ്റം നിന്നെ കണ്ടത് മുതലല്ലോ, പ്രണയമേ...  19 മനസ്സില്‍ നിന്നുമെങ്ങിനെ  നിന്നെ മായിക്കാനാകും  ഞാന്‍ നിന്നെ എങ്ങിനെ മറക്കും ,തോന്നുന്നു ചിലപ്പോള്‍  ഈ ലോകത്തെ തന്നെ വിട്ടു ഒഴിയാമെന്നു  എന്നാല്‍  ചിലപ്പോള്‍ തോന്നുമീ  ,വേര്‍പാടു നല്‍കുന്നവരെ തന്നെ ഇല്ലാതാക്കണമെന്ന് .?  20 ഇത് മാത്രം ചോദിക്കരുത്‌ നീയില്ലാതെ എന്തെല്ലാം നഷ്ടപ്പെട്ടു  കൊണ്ടിരിക്കുന്നുവോ ,നിന്റെ ഓര്‍മ്മകളുമായി  എത്ര കണ്ണുനീരോഴുക്കി

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -3

Image
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -3 11  ചിലര്‍ കണ്ണുകളാല്‍ കഥ പറയുകില്‍ മറ്റു പലരും കണ്ണുകളാല്‍ തമ്മില്‍ കണ്ടുമുട്ടുന്നു  മറുപടി പറയുവാന്‍ ഏറെ പ്രയാസം  മൗനമായിരുന്നു ഉത്തരം തേടുന്നുവല്ലോ 12 എന്തിനു എല്ലാവരും വിധിയെ പഴിക്കുന്നു ,തിരികെ  കിട്ടുകയില്ല എന്നു അറിഞ്ഞു കൊണ്ടും പ്രണയിക്കുന്നു  എത്രയോ പേര്‍ വഴി യാത്രക്കാരായി കണ്ടു പിരിയുന്നു  എന്നാലും എന്തേ   മനസ്സ്  ഇപ്പോഴും നിന്നെ  തേടുന്നതു  13 നിലാവുള്ള രാത്രിയികളില്‍ ലോകമുറങ്ങുമ്പോള്‍    ഓര്‍മ്മകളാല്‍ ഹതഭാഗ്യരായി കണ്ണുനീര്‍ പൊഴിക്കുന്നു ചിലര്‍  സര്‍വ്വതും അറിയുന്ന ദൈവം സ്നേഹിക്കുന്നവരെ അടുപ്പിക്കുന്നു  എന്നാല്‍ തമ്മിലകറ്റാതെയിരുന്നുയെങ്കിലെത്ര നന്നായിരുന്നു  14 ഈശ്വരന്‍ സൗന്ദര്യമേറെ  കൊടുത്തുവെങ്കിലും  ഓരോ ചുവടുകളും അളന്നു കുറിച്ച് നടന്നിട്ടും  എന്തേ നടുവളഞ്ഞു പോകുന്നു പ്രണയമേ നിന്റെ മുന്നില്‍  15 ദൂരത്താണെങ്കിലും ദൂരമേറെയാകാതെ   തന്നിലനുരക്തമായവരെ ഏറെ  എപ്പോഴുമകറ്റാതെയിരിക്കും നിന്റെ  ശബ്ദത്തിനായി പോലും കാത്തിരിക്കുന്നു  നിന്‍ ഓര്‍മ്മകളുമായി പ്രണയമേ  തുടരും .................

പൂജ്യത്തിന്‍ പിന്നാലെ

Image
പൂജ്യത്തിന്‍ പിന്നാലെ  ഓരോ പൂജ്യം കൂടുമ്പോഴും  ഓര്‍മ്മകളിലായിരം വര്‍ണ്ണങ്ങള്‍  ആദ്യത്തെ പൂജ്യം ഒന്നിനോട് ചേര്‍ന്നു നിന്നപ്പോള്‍  അറിഞ്ഞു  ലോകത്തിനു അനുയോജ്യനാണെന്നു    രണ്ടിനോടൊപ്പം  ഒത്തു ചേര്‍ന്നപ്പോള്‍   ഇണയെ തേടി തുടങ്ങി മനം  മൂന്നിന്‍  കൂടെ മുന്നോട്ടാഞ്ഞപ്പോള്‍  മൂന്നായി മാറി  ഹൃദയപൂര്‍വ്വം ജീവിതം  നാലിനോടൊപ്പം  ചേര്‍ന്നു നിന്നു  നാലു പേര്‍ക്കുള്ള വഴി തേടി തണ ല്  കൂരയ്ക്കു  കീഴിലായി  അഞ്ചിനോടൊരു  ഒരു ചക്രമെന്ന പൂജ്യം തിരിഞ്ഞപ്പോള്‍  അഞ്ചിത ഭാരം വലിച്ചു കരക്കടുപ്പിക്കാന്‍ തിടുക്കം  ആരുമറിഞ്ഞില്ല  ആറി നോടൊപ്പം  കൂടിയ  അ റു പഴഞ്ചന്‍ ചിന്തകളുണര്‍ന്നു മുക്തിക്കായി  ഏഴും എട്ടിനും ഒപ്പമെത്തിക്കാന്‍ പൂജ്യവുമായി  പായുകയായിരുന്നു മക്കളും കൊച്ചുമക്കളും  ഇനി യ ങ്ങ് പൂജ്യങ്ങളെ പൂജിക്കാന്‍  സംപൂജ്യനായി കണ്ണും നട്ട്  അന ന്തതയിലേക്ക് ........   

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -2

Image
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -2 6 യുഗങ്ങളായ്‌ ആഗ്രഹ നിവൃത്തിക്കായി     കൊടിയ  തപസ്സുകളൊക്കെ നടത്തി     മറക്കുവാന്‍ വിചാരിക്കുക എങ്ങിനെ    ജീവിത ഭാഗ്യത്തിന്‍ താളുകളില്‍ നിന്നും     ആരും കാണാതെ കൈക്കലാക്കിയതല്ലേ നിന്നെ, പ്രണയമേ !!  7  കണ്ണിണയുടെ  മൂര്‍ച്ചയാലും     നടനത്തിന്‍ ചന്തത്താലും      വന്നു പോയി നില്‍ക്കും നിന്നെ കണ്ടു      എത്രയോ പേര്‍ വഴി മറക്കുമ്പോള്‍      എന്റെ  പ്രാർത്ഥന യെപ്പോഴും നിന്‍      ചിരി മായാതെയിരിക്കട്ടെ പൂവുപോല്‍  8  ജീവിതമൊരു പുഷ്പ്പമെങ്കില്‍       സ്നേഹമതിന്‍ മധുവല്ലോ       ഒരു കടലാകുമ്പോള്‍       സ്നേഹമതിന്‍ തീരമല്ലോ  പ്രണയം  9   മനസ്സിനെ സ്വാന്തനപ്പെടുത്താന്‍       കഴിഞ്ഞിരുന്നു എങ്കില്‍ ആരെയും       അലോസരപ്പെടുത്താതെയങ്ങു          നിറഞ്ഞ സദസ്സുകളിലും ഏകാന്തത       അനുഭവിക്കാതെ ,പ്രകടിപ്പിക്കാനാവാത്ത       അവസ്ഥയിലാകുമായിരുന്നോ       ഉള്ളിലുള്ളതൊക്കെ നിന്നോടു പ്രണയമേ !!! 10  തപിക്കാതെയിരിക്കുമോ സൂര്യന്‍        താപമേറ്റു  വാങ്ങേണ്ടി വരുന്നു വല്ലോ ഭൂമിക്ക്       കുറ്റം കണ്ണുകളുടെ അല്ലെ ,വേദനയാല

പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -1

Image
പ്രണയ പുഷ്പങ്ങളുടെ ഇതളുകള്‍ -1 1 പ്രണയമെനിക്കുണ്ടായിരുന്നു സഖേ  ഓര്‍മ്മകളിലും മിടിക്കുമായിരുന്നു ഹൃദയം  മരണവുമെന്‍ പടിവാതിലിന്റെ തഴുതിനെ  വകവെക്കാതെ ,ശ്മശാനത്തോളവും എത്തി നില്‍ക്കുമ്പോഴുമീ ഹൃദയം മിടിക്കുന്നുണ്ടായിരുന്നു അവള്‍ക്കായി . 2 നിന്റെയി കണ്ണിണകളുടെ ലാസ്യമെന്തു പറയേണ്ടു ഞാന്‍ എന്ത് സമ്മാനമേകും നിനക്കായി കാട്ടു പുഷ്പങ്ങളായിരുന്നുയെങ്കില്‍ തേടി കൊണ്ട് വരാമായിരുന്നു തൊടിയില്‍ വിരിയും പനിനീര്‍ പുഷ്പം പോലെയിരിക്കും നിനക്ക് ഞാന്‍ എങ്ങിനെ പനിനീര്‍ പൂ നല്‍കിടും 3 നിന്റെ പുഞ്ചിരിയിയാല്‍ പ്രജ്ഞയറ്റു കിടന്നു വീണ്ടുമുണരുമ്പോഴായി നീ മന്ദഹാസം പോഴിക്കുന്നുവോ പ്രണയമേ! 4 വേദനയില്ലാതെ കണ്ണുനീര്‍ പൊഴിയില്ല സ്നേഹമില്ലാതെ ബന്ധങ്ങളുറക്കുകയില്ല ഒരു കാര്യമോര്‍ത്തു കോള്‍കയിനിയും സഖേ ഹൃദയം കൊടുക്കാതെ ഹൃദയഹാരിത കിട്ടുകയില്ലല്ലോ ?! 5 കണ്ണു കളിടഞ്ഞു നിന്നിരുന്നു ആശ കളോരായിരമുണ്ടായിരുന്നു എന്തെ നിന്‍ ചിരിയിയെന്നെ  മോഹാലസ്യത്തിലാഴ്ത്തിയത്, പ്രണയമേ !!     തുടരും ....................

കുറും കവിതകള്‍ -8

Image
കുറും കവിതകള്‍  -8 വിഭജനം  ഉലക്കുന്ന മഴ വിഭജിക്കുന്നുണ്ടായിരുന്നു  നഗരത്തെ  നനഞ്ഞ പാദരക്ഷകളാല്‍  ദിനങ്ങള്‍     രാത്രി വേഗമങ്ങണയുന്നു  ഈയിടെയായി ദിനങ്ങള്‍ക്കാകെ  കയ്‌പ്പു ഓരോന്നായി ആകുലത നല്‍കിയകലുന്നു  ഏകാന്തത  സായന്തനത്തിന്‍ അവസാനം  നഗരം ശാന്തമായിരുന്നു  സവാരിക്കായി ഇറങ്ങി നടന്നു  പക്ഷെ  മരവിപ്പ് പടര്‍ന്നു മനസ്സില്‍   നടുക്കം  കിളികളെല്ലാം പറന്നു ചേക്കേറുമ്പോള്‍ ഏതു മരവുമൊന്നറിയാതെ ഞെട്ടുന്നു   സ്നേഹം നിറഞ്ഞ വീട്  അവള്‍ വീട് വിട്ടു  സ്നേഹം നല്‍കിയവന്റെ കുടെ  അവള്‍  ഇപ്പോള്‍   വീട്ടിലാണ്   ഛായാരൂപം  ഇടവിടാത്ത മഴ  കാണ്മാനു ളളു    ആകാശത്തിന്‍  ഛായാരൂപം      

പുനര്‍ജ്ജനി

Image
പുനര്‍ജ്ജനി    നൈനിത്താളിന്‍ തീരത്തിലുടെ  ഒഴുകി നടന്ന  വന്യമാര്‍ന്ന പ്രാണയത്തിന്‍ ഓര്‍മ്മയുടെ  പുസ്തകതാളിന്‍ എടുകളിലോരായിരം  നറു പുഷ്പ്പ ഗന്ധത്തിന്‍ മയക്കത്തില്‍  തീ പിടിച്ച നിറങ്ങള്‍ പെറും ചില്ലകളില്‍  അസ്തമയ സൂര്യന്റെ കിരണങ്ങളുമായി   മത്സരിക്കുന്ന  മൗവ്വ* പൂക്കള്‍ വിരിഞ്ഞു കായിച്ചു വാറ്റിയ ലഹരിയില്‍ പുലരിയോളം  മുങ്ങിത്താഴുന്ന പൗരുഷമെന്നോ    മുരടിച്ചു  ഉണങ്ങിയ ചില്ലകളില്‍ നിന്നും  അടര്‍ന്ന ഇലച്ചാര്‍ത്തുക്കള്‍  പുതുനാമ്പിനായി  വീണ്ടും   വളമായി മാറുന്നുണ്ടായിരുന്നു  ---------------------------------------------------------------------------------------------- മൗവ്വ*  ഒരു മരം ,അതിന്‍ പൂവുകള്‍ അസ്തമയ സൂര്യന്റെ നിറമാണ്  മരത്തിന്റെ കായും പൂവും ചേര്‍ത്തു വാറ്റി മദ്യമാക്കി കുടിക്കാറുണ്ട്  ബീഹാര്‍ ,യുപി യില്‍ സുലഭം , മരത്തിന്റെ തടി തീ ഇരിക്കാനും കൊള്ളില്ല . 

ഏകനായി

Image
ഏകനായി  ഒരു നുള്ളു കുങ്കുമവും  ഒരു നൂലിഴയിലോതുങ്ങും താലിച്ചരടില്‍ കെട്ടപ്പെട്ടതാണോ   ഞാനും നീയുമായുള്ള ബന്ധമത്രയും മറക്കുവാനാവാത്ത പൊറുക്കുവാനാവാത്ത ചൊരി മണല്‍ വാരിയിട്ടു മനസ്സില്‍  നിന്നുമകലുവതെന്തേ  കരയെ പുണരുന്ന കടലും     മേഘങ്ങള്‍ ചുമ്പിക്കുന്ന  മലയും   മാരിവില്ലു വിതാനിക്കുമാകാശവും  മഴമേഘ കൂട്ടം കണ്ടു നൃത്ത മാടും മയിലും  പ്രകൃതി നല്‍കുമി ദൃശ്യങ്ങളെന്നെ നീ കണ്ടിട്ടും  കാണാതെ പോകുന്നതെന്തേ  ഇനിയെത്ര ജന്മം കാത്തിരിക്കണം  വീണ്ടുമി ജന്മ പുണ്യം നെടുവാനായിട്ടു  വിടചൊല്ലി പിരിയുന്ന വേളകളില്‍  വിടരാഞ്ഞതെന്തേ  നിന്‍ മിഴികളെനിക്കായി വിധി നീ ഒരുക്കുമി വീഥിയില്‍  ഒടുവില്‍ മധുര നോമ്പരം പേറി    ഏകനായി നില്‍പ്പു ഞാനിതാ  

കുറും കവിതകള്‍ -7

Image
കുറും കവിതകള്‍ -7  മയക്കം  ചെറുമര്‍മ്മരം പോലെ  കാറ്റ്  കൂമ്പിയിയ  ഇലയനക്കിയപ്പോള്‍  ചില്ലകളിലെ  കിളികള്‍ ഒന്നുമറിയാതെ  കണ്‍ ചിമ്മിയുറങ്ങുകയായിരുന്നു   നിദ്രേ തേടി  കണ്‍  പോളകളുടെ   താഴെ , ഉറക്കം   തമോഗര്‍ത്തങ്ങളെ പോലെ നില്‍ക്കുന്നു  എന്നിട്ടും എന്തെ എന്നെ മാത്രം  അതു  വലിച്ചെടുക്കുന്നില്ല       കാപ്പി കടയില്‍   ഇന്നലെയും പോയി മറഞ്ഞു  ഇന്ന് നിറയെ മോഹങ്ങള്‍   നല്‍കി നില്‍ക്കുന്നു  എന്നിട്ടും എന്തെ എനിക്ക്,    ഒരു കാപ്പി കിട്ടാത്തെ  ചഞ്ചലമായി കൊണ്ടിരുന്നു രാത്രി അണഞ്ഞു , തീ എരിഞ്ഞു  മെഴുകുതിരി നാളത്താല്‍  നിശബ്ദത രാത്രിയെ ഗ്രസിച്ചു   മനസ്സുമാത്രം ചഞ്ചലമായി കൊണ്ടിരുന്നു       ക്ഷീണം മുറിവേറ്റ ആശകള്‍  ഒട്ടിപ്പിടിക്കുന്നു  അടര്‍ന്നു പോകാത്ത പശ പോലെ  അതിനാല്‍ ക്ഷീണമെറുന്നു മനസ്സില്‍  ശുഭസ്യ  ശീക്രം  സമയം കിട്ടുകയും കിട്ടാതിരിക്കയും ചെയ്യും  അതിനാല്‍ കാര്യങ്ങള്‍ ഉടനെ ചെയ്യത് തീര്‍ക്കുക 

കുറും കവിതകള്‍ -6

Image
കുറും കവിതകള്‍ -6 സമ്മര്‍ദം     പോറു  പോറുത്തുകൊണ്ടിരുന്നു ഉള്ളം  വാക്കുകളും വരികളും വികാരങ്ങളാലും മനസ്സില്‍ തിരമാലകയാരുന്നുണ്ടായിരുന്നു  കളഞ്ഞു പോകാറുണ്ട്  നഗരം വലുതാണ്‌ ,തിരക്കെറെയാണ്    ഞാന്‍ പലപ്പോഴും എന്നുള്ളില്‍  കളഞ്ഞു പോയാലും ,എന്നും  വീടണയാറുണ്ട്    കതകില്‍ മുട്ടിയ അതിഥി  കതകില്‍ തട്ടി വിളിച്ചു  മരണം അല്‍പനേരം വിരുന്നു വന്നു  തിരികെ പോകുമ്പോള്‍ എന്നെ ഒറ്റക്കാക്കി  കൂടെ അപ്പുപ്പനയും കൊണ്ട് മറഞ്ഞകന്നു  വിവേകത്തോടെ  പറവകള്‍ പറന്നുയര്‍ന്നു  അലറി കുതിക്കും തിരമാലകള്‍ക്കു  മുകളിലുടെ കൂടണഞ്ഞു  സമസ്യകള്‍  പുസ്തങ്ങള്‍ക്കുള്ളില്‍ കണ്ണു നിരങ്ങി നിങ്ങുമ്പോള്‍  എന്നും പുതിയ കഥകള്‍ ,അവസാനമില്ലാത്ത  ജീവിത  സമസ്യാ പൂരണങ്ങള്‍ 

രാപനിയുടെ തടവറയില്‍

Image
രാപനിയുടെ തടവറയില്‍    പൊത്തി പൊതിഞ്ഞൊരു നോമ്പരമെല്ലാം  പെയ്യ് തു   തീര്‍ന്നൊരു വേനല്‍ ചാറ ലിലായി പഴുതുകളാകെ  തേടിയലഞ്ഞു ജീവിത  പദവല്ലരികളൊക്കെ കൊഴിഞ്ഞു പൊലിഞ്ഞു കരകാണാ കടലല ആര്‍ത്തു ചിരിച്ചു  കര്‍മ്മ ചക്രവാളത്തിന്‍ ബന്ധങ്ങളൊക്കെ     കാമ്യമായത് കാട്ടി തന്നീടുന്നു വേഗം  കാണാമറയത്തു പോയിടാന്‍ നേരമായില്ല  മറുകരയെത്തുമോ  എന്ന സന്ദേഹം  മിഴി ചെപ്പില്‍ സൂക്ഷിച്ചു മുന്നേറുമ്പോഴും  മുഴങ്ങുന്നു കാതിലായി കതിരവന്റെ  മുന്നേറ്റ പടഹ കാഹളവും ,രാവിന്‍ മടക്കവും  ഈ മാലെറും മലേറിയ എന്നെ മുന്നാം തവണയും കര വളയത്തിലോതുക്കി ലാളിച്ചപ്പോള്‍ ഉറക്കം വരാതെ ഇരുന്നപ്പോള്‍ മനസ്സില്‍ വന്നു പോയ ചില ജല്‍പ്പനങ്ങളാണിത്  

കുറും കവിതകള്‍ 5

Image
                                                                   കുറും കവിതകള്‍ 5 ജന്മ ദിനം  രാവിലെ കണ്ണ് മിഴിച്ചാല്‍ ജന്മ ദിനം  ഇല്ലായെങ്കില്‍  മരണ ദിനം  ജീവിക്കും  മരണപെട്ടാലും ജീവിക്കും നാം  ദാനം നല്‍കിയ കണ്ണിലുടെ  ദാമ്പത്യം  പകലായ  പകലൊക്കെ കാറ്റും ഇടിമിന്നലും   രാത്രി  പെയ്യത്  തോര്‍ന്നു  കിടക്കയില്‍  ഞായറാഴ്ച  ശനിയെ കുറ്റപ്പെടുത്തിയിട്ടുകര്യമില്ല  അന്ന് വൈകിട്ടല്ലോ ഞായറിന്‍  പൂര്‍ണ്ണമായ   സുഖം ലഭിക്കുന്നത്     പിണക്കം   ഇന്ന് അവളെ  ഞാന്‍ പിണക്കി അയച്ചു  ഇതോര്‍ത്ത്   ഞാന്‍ എന്നെ തന്നെ വെറുക്കുന്നു  ഇവളെ  എങ്ങിനെ നയിപ്പിക്കുമെന്നോര്‍ത്തു  ഇന്ന് കണ്ണുനീരും എന്നോടൊപ്പം വരാന്‍ കൂട്ടാക്കിയില്ല  (കവിത  കറന്നു തരും മനസ്സിനോട്  ആണ് പിണക്കം )

നിന്നെ കണ്ടിട്ടോ ....(ഗാനം )

Image
നിന്നെ കണ്ടിട്ടോ ....(ഗാനം ) കടലാകെ ആര്‍ത്തു ചിരിച്ചത്  നിന്നെ കണ്ടിട്ടോ  കരയാകെ കോരിതരിച്ചത്   നിന്നെ കണ്ടിട്ടോ  മലരാകെ പൂത്തു തളിര്‍ത്തത്   നിന്നെ കണ്ടിട്ടോ  മയിലോക്കെ നൃത്തം വച്ചത്   നിന്നെ കണ്ടിട്ടോ  മനമാകെ മാനം മുട്ടുന്നു  നിന്നെ കണ്ടിട്ടോ  പൂങ്കുയില്‍ പാട്ട് പാടുന്നത്   നിന്നെ കണ്ടിട്ടോ  മാനത്തു നിലാവ് ഉദിച്ചത്   നിന്നെ കണ്ടിട്ടോ  മാലോകര്‍ രണം തീര്‍ത്തത്   നിന്നെ കണ്ടിട്ടോ  ബ്രഹ്മനുമിന്ദ്രനും   മദിച്ചതു  നിന്നെ കണ്ടിട്ടോ  കദനങ്ങള്‍  പോയി ഒളിച്ചത്   നിന്നെ കണ്ടിട്ടോ  കരകവിയുമെന്റെ മനസ്സില്‍ കവിത ഉണര്‍ന്നത് നിന്നെ കണ്ടിട്ടോ   

നമസ്ക്കാരം

ഇതു ചമത്കാരമല്ല നിസ്ക്കാരമാണ് മനസ്സിന്റെ വിസ്താരമാണ് ഇതിനു ശീല്‍ക്കാരത്തിന്‍ ആവശ്യമില്ല തിരസ്ക്കരിക്കാനാവാത്ത സംസ്ക്കാരമാണി നമസ്ക്കാരം

കുറും കവിതകള്‍ - 4

Image
കുറും കവിതകള്‍ 4 വെളിച്ചമേ  വെളിച്ചമേ നീ ഇല്ലായിരുന്നെങ്കില്‍      എനിക്കി പൂവും മലയും കാടും  നിന്നെയും കാണുവാന്‍ ആകുമായിരുന്നോ  വലുപ്പം  തിരക്കില്‍പ്പെട്ട ഞാന്‍ തേടി എന്നെ , പക്ഷേ ആര്‍ക്കുമറിയില്ലായിരുന്നു എന്നെ മയക്കം   വളരെ ശ്രമപ്പെട്ടു കിട്ടിയോരുറക്കം മൊബൈലിന്‍ മണിമുഴക്കത്താല്‍ നഷ്ടമായി ഇനി ദേഷ്യം ആരോടു തീര്‍ക്കുമീ പാവമാം എന്നോടല്ലാതെ     പാപം  എന്റെ മുറിവേറ്റ വികാരങ്ങളെ  മറക്കുന്നു വേദന ഏറും ശ്വാസനിശ്വസങ്ങളാല്‍    നിന്‍ പാപത്തിന്‍ രുചിയോടോപ്പം    നീളം  വീശും കാറ്റിനെക്കാള്‍  ആകാശത്തിന്‍ മുഖത്തു  മുട്ടുന്നു  വയലിന്റെ മീട്ടും  തണ്ടിന്‍  നീളത്താല്‍   ദുസ്വപ്നം  ഒരു തെറ്റായ പാതയില്ല  തെറ്റിയത് ചുവടു മാത്രം  ഒരു ദുസ്വപ്നത്തിനു ശേഷം 

കുറും കവിതകള്‍ 3

Image
കുറും കവിതകള്‍  3 നിഴല്‍ നൃത്തം  രാത്രിയെ പ്രകാശമാനമാക്കിയ   നിലാവിനെ മറച്ചു മേഘം    . നിഴലുകള്‍  നൃത്ത മാടി മെഴുകുതിരി വെട്ടത്തില്‍  നക്ഷത്രങ്ങള്‍     ഇവകള്‍ രാത്രി  മൊത്തം  കണ്ണു ചിമ്മി നടന്നലഞ്ഞു ഉറക്കമായിരിക്കുമോ പകലില്‍  ഉണര്‍വ്  പങ്കയുടെയും   കമ്പ്യൂട്ടറിന്റെ  മൂളലും എന്നെ ഓര്‍മ്മ പെടുത്തി  ഞാന്‍ മാത്രമല്ല ഉണര്‍ന്നിരിക്കുന്നതെന്ന്  യോഗം പിരിച്ചു വിട്ടു  അസൂയയുടെ മങ്ങിയ ഭിത്തിക്കുള്ളില്‍  ആകാംഷയുടെ വിഭ്രാന്തിയാല്‍  ശബ്ദം വിറയാര്‍ന്നു  ,യോഗം പിരിച്ചു വിട്ടു   ചുവരിലെ ഘടികാരം   പെന്‍ഡുലം ആടികൊണ്ടേയിരുന്നു   സൂചികള്‍ ചുറ്റി കൊണ്ടേയിരുന്നു  സന്തോഷ സന്താപങ്ങള്‍ അറിയാതെ        

ഓര്‍മ്മച്ചെപ്പ്

Image
ഓര്‍മ്മച്ചെപ്പ്  ഓര്‍മ്മകളെന്നില്‍   കളിവീടുതീര്‍ത്തു  ഓരായിരം കൂടുകുട്ടുന്ന സ്വപ്ങ്ങളിലെന്നോണം  കളിചിരിമായാതെ കണ്ണന്‍ചിരട്ടയില്‍  കല്ലും പൂഴിയാലങ്ങു തീര്‍ത്തില്ലേ പായസം നീ  പാവകുട്ടികളെ ഓമനിച്ചങ്ങു താരാട്ടു പാടിയില്ലേ കിളികൊഞ്ചലെന്നോണം  അന്നു നീ തന്ന വളപ്പൊട്ടും പൂവും  അറിയാത്തെ ഇന്നും സൂക്ഷിക്കുന്നു ഞാന്‍  അകലെ മരകൊമ്പില്‍ കൂവും കുയിലിനെ  അറിഞ്ഞു കൊണ്ട് നീ ചോടിപ്പിച്ചില്ലേ ഏറ്റു കൂവലാല്‍  കാറ്റിലാടി കൊഴിഞ്ഞൊരു കിളിച്ചുണ്ടന്‍ മാമ്പഴം  കൊണ്ടു വന്നു തന്നില്ലേ സ്നേഹത്താല്‍ നിനക്കായി  ആകാശകൊമ്പിലെന്നോണം കെട്ടിയ ഊഞാലില്‍  ആടിയില്ലേ ആവോളം ചിരിച്ചു തകര്‍ത്തില്ലേ   നമ്മളൊന്നിച്ചു     നിന്‍ ചുണ്ടില്‍ വിരിയുമാ പുഞ്ചിരി പൂവുകാണുവാനായി നിറഞ്ഞു കവിയുമാ കുളത്തിലിറങ്ങി നെയ്യാമ്പല്‍ ഇറുത്തുതന്നില്ലേ   എങ്ങോ നീ  പോയി മറഞ്ഞിട്ടുമിന്നുമെന്‍ മിഴി ചെപ്പില്‍   എന്നും   സൂക്ഷിക്കുന്നു നിന്‍ ഓര്‍മ്മകള്‍ സഖിയെ